റോമാകാര്‍ക്കെഴുതിയ ലേഖനം 1
അഭിവാദനം
1 1കല്മത്തുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ദാസനും റസൂലായിരിക്കാന്‍ വിളിക്കപ്പെട്ടവനും അള്ളാഹു [b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലായുടെ ഇഞ്ചീലിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്. 2ഈ ഇഞ്ചീൽ അംബിയാ ഖുദ്ധൂസി ലിഖിതങ്ങളില്‍ നബിമാര്‍ മുഖേന അള്ളാഹു സുബ്ഹാന തഅലാ മുന്‍കൂട്ടി വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. 3ഇത് ഇബ്നുള്ളാ നമ്മുടെ ഖുർബാനുള്ളാ കലിമത്തുള്ള ഈസാ അൽ മസീഹിനെ സംബന്ധിച്ചുള്ളതാണ്. അവന്‍, ജഡപ്രകാരം ദാവൂദ് നബി (സ) ന്റെ സന്തതിയില്‍ നിന്നു ജനിച്ചവനും 4മരിച്ചവരില് നിന്നുള്ള ഉത്ഥാനം വഴി റൂഹുൽ ഖുദ്ധൂസിനു ചേര്‍ന്നവിധം ശക്തിയില് ഇബുന അള്ളാഹ് ആയി നിശ്ചയിക്കപ്പെട്ടവനുമാണ്. 5അവന്റെ നാമത്തെപ്രതി, ഈമാന്റെ വിധേയത്വം സകല ജാതികളുടെയിടയിലും ഉളവാകേണ്ടതിന്, ഞങ്ങള്‍ ഫദുലുൽ ഇലാഹിൽ റസൂൽ സ്ഥാനവും പ്രാപിച്ചിരിക്കുന്നു. 6കലിമത്തുള്ള ഈസാ അൽ മസീഹിന്റെ സ്വന്തമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നിങ്ങളും അവരില്‍ ഉള്‍പ്പെടുന്നു.
7അള്ളാഹു സുബ്ഹാന തഅലായുടെ സ്‌നേഹഭാജനങ്ങളും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ ജന്നത്തുൽ ബാപ്പില്‍നിന്നും റബ്ബുൽ ആലമീൻ കലിമത്തുള്ള ഈസാ അൽ മസീഹില്‍നിന്നും ഫദുലുള്ളാഹിയും സമാധാനവും.
റോമാ സന്ദര്ശിക്കാന് ആഗ്രഹം
8നിങ്ങളുടെ ഈമാൻ ദുനിയാവില്‍ എല്ലായിടത്തും പ്രകീര്‍ത്തിക്കപ്പെടുന്നതിനാല്‍ , നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ആദ്യമേ ഞാന്‍ കലിമത്തുള്ള ഈസാ അൽ മസീഹ് വഴി എന്റെ മഅബൂദ് അള്ളാഹുവിനു നന്ദിപറയുന്നു. 9ഞാന്‍ നിങ്ങളെ ഇടവിടാതെ ദുആയില്‍ സ്മരിക്കുന്നു എന്നതിന്, അവിടുത്തെ ഇബ്നുള്ളയെക്കുറിച്ചുള്ള ഇഞ്ചീൽ വഴി ഞാന്‍ റൂഹിൽ ശുശ്രൂഷിക്കുന്ന റബ്ബുൽ ആലമീൻ എനിക്കു സാക്ഷി. 10ഇൻഷാ അള്ളാ എങ്ങനെയെങ്കിലും നിങ്ങളുടെ അടുത്തു വന്നുചേരാന്‍ ഇപ്പോഴെങ്കിലും സാധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ദുആ ഇരക്കുന്നു. 11നിങ്ങളെ സ്‌ഥൈര്യപ്പെടുത്താന്‍ എന്തെങ്കിലും റൂഹാനി വരം നിങ്ങള്‍ക്കു നല്‍കേണ്ടതിനു നിങ്ങളെക്കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. 12എന്റെയും നിങ്ങളുടെയും ഈമാൻ നമ്മെ പരസ്പരം പ്രോത്‌സാഹിപ്പിക്കുമല്ലോ. 13സഹോദരരേ, ഇതു നിങ്ങള്‍ മനസ്സിലാക്കണം: മറ്റു വിജാതീയരുടെയിടയിലെന്ന പോലെ നിങ്ങളുടെയിടയിലും ഫലമുളവാകുന്നതിനു നിങ്ങളുടെ അടുക്കല് വരാന്‍ പലപ്പോഴും ഞാന്‍ ഒരുങ്ങിയതാണ്; എന്നാല്‍, ഇതുവരെയും എനിക്കു തടസ്‌സം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 14യുനാനികളോടും അപരിഷ് കൃതരോടും വിജ്ഞാനികളോടും അജ്ഞന്‍മാരോടും ഞാന്‍ കടപ്പെട്ടവനാണ്. 15അതുകൊണ്ടാണ് റോമായിലുള്ള നിങ്ങളോടും ഇഞ്ചീൽ തബലീക് ചെയ്യാൻ ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നത്.
16സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, ഈമാൻ വെക്കുന്ന ഏവര്‍ക്കും, ആദ്യം ജൂദര്‍ക്കും പിന്നീടു യുനാനികൾക്കും, അതു രക്ഷയിലേക്കു നയിക്കുന്ന അള്ളാഹുവിൻറെ ഖുദ്റത്താണ്. 17അതില്‍, ഈമാനിൽ നിന്നു ഈമാനിലേക്കു നയിക്കുന്ന അള്ളാഹുവിന്റെ നീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാന് ഈമാൻ വഴി ജീവിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ.
മനുഷ്യന്റെ തിന്മ
18മനുഷ്യരുടെ സകല ദുഷ്ടതയ്ക്കും അനീതിക്കുമെതിരായി അള്ളാഹുവിന്റെ ക്രോധം ആകാശത്തു നിന്നു പ്രത്യക്ഷപ്പെടുന്നു. അവര്‍ തങ്ങളുടെ അനീതിയില്‍ സത്യത്തെ തളച്ചിടുന്നു. 19അള്ളാഹുവിനെക്കുറിച്ച് അറിയാന് കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്തമായി അറിയാം. അള്ളാഹു സുബ്ഹാന തഅലാ അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്. 20ലോകസൃഷ്ടി മുതല്‍ അള്ളാഹുവിന്റെ അദൃശ്യ പ്രകൃതി, അതായത് അവിടുത്തെ അനന്ത ശക്തിയും മഅബൂദിത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഒഴികഴിവില്ല. 21അവര്‍ അള്ളാഹുവിനെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ മഅബൂദായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച്, അവരുടെ യുക്തി വിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടു പോവുകയും ചെയ്തു. 22ജ്ഞാനികളെന്ന് അവകാശപ്പെട്ടു കൊണ്ട് അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു. 23അവര്‍ അനശ്വരനായ മഅബൂദിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.
24അതുകൊണ്ട് അള്ളാഹു സുബ്ഹാന തഅലാ, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു. 25എന്തെന്നാല്‍, അവര്‍ അള്ളാഹുവിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ഇബാദത്ത് ചെയ്യുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്.
26അക്കാരണത്താല്‍ അള്ളാഹു സുബ്ഹാന തഅലാ അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള് സ്വാഭാവിക ബന്ധങ്ങള്‍ക്കു പകരം പ്രകൃതി വിരുദ്ധ ബന്ധങ്ങളിലേര്‍പ്പെട്ടു. 27അതുപോലെ പുരുഷന്മാര് സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകര കൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു.
28അള്ളാഹുവിനെ അംഗീകരിക്കുന്നതു പോരായ്മയായി അവര്‍ കരുതിയതു നിമിത്തം, അധമ വികാരത്തിനും അനുചിത പ്രവൃത്തികള്‍ക്കും അള്ളാഹു സുബ്ഹാന തഅലാ അവരെ വിട്ടുകൊടുത്തു. 29അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. 30അവര്‍ പരദൂഷകരും മഅബൂദ്നിന്ദകരും ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും 31ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു. 32ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മയ്യത്തിന് ഓഹരിക്കാരാണ് എന്ന അള്ളാഹുവിൻറെ കല്പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.