അൽ-സബൂർ 26
ഇഖ് ലാസിന്റെ ദുആ
26 1യാ റബ്ബ്ൽ ആലമീൻ, എനിക്കു ഹഖ് സ്ഥാപിച്ചു തരണമേ! എന്തെന്നാല്‍ , ഞാന്‍ ഇഖ് ലാസായി ജീവിച്ചു; ചാഞ്ചല്യമില്ലാതെ ഞാന്‍ റബ്ബ്ൽ ആലമീനില്‍ ആശ്രയിച്ചു.
2യാ റബ്ബ്ൽ ആലമീൻ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക; എന്റെ ഖൽബും മനസ്സും ഉരച്ചുനോക്കുക.
3അങ്ങയുടെ റഹ്മത്ത് എന്റെ കണ്‍മുന്‍പിലുണ്ട്; അങ്ങയുടെ ഹഖിൽ ഞാന്‍ വ്യാപരിച്ചു.
4കദിബിന്റെ ഖൽബുള്ളവരോട് ഞാന്‍ സഹവസിച്ചിട്ടില്ല, വഞ്ചകരോടു ഞാന്‍ കൂട്ടുകൂടിയിട്ടില്ല.
5ശിറാറുകളുടെ സമ്പര്‍ക്കം ഞാന്‍ ബുഗ്ള് ചെയ്യുന്നു; നീചന്‍മാരോടു കൂടെ ഞാന്‍ ഇരിക്കുകയില്ല.
6യാ റബ്ബ്ൽ ആലമീൻ, ഇഖ് ലാസില്‍ ഞാന്‍ എന്റെ കൈ കഴുകുന്നു; ഞാന്‍ അങ്ങയുടെ ഖുർബാനി പീഠത്തിനു പ്രദക്ഷിണം വയ്ക്കുന്നു.
7ഞാന്‍ ഉച്ചത്തില് സ്വലാത്ത് ചൊല്ലുന്നു; അവിടുത്തെ അലാമത്തായ സകല അമലുകളെയും ഞാന്‍ പ്രഘോഷിക്കുന്നു.
8യാ റബ്ബ്ൽ ആലമീൻ, അങ്ങു വസിക്കുന്ന ആലയവും അങ്ങയുടെ തംജീദിന്റെ ഇരിപ്പിടവും എനിക്കു പ്രിയങ്കരമാണ്.
9പാപികളോടുകൂടെ എന്റെ ഹയാത്തിനെ തൂത്തെറിയരുതേ! രക്തദാഹികളോടുകൂടെ എന്റെ പ്രാണനെയും.
10അവരുടെ കൈകളില് കുതന്ത്രങ്ങളാണ്; അവരുടെ വലത്തുകൈ കോഴകൊണ്ടു നിറഞ്ഞിരിക്കുന്നു.
11ഞാനോ ഇഖ് ലാസില്‍ വ്യാപരിക്കുന്നു; എന്നെ രക്ഷിക്കുകയും എന്നോടു റഹം കാണിക്കുകയും ചെയ്യണമേ!
12നിരപ്പായ അർളിൽ ഞാന്‍ നിലയുറപ്പിച്ചിരിക്കുന്നു; മഹാസഭയില്‍ ഞാന്‍ റബ്ബ്ൽ ആലമീനെ ഹംദ് ചെയ്യും.