അൽ-സബൂർ 41
രോഗശയ്യയില്‍ ആശ്വാസം
41 1മിസ്കീനുകളോടു ദയകാണിക്കുന്നവന്‍ സഈദ്. കഷ്ടതയുടെ നാളുകളില്‍ അവനെ റബ്ബ്ൽ ആലമീൻ രക്ഷിക്കും.
2റബ്ബ്ൽ ആലമീൻ അവനെ പരിപാലിക്കുകയും അവന്റെ ഹയാത്തിനെ സംരക്ഷിക്കുകയും ചെയ്യും. അവന്‍ ഈ ദുനിയാവിൽ ബർഖത്തുള്ളവനായിരിക്കും; അവിടുന്ന് അവനെ അഅ്ദാഇനുകള്‍ക്കു വിട്ടുകൊടുക്കുകയില്ല.
3റബ്ബ്ൽ ആലമീൻ അവനു രോഗശയ്യയില്‍ ആശ്വാസം പകരും; അവിടുന്ന് അവനു രോഗശാന്തി നല്‍കും.
4ഞാന്‍ പറഞ്ഞു: യാ റബ്ബ്ൽ ആലമീൻ, എന്നോടു റഹ്മത്തുണ്ടാകണമേ. എന്നെ സുഖപ്പെടുത്തണമേ; ഞാന്‍ അങ്ങേക്കെതിരായി ഖതീഅ ചെയ്തുപോയി.
5എന്റെ അഅ്ദാഇനുകൾ എന്നെക്കുറിച്ചു ശർറിനാൽ പറയുന്നു: അവന്‍ എപ്പോള്‍ മയ്യത്താകും? അവന്റെ ഇസ്മ് എപ്പോള്‍ ഇല്ലാതാകും?
6എന്നെ കാണാന്‍ വരുന്നവന്‍ പൊള്ളവാക്കുകള്‍ പറയുന്നു; എന്നാല്‍, ഖൽബിൽ ശർറ് നിരൂപിക്കുന്നു; അവന്‍ പുറത്തിറങ്ങി അതു പറഞ്ഞുപരത്തുന്നു.
7എന്നെ അഅ്ദാഇനുകൾ ഒന്നുചേര്‍ന്ന് എന്നെക്കുറിച്ചു പിറുപിറുക്കുന്നു; അവര്‍ എന്നെ അങ്ങേയറ്റം ദ്രോഹിക്കാന്‍ വട്ടംകൂട്ടുന്നു.
8മാരകമായ വ്യാധി അവനെ പിടികൂടിയിരിക്കുന്നു; അവന്‍ ഇനി എഴുന്നേല്‍ക്കുകയില്ല എന്ന് അവര്‍ പറയുന്നു.
9ഞാന്‍ വിശ്വസിച്ചവനും എന്റെ ഭക്ഷണത്തില്‍ പങ്കുചേര്‍ന്നവനുമായ എന്റെ പ്രാണസ്‌നേഹിതന്‍പോലും എനിക്കെതിരായി കുതികാലുയര്‍ത്തിയിരിക്കുന്നു.
10യാ റബ്ബ്ൽ ആലമീൻ, എന്നോടു റഹ്മത്തുണ്ടാകണമേ! എന്നെ എഴുന്നേല്‍പിക്കണമേ! ഞാന്‍ അവരോടു പകരം ചോദിക്കട്ടെ!
11എന്റെ അഅ്ദാഅ് എന്റെ മേല്‍ ഫലാഹ് നേടിയില്ല, അതിനാല്‍ , അവിടുന്ന് എന്നില്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു.
12എന്നാല്‍ , എന്റെ ഇഖ്-ലാസ് നിമിത്തം അവിടുന്ന് എന്നെ താങ്ങുകയും എന്നേക്കുമായി അങ്ങയുടെ ഹള്ദ്രത്തിൽ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തു.
13യിസ്രായീലിന്റെ മഅബൂദായ റബ്ബ്ൽ ആലമീൻ അബദിയായി മുബാറക്കാകട്ടെ! ആമീന്‍, ആമീന്‍.