റോമാകാര്‍ക്കെഴുതിയ ലേഖനം 11  

അവശിഷ്ടഭാഗം

11 1അതിനാല്‍ ഞാന്‍ ചോദിക്കുന്നു: അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ തന്റെ ഉമ്മത്തിനെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും ഇബ്രാഹീമിന്റെ സന്തതിയും ബിൻയാമിന്‍ ഗോത്രജനുമായ ഒരു ഇസ്രായിലാഹ്കാരനാണല്ലോ. 2അള്ളാഹു സുബുഹാന തഅലാ മുന്‍കൂട്ടി അറിഞ്ഞ സ്വന്തം ഉമ്മത്തിനെ അവിടുന്നു പരിത്യജിച്ചിട്ടില്ല. ഇസ്രായിലാഹിനെതിരായി അള്ളാഹുവിനോട് എപ്രകാരമാണ് ഏലിയാ വാദിക്കുന്നതെന്ന് അവനെപ്പറ്റി കിത്താബുൽ ആയത്ത് പറയുന്നതു നിങ്ങള്‍ക്കറഫായല്ലോ: 3റബ്ബുൽ ആലമീൻ, അങ്ങയുടെ നബിമാരെ അവര്‍ വധിച്ചു. അങ്ങയുടെ ഖുർബാനി പീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍ മാത്രമാണ്. അവര്‍ എന്റെ ജീവനെയും തേടുന്നു. 4എന്നാല്‍, അള്ളാഹു തഅലാ അവനോടു ഇജാപത്ത് പറഞ്ഞതെന്താണെന്നോ? ബാലിന്റെ മുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരം പേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്. 5അപ്രകാരം തന്നെ, ഫദുലുള്ളാഹിനാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്. 6അതു ഫദുലുള്ളാഹിലാണെങ്കില്‍ അമലുകളില്‍ അധിഷ്ഠിതമല്ല. കൃപയാലല്ലെങ്കില്‍ കൃപ ഒരിക്കലും കൃപ ആയിരിക്കുകയില്ല.

7അതുകൊണ്ടെന്ത്? ബനൂ ഇസ്റായേൽ അന്വേഷിച്ചത് അവര്‍ക്കു ലഭിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതു ലഭിച്ചു. മറ്റുള്ളവരുടെ ഖൽബ് കഠിനമായിപ്പോയി. 8ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: അള്ളാഹു തഅലാ അവര്‍ക്കു നിദ്രാലസമായ റൂഹും കാഴ്ചയില്ലാത്ത അയ്നുകളും കേള്‍വിയില്ലാത്ത ചെവികളുമാണ് ഈ വഖ്ത് വരെ നല്‍കിയത്.

9അതുപോലെ തന്നെ, ദാവൂദ് പറയുന്നു: അവരുടെ വിരുന്ന് അവര്‍ക്കു കെണിയും കുരുക്കും ഇടര്‍ച്ചയും പ്രതികാരവുമായിത്തീരട്ടെ! 10അവരുടെ അയ്നുകള്‍ കാഴ്ചനശിച്ച് ഇരുണ്ടുപോകട്ടെ! അവരുടെ നട്ടെല്ല് ദാഇമായി വളഞ്ഞിരിക്കട്ടെ!

കാഫിറുകൾ പ്രാപിച്ച ഇഖ് ലാസ്

11ആകയാല്‍, ഞാന്‍ ചോദിക്കുന്നു: അവര്‍ക്കു കാലിടറിയതു വീഴുവാനായിരുന്നുവോ? ഒരിക്കലുമല്ല. ഇസ്രായിലാഹ്കാരുടെ ഖതീഅ നിമിത്തം കാഫിറുകൾക്കു ഇഖ് ലാസ് ലഭിച്ചു. തന്‍മൂലം, അവര്‍ക്കു വിജാതീയരോട് കിബ്റ് ഉളവായി. 12അവരുടെ ഖതീഅ ദുനിയാവിന്റെ നേട്ടവും അവരുടെ സുറൂബ് കാഫിറുകളുടെ നേട്ടവും ആയിരുന്നെങ്കില്‍ അവരുടെ പരിപൂര്‍ണത എന്തൊരു നേട്ടമാകുമായിരുന്നു!

13വിജാതീയരായ നിങ്ങളോടു ഞാന്‍ പറയുകയാണ്, കാഫിറുകളുടെ റസൂൽ എന്ന നിലയ്ക്ക് എന്റെ ശുശ്രൂഷയെ ഞാന്‍ പ്രശംസിക്കുന്നു. 14അതുവഴി എന്റെ കൂട്ടരായ ജൂദരെ അസൂയാ കുലരാക്കാനും അങ്ങനെ, അവരില്‍ കുറെപ്പേരെയെങ്കിലും രക്ഷിക്കാനും എനിക്ക് ഇടയാകുമല്ലോ. 15എന്തുകൊണ്ടെന്നാല്‍, അവരുടെ തിരസ്‌കാരം ദുനിയാവിന്റെ അനുരഞ്ജനമായെങ്കില്‍ അവരുടെ സ്വീകാരം മൃതരില്‍ നിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും? 16ധാന്യമാവില്‍ നിന്ന് ആദ്യഫലമായി സമര്‍പ്പിക്കപ്പെട്ടതു പരിശുദ്ധമെങ്കില്‍ അതുമുഴുവന്‍ ഖുദ്ദൂസാണ്. വേരു പരിശുദ്ധമെങ്കില്‍ ശാഖകളും അങ്ങനെതന്നെ.

