അൽ-വഹിയു 7 Ἀποκάλυψις Ἰωάννου (Apokalypsis Iōannou)
സംരക്ഷണമുദ്ര
7 1ഇതിനു ബഅ്ദായായി ദുനിയാവിൻറെ നാലു കോണുകളില്‍ നാലു മലക്കുകൾ നില്‍ക്കുന്നതു ഞാന്‍ കണ്ടു. കരയിലോ കടലിലോ വൃക്ഷങ്ങളിലോ വീശാതിരിക്കാന്‍ ദുനിയാവിലെ നാലു കാറ്റുകളെയും അവര്‍ പിടിച്ചു നിര്‍ത്തിയിരുന്നു. 2വേറൊരു മലക്ക് ജീവിക്കുന്ന റബ്ബുൽ ആലമീന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കില്‍നിന്ന് ഉയര്‍ന്നു വരുന്നതു ഞാന്‍ കണ്ടു. കരയ്ക്കും കടലിനും ഹലാക്ക് ചെയ്യാന്‍ സുൽത്താനിയത്ത് നല്‍കപ്പെട്ട ആ നാലു മലക്കുകളോട് അവന്‍ ഉറച്ചസ്വരത്തില്‍ 3വിളിച്ചുപറഞ്ഞു: ഞങ്ങള്‍ നമ്മുടെ റബ്ബുൽ ആലമീന്റെ ഇബാദിന്റെ ജബ്ഹത്തില്‍ മുദ്ര കുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ വൃക്ഷങ്ങളോ ഹലാക്കാക്കരുത്. 4മുദ്രിതരുടെ അദദ് ഞാന്‍ കേട്ടു: ബനൂ ഇസ്റായേൽ ഔലാദുകളുടെ എല്ലാ ഖബീലകളിലും നിന്ന് ആകെ നൂറ്റിനാല്‍പത്തിനാലായിരം;
5യൂദാ ഖബീലയിൽ നിന്നു മുദ്രിതര്‍ പന്തീരായിരം; റൂബന്‍ ഖബീലയിൽ നിന്നു പന്തീരായിരം; ജാദ് ഖബീലയിൽ നിന്നു പന്തീരായിരം; 6ആശീര്‍ ഖബീലയിൽ നിന്നു പന്തീരായിരം; നഫ്ത്താലി ഖബീലയിൽ നിന്നു പന്തീരായിരം; മനാസ്‌സെ ഖബീലയിൽ നിന്നു പന്തീരായിരം; 7ശിമയൂന്‍ ഖബീലയിൽ നിന്നു പന്തീരായിരം; ലേവിഗോത്രത്തില്‍ നിന്നു പന്തീരായിരം; ഇസ്‌സാക്കര്‍ ഖബീലയിൽ നിന്നു പന്തീരായിരം; 8സിബുലൂൻ ഖബീലയിൽ നിന്നു പന്തീരായിരം;യൂസുഫ് ഖബീലയിൽ നിന്നു പന്തീരായിരം; ബിൻയാമിന്‍ ഖബീലയിൽ നിന്നു മുദ്രിതര്‍ പന്തീരായിരം.
ഖിദ്ദീസുകളുടെ സമറത്ത്
9ഇതിനു ബഅ്ദായായി ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു കബീറായ ജനക്കൂട്ടം. അവര്‍ സകല ഖൌമുകളിലും ഖബീലകളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു യദുകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനു മുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു. 10അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: സിംഹാസനാരൂഢനായ നമ്മുടെ മഅബൂദിന്റെയും കുഞ്ഞാടിന്റെയും പക്കലാണു ഇഖ് ലാസ്. 11മലക്കുകളെല്ലാം സിംഹാസനത്തിനും ശ്രേഷ്ഠന്‍മാര്‍ക്കും നാലുജീവികള്‍ക്കും ചുറ്റും നിന്നു. അവര്‍ സിംഹാസനത്തിനു മുമ്പില്‍ കമിഴ്ന്നു വീണ്, അള്ളാഹുവിന് ഇബാദത്ത് ചെയ്തുകൊണ്ടു പറഞ്ഞു: 12ആമീന്‍, നമ്മുടെ മഅ്ബൂദിനു മദ്ഹും മജ്ദും ഇൽമും കൃതജ്ഞതയും ബഹുമാനവും സുൽത്തത്തും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമീന്‍.
13ശ്രേഷ്ഠന്‍മാരിലൊരുവന്‍ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞ ഇവര്‍ ആരാണ്? ഇവര്‍ എവിടെ നിന്നു വരുന്നു? 14ഞാന്‍ ഇജാബത്ത് പറഞ്ഞു: സയ്യിദവർകളേ, അങ്ങേക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണു കബീറായ ഞെരുക്കത്തില്‍ നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ ലിബസുകൾ കഴുകി വെളുപ്പിച്ചവര്‍.
15അതുകൊണ്ട് ഇവര്‍ റബ്ബുൽ ആലമീന്റെ സിംഹാസനത്തിനു മുമ്പില്‍ നില്‍ക്കുകയും, അവിടുത്തെ ഇബാദത്തഖാനായില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥന്‍ തന്റെ ഹള്ദ്രത്തിന്റെ മളാലില്‍ അവര്‍ക്ക് മൽജഅ് നല്‍കും. 16ഇനിയൊരിക്കലും അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. വെയിലോ ചൂടോ അവരുടെമേല്‍ പതിക്കുകയില്ല. 17എന്തെന്നാല്‍, സിംഹാസന മധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കുകയും ചെയ്യും. അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന വതഅലാ അവരുടെ എെനുകളില്‍ നിന്നു കണ്ണീര്‍ തുടച്ചു നീക്കും.