റോമാകാര്‍ക്കെഴുതിയ ലേഖനം 4  

ഇബ്രാഹീമിന്റെ മാതൃക

4 1ആകയാല്‍, ജഡപ്രകാരം നമ്മുടെ പൂര്‍വ പിതാവായ ഇബ്രാഹീമിനെക്കുറിച്ച് എന്താണു പറയേണ്ടത്? 2ഇബ്രാഹീം പ്രവൃത്തികളാലാണു നീതീകരിക്കപ്പെട്ടതെങ്കില്‍ അവന് അഭിമാനത്തിനു വകയുണ്ട് – അള്ളാഹുവിൻറെ സന്നിധിയിലല്ലെന്നുമാത്രം. 3കിത്താബുൽ ആയത്ത് പറയുന്നതെന്താണ്? ഇബ്രാഹീം അള്ളാഹുവില്‍ ഈമാൻ വെച്ചു; അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു. 4ജോലി ചെയ്യുന്നവന്റെ കൂലി കണക്കാക്കപ്പെടുന്നതു ദാനമായിട്ടല്ല, അവകാശമായിട്ടാണ്. 5പ്രവൃത്തികള്‍ കൂടാതെ തന്നെ പാപിയെ നീതീകരിക്കുന്നവനില്‍ ഈമാൻ വെക്കുന്നവന്റെ ഈമാൻ നീതിയായി പരിഗണിക്കപ്പെടുന്നു. 6പ്രവൃത്തികള്‍ നോക്കാതെ തന്നെ നീതിമാനെന്നു അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ പരിഗണിക്കുന്നവന്റെ ഭാഗ്യം ദാവൂദ് വര്‍ണിക്കുന്നു:

7അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍. 8റബ്ബുൽ ആലമീൻ കുറ്റം ചുമത്താത്തവന്‍ ഭാഗ്യവാന്‍.

9സുന്നത്ത് ചെയ്തവര്‍ക്കു മാത്രമുള്ളതാണോ ഈ ഭാഗ്യം? അതോ, സുന്നത്ത് ചെയ്യാത്തവര്‍ക്കുമുള്ളതോ? ഇബ്രാഹീമിനു ഈമാൻ നീതിയായി പരിഗണിക്കപ്പെട്ടു എന്നാണല്ലോ നാം പറയുന്നത്. 10എങ്ങനെയാണതു പരിഗണിക്കപ്പെട്ടത്? അവന്‍ സുന്നത്ത് ചെയ്തിരുന്നപ്പോഴോ? സുന്നത്ത് ചെയ്യുന്നതിനു മുമ്പോ? സുന്നത്ത് ചെയ്തിരുന്നപ്പോഴല്ല, സുന്നത്ത് ചെയ്യുന്നതിനു മുമ്പ്. 11സുന്നത്ത് ചെയ്യുന്നതിനു മുമ്പ് ഈമാൻ മൂലം ലഭിച്ച നീതിയുടെ മുദ്രയായി സുന്നത്ത് എന്ന അടയാളം അവന്‍ സ്വീകരിച്ചു. ഇത് സുന്നത്ത് കൂടാതെ ഉമ്ത്തുകളായിത്തീര്‍ന്ന എല്ലാവര്‍ക്കും അവന്‍ പിതാവാകേണ്ടതിനും അങ്ങനെ അത് അവര്‍ക്കു നീതിയായി പരിഗണിക്കപ്പെടേണ്ടതിനും ആയിരുന്നു. 12മാത്രമല്ല, അതുവഴി അവന്‍ സുന്നത്ത് ചെയ്തവരുടെ, സുന്നത്ത് ഏല്‍ക്കുക മാത്രമല്ല, നമ്മുടെ പിതാവായ ഇബ്രാഹീമിനു സുന്നത്തിനു മുമ്പുണ്ടായിരുന്ന ഈമാനെ അനുഗമിക്കുക കൂടി ചെയ്തവരുടെ പിതാവായി.

