അൽ-സബൂർ 67
അള്ളാഹുവിന്റെ രക്ഷാകര ഖുവ്വത്ത്
67 1അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) നമ്മോടു റഹ്മാനാകുകയും നമുക്ക് ബറക്കത്ത് നൽകുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ തിരു വജ്ഹിനെ നിങ്ങളുടെമേൽ തൻവീർ ചെയ്യട്ടെ!
2അങ്ങയുടെ സബീൽ അർളിലും അങ്ങയുടെ നജാത്ത് ശക്തി സകല ഖൌമുകൾക്കിടയിലും മഅറൂഫാകേണ്ടതിനു തന്നെ.
3യാ അള്ളാ, ഖൌമുകള്‍ അങ്ങയ്ക് തസ്ബീഹ് ചൊല്ലട്ടെ! എല്ലാ ഉമ്മത്തുകളും അങ്ങയെ ഹംദ് ചെയ്യട്ടെ.
4ഖൌമുകളെല്ലാം ഫറഹ് ചെയ്യുകയും ആനന്ദഗാനം സുറൂറിനുവേണ്ടി പാടുകയും ചെയ്യട്ടെ! അങ്ങു ഖൌമുകളെ അദ് ലോടെ വിധിക്കുകയും അർളിലെ ഖൌമുകളെ നയിക്കുകയും ചെയ്യുന്നു.
5യാ അള്ളാ, അർളുകള്‍ അങ്ങയ്ക് തസ്ബീഹ് ചെയ്യട്ടെ! എല്ലാ ഉമ്മത്തുകളും അങ്ങയുടെ ഖുദ്ദൂസിയെ ഹംദ് ചെയ്യട്ടെ!
6അർള് അതിന്റെ കസീറായ ബറകത്ത് നല്കും, അള്ളാഹു, നമ്മുടെ റബ്ബ്, നമ്മെ അനുഗ്രഹിച്ചു.
7അവിടുന്നു നമ്മെ അനുഗ്രഹിച്ചു. അർള് മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!