അൽ-സബൂർ 150
എല്ലാ നസമത്തും റബ്ബുൽ ആലമീന് തസ്ബീഹ് ചെയ്യട്ടെ
150
1റബ്ബുൽ ആലമീന് തസ്ബീഹ് ചെയ്യുവിന്‍; അള്ളാഹുവിന്റെ ഖുദ്സിൽ അവിടുത്തെ തസ്ബീഹ് ചെയ്യുവിന്‍; ഖുവ്വത്തിന്റെ ഫലക്കിൽ അവിടുത്തെ തസ്ബീഹ് ചെയ്യുവിന്‍.
2അവിടുത്തെ ഖുവ്വത്തുകളുടെ പേരിൽ തസ്ബീഹ് ചെയ്യുവിന്‍; അവിടുത്തെ അളമത്തിന്റെ കസ്രത്തിനു ചേര്‍ന്നവിധം അവിടുത്തെ തസ്ബീഹ് ചെയ്യുവിന്‍.
3സൂറിന്റെ സൌത്തോടെ അവിടുത്തെ തസ്ബീഹ് ചെയ്യുവിന്‍; റബാബും സിത്താറും മീട്ടി അവിടുത്തെ തസ്ബീഹ് ചെയ്യുവിന്‍.
4ദഫ്ഫ് മുട്ടിയും റഖ്സ് ചയ്തും അവിടുത്തെ തസ്ബീഹ് ചെയ്യുവിന്‍; ഔത്താറും മിസ്മാറും കൊണ്ട് അവിടുത്തെ തസ്ബീഹ് ചെയ്യുവിന്‍.
5സ്വനൂജുത്തസ്വ് വീത്തോടെ അവിടുത്തെ തസ്ബീഹ് ചെയ്യുവിന്‍; ഉച്ചത്തില്‍ മുഴങ്ങുന്ന തസ്വ് വീത്തിന്റെ സ്വനൂജോടെ അവിടുത്തെ തസ്ബീഹ് ചെയ്യുവിന്‍.
6എല്ലാ നസമത്തും റബ്ബുൽ ആലമീനെ തസ്ബീഹ് ചെയ്യട്ടെ! റബ്ബുൽ ആലമീനെ തഹ് ലീൽ ചെയ്യുവിന്‍