17ഒലിവുമരത്തിന്റെ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില്‍ നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍ 18നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെ താങ്ങുകയാണ് എന്ന് ഓര്‍ത്തു കൊള്ളുക. 19എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിനാണ് ശാഖകള്‍ മുറിക്കപ്പെട്ടത് എന്നു നീ പറഞ്ഞേക്കാം. 20അതു ശരിതന്നെ, അവരുടെ കുഫ്റ് നിമിത്തം അവര്‍ വിച്‌ഛേദിക്കപ്പെട്ടു; എന്നാല്‍, നീ ഈമാൻ വഴി ഉറച്ചുനില്‍ക്കുന്നു. ആകയാല്‍, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക. 21എന്തെന്നാല്‍, സ്വാഭാവിക ശാഖകളോടു അള്ളാഹു സുബ്ഹാന തഅലാ ദാക്ഷിണ്യം കാണിക്കാത്ത നിലയ്ക്ക് നിന്നോടും കാണിക്കുകയില്ല. 22അതുകൊണ്ട് റബ്ബുൽ ആലമീന്റെ റഹമത്തും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, റബ്ബുൽ ആലമീന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു റഹമത്തും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചു നീക്കപ്പെടും. 23തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്ഷം അവരും ഒട്ടിച്ചു ചേര്‍ക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ അള്ളാഹുവിനു കഴിയും. 24വനത്തിലെ ഒലിവുമരത്തില്‍ നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെ ജയ്യിദായ ഒലിവിന്‍മേല്‍ പ്രകൃതി സഹജമല്ലാത്ത വിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖകള്‍ അവയുടെ തായ്തണ്ടില്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോയുക്തം.

ഇസ്രായീലിന്റെ പുനരുദ്ധാരണം

25ഇഖ് വാനീങ്ങളേ, ജ്ഞാനികളാണെന്ന് അഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ ഈ രഹസ്യം മനസ്‌സിലാക്കിയിരിക്കണം: ഇസ്രായിലാഹില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും കാഫിറുകൾ കാമിലായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം. 26അതിനു ബഅ്ദായായി ബനൂ ഇസ്റായേൽ മുഴുവന്‍ ഇഖ് ലാസിലാകും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയൂനില്‍ നിന്നു വിമോചകന്‍ വരും; അവിടുന്നു യാഖൂബില്‍ നിന്ന് അധര്‍മം അകറ്റിക്കളയും. 27ഞാന്‍ അവരുടെ ഖതീഅകള്‍ ഇസ്തിഹ്സ്വാൽ ചെയ്യുമ്പോള്‍ ഇത് അവരുമായുള്ള എന്റെ ഉടമ്പടിയായിരിക്കും.

28ഇഞ്ചീൽ സംബന്ധിച്ചു നിങ്ങളെ പ്രതി അവര്‍ റബ്ബുൽ ആലമീന്റെ ശത്രുക്കളാണ്. തെരഞ്ഞെടുപ്പു സംബന്ധിച്ചാകട്ടെ, അവരുടെ പൂര്‍വികരെ പ്രതി അവര്‍ സ്‌നേഹ ഭാജനങ്ങളാണ്. 29എന്തെന്നാല്‍, റബ്ബുൽ ആലമീന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. 30ഒരിക്കല്‍ നിങ്ങള്‍ അള്ളാഹുവിനെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടു നിമിത്തം നിങ്ങള്‍ക്കു ഫദുലുള്ളാഹി ലഭിച്ചു. 31അതുപോലെ തന്നെ, നിങ്ങള്‍ക്കു ലഭിച്ച കൃപ നിമിത്തം അവര്‍ക്കും കൃപ ലഭിക്കേണ്ടതിന് ഇപ്പോള്‍ അവര്‍ അനുസരണമില്ലാത്തവരായിരിക്കുന്നു. 32എന്തെന്നാല്‍, എല്ലാവരോടും ഫദുലുള്ളാഹ് കാണിക്കാന്‍ വേണ്ടി അള്ളാഹു സുബ്ഹാന തഅലാ എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.

33ഹാ! റബ്ബുൽ ആലമീന്റെ സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവിടുത്തെ ഖളാഉകള്‍ എത്ര ദുര്‍ജ്‌ഞേയം! അവിടുത്തെ സബീലുകൾ എത്ര ദുര്‍ഗ്രഹം! 34എന്തെന്നാല്‍, റബ്ബുൽ ആലമീന്റെ നഫ്സ്‌ അറിഞ്ഞതാര്? അവിടുത്തേക്ക് ഉപദേഷ്ടാവായതാര്? 35തിരിച്ചുകിട്ടാനായി അവിടുത്തേക്കു ഹിബത്ത് കൊടുത്തവനാര്? 36എന്തെന്നാൽ, എല്ലാം അവിടുന്നിൽ നിന്ന്,അവിടുന്നു വഴി, അവിടുന്നിലേക്ക് അബദിയായി മഹത്വമുണ്ടായിരിക്കട്ടെ. ആമീൻ


Footnotes