അൽ-വഹിയു 13 Ἀποκάλυψις Ἰωάννου (Apokalypsis Iōannou)
രണ്ടു ബഹീമത്തുകൾ
13 1ബഹറിൽ നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു റഅ്സും ഖർനുകളില്‍ പത്തു രത്‌നങ്ങളും തലകളില്‍ അള്ളാഹുവിനെതിരെ ദൂഷണ പരമായ ഒരു നാമവുമുണ്ടായിരുന്നു. 2ഞാന്‍ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലിരുന്നു. അതിന്റെ രിജ് ലുകള്‍ കരടിയുടേതു പോലെ, വായ് സിംഹത്തിന്റതുപോലെയും. സര്‍പ്പം തന്റെ ഖുവ്വത്തും സിംഹാസനവും കബീറായ സുൽത്തത്തും അതിനു കൊടുത്തു. 3അതിന്റെ തലകളിലൊന്ന് മാരകമായി മുറിപ്പെട്ടതുപോലെ തോന്നി. എങ്കിലും മരണകാരണമായ ആ മുറിവു സുഖമാക്കപ്പെട്ടു. അർള് മുഴുവന്‍ ആ മൃഗത്തെക്കുറിച്ച് ആശ്ചര്യപ്പെട്ടു. 4മൃഗത്തിന് സുൽത്താനിയത്ത് നല്‍കിയതു സബബായി അവര്‍ സര്‍പ്പത്തിനു ഇബാദത്ത് ചെയ്തു. അവര്‍ ഇങ്ങനെ പറഞ്ഞു കൊണ്ടു മൃഗത്തിനെയും ഇബാദത്ത് ചെയ്തു: ഈ മൃഗത്തെപ്പോലെ ആരുണ്ട്? ഇതിനോടു പോരാടാന്‍ ആര്‍ക്കു കഴിയും?
5അള്ളാഹുവിനെതിരെ ദൂഷണവും വന്‍പും പറയുന്ന ഒരു വായ് അതിനു നല്‍കപ്പെട്ടു. നാല്‍പത്തി രണ്ടുമാസം പ്രവര്‍ത്തനം നടത്താന്‍ അതിന് സുൽത്തത്തും നല്‍കപ്പെട്ടു. 6അള്ളാഹുവിനെതിരെ കദ്ദാബ് പറയാന്‍ അതു വായ് തുറന്നു. അവിടുത്തെ നാമത്തെയും അവിടുത്തെ വാസസ്ഥലത്തെയും ജന്നത്തില്‍ വസിക്കുന്നവരെയും അതു ഫസാദാക്കി പറഞ്ഞു. 7വിശുദ്ധരോടു പടപൊരുതി അവരെ കീഴ്‌പ്പെടുത്താന്‍ അതിന് അനുവാദം നല്‍കി. സകല ഗോത്രങ്ങളുടെയും ഖൌമുകളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയും മേല്‍ അതിന് സുൽത്തത്തും ലഭിച്ചു. 8മഖ്ത്തൂലായ ഖുർബാനുള്ളാഹി വ കലിമത്തുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ജീവഗ്രന്ഥത്തില്‍, ലോകസ്ഥാപനം മുതല്‍ പേരെഴുതപ്പെടാത്തവരായി ദുനിയാവിൽ പാർക്കുന്ന സര്‍വരും അതിന് ഇബാദത്ത് ചെയ്യും. 9ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 10തടവിലാക്കപ്പെടേണ്ടവന്‍ തടവിലേക്കു പോകുന്നു. വാളുകൊണ്ടു വധിക്കുന്നവന്‍ വാളിന് ഇരയാകണം.
ഇവിടെയാണ് ഖിദ്ദീസുകളുടെ സഹനശക്തിയും ദീനി ഈമാനും.
11ഭൂമിക്കടിയില്‍ നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്‍റതു പോലുള്ള രണ്ടു കൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു. 12അത് അവ്വലിലെ മൃഗത്തിന്റെ എല്ലാ സുൽത്തത്തും അതിന്റെ മുമ്പില്‍ പ്രയോഗിച്ചു. മാരകമായ മുറിവു സുഖമാക്കപ്പെട്ട അവ്വലിലെ മൃഗത്തിന് ഇബാദത്ത് ചെയ്യാന്‍ അതു അർളിനെയും ഭൂവാസികളെയും ഇക്രാഹ് ചെയ്തു. 13ആകാശത്തു നിന്നു ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്ത് കബീറായ അലാമത്തുകളും ഇൻസാനിയത്തിന്റെ മുമ്പാകെ അതു കാണിച്ചു. 14മൃഗത്തിന്റെ മുമ്പില്‍ അമൽ ചെയ്യാൻ തനിക്കനുവദിക്കപ്പെട്ടിരുന്ന അലാമത്തുകള്‍ വഴി അതു ദുനിയാവിലെ സാകിനുകളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ഹയാത്ത് നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദേശിച്ചു. 15മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയ്ക്ക് ഇബാദത്ത് ചെയ്യാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്. 16ചെറിയവരും അക്ബറും ധനികരും മിസ്കീനുകളും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും യമീൻ കൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു ഇക്രാഹ് ചെയ്തു. 17അൽ-ദബ്ബത് അൽ-അർദിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. 18ഇവിടെയാണ് ഹിക്മത്ത് ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ അൽ-ദബ്ബത് അൽ-അർദി അദദ് കണക്കു കൂട്ടട്ടെ. അത് ഒരു ഇൻസാന്റെ സംഖ്യയാണ്. ആ അദദ് അറുന്നൂറ്റിയറുപത്തിയാറ്.