അൽ-സബൂർ 63

അള്നുളാഹുവിനായി ദാഹിക്കുന്നു


63 1യാ അള്ളാ, അവിടുന്നാണ് എന്റെ മഅബൂദ്; ഞാനങ്ങയെ തേടുന്നു. എന്റെ റൂഹ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങി ജാഫായ അർള് പോലെ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.

2അങ്ങയുടെ ഖുവ്വത്തും മജ്ദും ദര്‍ശിക്കാന്‍ ഞാന്‍ മുഖദ്ദിസ്സായ ബൈത്തില്‍ വന്നു.

3അങ്ങയുടെ റഹ്മത്ത് ഹയാത്തിനെക്കാള്‍ കാമ്യമാണ്; എന്റെ ശഫത്തുകൾ അങ്ങയ്ക്ക് മദ്ഹ് ചൊല്ലും.

4എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ ഹംദ് ചെയ്യും. ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ ഇസ്മ് വിളിച്ചപേക്ഷിക്കും.

5കിടക്കയില്‍ ഞാന്‍ അങ്ങയെ ഓര്‍ക്കുകയും

6രാത്രി യാമങ്ങളില്‍ അങ്ങയെക്കുറിച്ചു മുനാജാദ് നടത്തുകയും ചെയ്യുമ്പോള്‍ ഞാന്‍ മജ്ജയും മേദസും കൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു. എന്റെ ശഫത്തുകൾ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.

7അവിടുന്ന് എന്റെ സഹായമാണ്; അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ ആനന്ദിക്കും.

8എന്റെ റൂഹ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വലത്തുകൈ എന്നെ താങ്ങി നിര്‍ത്തുന്നു.

9എന്റെ ഹയാത്തിനെ ഹലാക്കാക്കാന്‍ നോക്കുന്നവര്‍ അർളിന്റെ അമീഖായ ഗര്‍ത്തങ്ങളില്‍ പതിക്കും.

10അവര്‍ വാളിന് ഇരയാകും; അവര്‍ കുറുനരികള്‍ക്കു ഭക്ഷണമാകും.

11എന്നാല്‍ , മലിക്ക് അള്ളാഹുവിൽ സന്തോഷിക്കും; അവിടുത്തെ ഇസ്മിൽ ഫലഹ് ചെയ്യുന്നവര്‍ അഭിമാനംകൊള്ളും , കദിബിന്റെ വായ് അടഞ്ഞുപോകും.