അൽ-സബൂർ 27

റബ്ബ്ൽ ആലമീനില്‍ ആശ്രയം


27 1റബ്ബ്ൽ ആലമീൻ എന്റെ നൂറും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? റബ്ബ്ൽ ആലമീൻ എന്റെ ഹയാത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?

2എതിരാളികളും അഅ്ദാഇനുകളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായി എന്നെ ആക്രമിക്കുമ്പോള്‍ , അവര്‍തന്നെ കാലിടറി വീഴും.

3ഒരു സൈന്യം തന്നെ എനിക്കെതിരേ പാളയമടിച്ചാലും എന്റെ ഖൽബിൽ ഭയം അറിയുകയില്ല; എനിക്കെതിരേ യുദ്ധമുണ്ടായാലും ഞാന്‍ ആത്മധൈര്യം വെടിയുകയില്ല.

4ഒരു കാര്യം ഞാന്‍ റബ്ബ്ൽ ആലമീനോട് അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; റബ്ബ്ൽ ആലമീന്റെ മാധുര്യം ആസ്വദിക്കാനും റബ്ബ്ൽ ആലമീന്റെ ബൈത്തുള്ളയിൽ അവിടുത്തെ മുറാദ് ആരായാനും വേണ്ടി ജീവിതകാലം മുഴുവന്‍ അവിടുത്തെ ബൈത്തുള്ളയിൽ വസിക്കാന്‍ തന്നെ.

5ക്‌ളേശകാലത്ത് അവിടുന്നു തന്റെ ബൈത്തുള്ളയിൽ എനിക്ക് മൽജഅ് നല്‍കും; തന്റെ കൂടാരത്തിനുള്ളില്‍ എന്നെ ഒളിപ്പിക്കും; എന്നെ ശാമിഖായ പാറമേല്‍ നിറുത്തും.

6എന്നെ ഇഹാത്വത്ത് ചെയ്യുന്ന അഅ്ദാഇനുകളുടെ അഅ് ലയിൽ എന്റെ ശിരസ്‌സ് ഉയര്‍ന്നു നില്‍ക്കും; സുറൂറിന്റെ ആരവത്തോടെ അവിടുത്തെ കൂടാരത്തില്‍ ഞാന്‍ ഖുർബാനികളര്‍പ്പിക്കും; ഞാന്‍ വാദ്യഘോഷത്തോടെ റബ്ബ്ൽ ആലമീന് മദ്ഹ് ചൊല്ലും.

7യാ റബ്ബ്ൽ ആലമീൻ, ഞാന്‍ ഉച്ചത്തില്‍ ഇസ്തിഹാഗാസ നടത്തുമ്പോള്‍ അവിടുന്നു കേള്‍ക്കണമേ! റഹ്മത്തിൽ എനിക്ക് ഇജാപത്തരുളണമേ!

8എന്റെ വജ്ഹ് തേടുവിന്‍ എന്ന് അവിടുന്നു കല്‍പിച്ചു; യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ വജ്ഹ് ഞാന്‍ തേടുന്നു എന്ന് എന്റെ ഖൽബ് അങ്ങയോടു മന്ത്രിക്കുന്നു.

9അങ്ങയുടെ വജ്ഹ് എന്നില്‍ നിന്നു മറച്ചുവയ്ക്കരുതേ! എന്റെ സഹായകനായ യാ അള്ളാ, അങ്ങയുടെ ഖാദിമിനെ ഗളബോടെ തള്ളിക്കളയരുതേ! എന്റെ മുൻജിയായ യാ അള്ളാ എന്നെ തിരസ്‌കരിക്കരുതേ! എന്നെ കൈവെടിയരുതേ!

10ഉപ്പയും ഉമ്മയും എന്നെ ഉപേക്ഷിച്ചാലും റബ്ബ്ൽ ആലമീൻ എന്നെ കൈക്കൊള്ളും.

11യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ ത്വരീഖ് എനിക്കു കാണിച്ചുതരണമേ; എനിക്കു അഅ്ദാഇകളുള്ളതിനാല്‍ എന്നെ നിരപ്പായ ത്വരീഖിലൂടെ നയിക്കണമേ.

12വൈരികളുടെ ഇഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ; കള്ളസാക്ഷികള്‍ എനിക്കെതിരേ ഉയര്‍ന്നിരിക്കുന്നു; അവര്‍ ക്രൂരത നിശ്വസിക്കുന്നു.

13ഹയാത്തിലുള്ളവരുടെ ബലദിൽ റബ്ബ്ൽ ആലമീന്റെ ഖൈറ് കാണാമെന്നു ഞാന്‍ ഈമാൻ വെക്കുന്നു. 14റബ്ബ്ൽ ആലമീനില്‍ റജാഅ് അര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍ ; റബ്ബ്ൽ ആലമനിനു വേണ്ടി കാത്തിരിക്കുവിന്‍.