അൽ-സബൂർ 15
അദ്ൽന്റെ മാനദണ്ഡം
15 1യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ കൂടാരത്തില് ആരു പാർക്കും? അങ്ങയുടെ മുഖദ്ദിസ്സായ ജബലിൽ ആരു താമസമുറപ്പിക്കും?
2ഇഖ് ലാസായി ജീവിക്കുകയും അദ്ൽമാത്രം പ്രവര്‍ത്തിക്കുകയും ഖൽബ് തുറന്ന് ഫലഹ് പറയുകയും ചെയ്യുന്നവന്‍ ;
3പരദൂഷണം പറയുകയോ സ്നേഹിതനെ ദ്രോഹിക്കുകയോ ജിറാനെതിരേ അപവാദം പരത്തുകയോ ചെയ്യാത്തവന്‍ ;
4ശർറായവനെ പരിഹാസ്യനായി കരുതുകയും ദീനിയായവരോട് ആദരം കാണിക്കുകയും നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നവന്‍ ;
5കടത്തിനു രിബാ ഈടാക്കുകയോ ബരീഇനെതിരേ രിശ്-വ വാങ്ങുകയോ ചെയ്യാത്തവന്‍ ; ഇങ്ങനെയുള്ളവന്‍ നിര്ഭയനായിരിക്കും.