റോമാകാര്‍ക്കെഴുതിയ ലേഖനം 3
അള്ളാഹുവിൻറെ നീതിയും വിശ്വസ്തതയും
3 1അങ്ങനെയെങ്കില്‍, യൂദനു കൂടുതലായി എന്തു മേന്‍മയാണുള്ളത്? ചേലാ കർമ്മം കൊണ്ട് എന്തു പ്രയോജനമാണുള്ളത്? 2പല വിധത്തിലും വളരെ പ്രയോജനമുണ്ട്. ഒന്നാമത്, അള്ളാഹുവിന്റെ വഹി ഭരമേല്‍പിച്ചതു യൂദരെയാണ്. 3അവരില്‍ ചിലര്‍ അവിശ്വസിച്ചെങ്കിലെന്ത്? അവരുടെ അവിശ്വസ്തത അള്ളാഹുവിന്റെ വിശ്വസ്തതയെ ഇല്ലാതാക്കുമോ? 4ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സത്യവാനാണ്. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: അങ്ങയുടെ വാക്കുകളില്‍ അങ്ങ് നീതിമാനെന്നു തെളിയും. വിചാരണ ചെയ്യപ്പെടുമ്പോള്‍ അങ്ങ് വിജയിക്കും.
5എന്നാല്‍, നമ്മുടെ അനീതി അള്ളാഹുവിൻറെ നീതിയെ വെളിപ്പെടുത്തുന്നെങ്കില്‍ നാം എന്തു പറയും? മാനുഷികമായ രീതിയില്‍ ഞാന്‍ ചോദിക്കട്ടെ: നമ്മുടെ നേരേ കോപിക്കുന്ന റബ്ബ് നീതിയില്ലാത്തവനെന്നോ? 6ഒരിക്കലുമല്ല. ആണെങ്കില്‍, റബ്ബ് ലോകത്തെ എങ്ങനെ വിധിക്കും? 7എന്റെ അസത്യം വഴി അള്ളാഹുവിൻറെ സത്യം അവിടുത്തെ മഹത്വം വര്‍ധിപ്പിക്കുന്നെങ്കില്‍ എന്നെ പാപിയെന്നു വിധിക്കുന്നതെന്തിന്? 8അപ്പോള്‍, നന്‍മയുണ്ടാകാന്‍ വേണ്ടി തിന്മ ചെയ്യാമെന്നോ? ഞങ്ങള്‍ ഇങ്ങനെ പഠിപ്പിക്കുന്നുവെന്നു ഞങ്ങളെപ്പറ്റി ചിലര്‍ ദൂഷണം പറയുന്നുണ്ട്. ഇവര്‍ക്കു നീതിയുക്തമായ ശിക്ഷ ലഭിക്കും.
എല്ലാവരും പാപികള്‍
9അപ്പോഴെന്ത്? യൂദരായ നമുക്കു വല്ല മേന്‍മയുമുണ്ടോ? ഇല്ല, അശേഷമില്ല. യൂദരും ഗ്രീക്കുകാരും പാപത്തിന് അധീനരാണെന്നു നമ്മള്‍ മുമ്പേ കുറ്റപ്പെടുത്തിയല്ലോ. 10ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവന്‍ പോലുമില്ല; 11കാര്യം ഗ്രഹിക്കുന്നവനില്ല; അള്ളാഹുവിനെ അന്വേഷിക്കുന്നവനുമില്ല. 12എല്ലാവരും വഴി തെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റു പറ്റിയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവനുമില്ല. 13അവരുടെ തൊണ്ട ഖബർസ്ഥാനാണ്. അവര്‍ തങ്ങളുടെ നാവ് വഞ്ചനയ്ക്ക് ഉപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടില്‍ സര്‍പ്പ വിഷമുണ്ട്. 14അവരുടെ വായ് ശാപവും കയ്പും കൊണ്ടു നിറഞ്ഞിരിക്കുന്നു. 15അവരുടെ പാദങ്ങള്‍ രക്തം ചൊരിയാന്‍ വെമ്പുന്നു. 16അവരുടെ പാതകളില്‍ നാശവും ക്ലേശവും പതിയിരിക്കുന്നു. 17സമാധാനത്തിന്റെ മാര്‍ഗം അവര്‍ക്കറിഞ്ഞുകൂടാ. 18അവര്‍ക്കു റബ്ബുൽ ആലമീനെ ഭയമില്ല.
19നിയമത്തിന്റെ അനുശാസനങ്ങളെല്ലാം നിയമത്തിനു കീഴുള്ളവരോടാണു പറയപ്പെട്ടിരിക്കുന്നതെന്നു നമുക്കറിയാം. എല്ലാ അധരങ്ങളെയും നിശ്ശബ്ദമാക്കുന്നതിനും ലോകം മുഴുവന്‍ അള്ളാഹുവിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്. 20ശരീഅത്ത് അനുഷ്ഠിക്കുന്നതു കൊണ്ട്, ഒരുവനും അവിടുത്തെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല. ശരീഅത്ത് വഴി പാപത്തെക്കുറിച്ച് ബോധമുണ്ടാകുന്നുവെന്നേയുള്ളു.
നീതീകരണം ഈമാനിലൂടെ
21ശരീഅത്തും നബിമാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള അള്ളാഹുവിൻറെ നീതി നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. 22ഈ അള്ളാഹുവിൻറെ നീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിലുള്ള ഈമാൻ വഴി ലഭിക്കുന്നതാണ്. 23എല്ലാവരും പാപം ചെയ്ത് അള്ളാഹുവിൻറെ മെഹർഫാത്തിന് അയോഗ്യരായി. 24അവര്‍ ഫദുലുള്ളാഹിൽ ഈസാ അൽ മസീഹ് വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു. 25ഈമാൻ വഴി സംലബ്ധമാകുന്ന രക്തം കൊണ്ടുള്ള പാപപരിഹാരമായി അള്ളാഹു അവനെ നിശ്ചയിച്ചുതന്നു. 26അവിടുന്നു തന്റെ ക്ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട് ഇപ്പോള്‍ തന്റെ നീതി വെളിപ്പെടുത്താനും, അങ്ങനെ, താന്‍ നീതിമാനാണെന്നും ഈസാ അൽ മസീഹിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ് ഇപ്രകാരം ചെയ്തത്.
27അതുകൊണ്ട്, നമ്മുടെ വന്പുപറച്ചില് എവിടെ? അതിനു സ്ഥാനമില്ലാതായിരിക്കുന്നു. എന്തടിസ്ഥാനത്തില്‍? പ്രവൃത്തികളുടെ അടിസ്ഥാനത്തിലോ? അല്ല, വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍. 28എന്തെന്നാല്‍, നിയമാനുഷ്ഠാനം കൂടാതെതന്നെ വിശ്വാസത്താല്‍ മനുഷ്യന് നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. 29അള്ളാഹു യൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും റബ്ബാണ്. 30എന്തെന്നാല്‍, അള്ളാഹു ഏകനാണ്. അവിടുന്നു ചേലാ കർമ്മിളെയും അചേല കർമ്മികളെയും അവരവരുടെ വിശ്വാസത്താല്‍ നീതീകരിക്കും. 31ആകയാല്‍, നാം നിയമത്തെ വിശ്വാസത്താല്‍ അസാധുവാക്കുകയാണോ? ഒരിക്കലുമല്ല; നിയമത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നത്.