വാഗ്ദാനവും ഈമാനും

13ഈ ദുനിയാവിന്റെ അവകാശിയാകും എന്ന വാഗ്ദാനം ഇബ്രാഹീമിനോ അവന്റെ സന്തതിക്കോ ലഭിച്ചത് ശരീഅത്തിലൂടെയല്ല, ഈമാന്റെ നീതിയിലൂടെയാണ്. 14ശരീഅത്തിനെ ആശ്രയിക്കുന്നവര്‍ക്കാണ് അവകാശമെങ്കില്‍ ഈമാൻ നിരര്‍ഥകവും വാഗ്ദാനം നിഷ്ഫലവുമായിത്തീരും. 15എന്തെന്നാല്‍, ശരീഅത്ത് ക്രോധത്തിനു ഹേതുവാണ്. ശരീഅത്തില്ലാത്തിടത്തു ലംഘനമില്ല.

16അതിനാല്‍, വാഗ്ദാനം നല്‍കപ്പെട്ടത് ഈമാന്റെ അടിസ്ഥാനത്തിലാണ്. അത് ഒരു ദാനമായിരിക്കുന്നതിനും അങ്ങനെ ഇബ്രാഹീമിന്റെ എല്ലാ സന്തതിക്കും - ശരീഅത്ത് ലഭിച്ച സന്തതിക്കു മാത്രമല്ല, ഇബ്രാഹീമിന്റെ ഈമാനില്‍ പങ്കുചേരുന്ന സന്തതിക്കും-ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനും വേണ്ടിയാണ്. അവന്‍ നമ്മളെല്ലാവരുടെയും പിതാവാണ്. 17ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ. മരിച്ചവര്‍ക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവും നല്‍കുന്നവന്റെ മുമ്പില്‍, അവന്‍ ഈമാനര്‍പ്പിച്ച അള്ളാഹുവിന്റെ സന്നിധിയില്‍, ഉറപ്പുള്ളതായിരുന്നു ഈ വാഗ്ദാനം. 18നിന്റെ സന്തതി ഇപ്രകാരമായിരിക്കും എന്നു പറയപ്പെട്ടിരുന്നതനുസരിച്ച് താന്‍ അനേകം ജനതകളുടെ പിതാവാകും എന്ന്, പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവന്‍ ഈമാൻ വെച്ചു. 19നൂറു വയസ്‌സായ തന്റെ ശരീരം മൃതപ്രായമായിരിക്കുന്നെന്നും സാറായുടെ ഉദരം വന്ധ്യമാണെന്നും അറിയാമായിരുന്നിട്ടും അവന്റെ ഈമാൻ ദുര്‍ബലമായില്ല. 20ഈമാനില്ലാത്തവനെപ്പോലെ അള്ളാഹുവിന്റെ വാഗ്ദാനത്തിനെതിരായി അവന്‍ ചിന്തിച്ചില്ല. മറിച്ച്, അള്ളാഹുവിനെ മഹത്വപ്പെടുത്തിക്കൊണ്ട് അവന്‍ ഈമാനാൽ ശക്തി പ്രാപിച്ചു. 21വാഗ്ദാനം നിറവേറ്റാന്‍ അള്ളാഹുവിനു കഴിയുമെന്ന് അവനു പൂര്‍ണ ബോധ്യമുണ്ടായിരുന്നു. 22അതുകൊണ്ടാണ് അവന്റെ ഈമാൻ അവനു നീതിയായി പരിഗണിക്കപ്പെട്ടത്. 23അവന് അതു നീതിയായി പരിഗണിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നത് അവനെ സംബന്ധിച്ചു മാത്രമല്ല, 24നമ്മെ സംബന്ധിച്ചുകൂടിയാണ്. നമ്മുടെ പാപങ്ങളുടെ മോചനത്തിനായി മരണത്തിന് ഏല്‍പിക്കപ്പെടുകയും 25നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത നമ്മുടെ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചവനില്‍ ഈമാൻ വെക്കുന്ന നമുക്കും അത് നീതിയായി പരിഗണിക്കപ്പെടും.


Footnotes