അൽ-സബൂർ 136

റബ്ബുൽ ആലമീന്റെ റഹ്മത്ത് അബദിയ്യത്താണ്

136

1റബ്ബുൽ ആലമീനു ശുക്ർ പറയുവിന്‍;അവിടുന്നു സ്വാലിഹാണ്; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

2ഇലാഹുൽ ആലിഹത്തിനു ശുക്ർ പറയുവിന്‍; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

3റബ്ബുൽ അർബാബിനു ശുക്ർ പറയുവിന്‍; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

4അവിടുന്നു മാത്രമാണ് അജബുകൾ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്‍; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

5ഫഹ്മ്കൊണ്ട് അവിടുന്ന് സമാഇനെ സൃഷ്ടിച്ചു; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

6അവിടുന്നു ബഹറിനു മേല്‍ അർളിനെ വിരിച്ചു; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

7അവിടുന്നു അൻവാർ അളീമയെ സൃഷ്ടിച്ചു; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

8നഹാറിനെ ഭരിക്കാന്‍ അവിടുന്നു ശംസിനെ സൃഷ്ടിച്ചു; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

9ലൈലിനെ ഭരിക്കാന്‍ ഖമറിനെയും നജുമുകളെയും സൃഷ്ടിച്ചു; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

10മിസ്റിലെ അബ്കാറിനെ അവിടുന്നു ഹലാക്കാക്കി; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

11അവിടുന്ന് അവരുടെയിടയില്‍നിന്ന് ഇസ്രായീലിനെ മോചിപ്പിച്ചു; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

12ശദീത്താ യദിനാലും മംദൂദത്തായ ദിറാഇനാലും അവിടുന്ന് അവരെ മോചിപ്പിച്ചു; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

13അവിടുന്നു കുൽജും ബബ്റിനെ രണ്ടായി വിഭജിച്ചു; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

14അതിന്റെ നടുവിലൂടെ അവിടുന്ന് ഇസ്രായീലിനെ നടത്തി; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

15ഫിർഔനെയും അവന്റെ ലശ്കറെയും അവിടുന്നു കുൽജും ബഹറിൽ ആഴ്ത്തി; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

16തന്റെ ഖൌമിനെ അവിടുന്നു സ്വഹ്റായിലൂടെ കൊണ്ടു പോയി; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

17മഹാ മലിക്കുകളെ അവിടുന്നു ഹലാക്കാക്കി; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

18മശ്ഹൂറായ മലിക്കുകളെ അവിടുന്നു കൊന്നു; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

19അമൂര്യ മലിക്കായ സീഹൂനെ അവിടുന്നു കത്ൽ ചെയ്ചു; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

20ബാഷാന്‍ മലിക്കായ ഓഗിനെ അവിടുന്നു ഹലാക്കാക്കി; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

21അവിടുന്ന് അവരുടെ നാട് ഹഖായി നല്‍കി; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

22അവിടുന്നു തന്റെ അബ്ദായ ഇസ്രായീലിന് അത് ഹഖായി നല്‍കി; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

23നമ്മുടെ ദുഃസ്ഥിതിയില്‍ അവിടുന്നു നമ്മെ ഓര്‍ത്തു; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

24അവിടുന്നു നമ്മെ അദുവ്വുകളില്‍ നിന്നു രക്ഷിച്ചു; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

25അവിടുന്ന് എല്ലാ ജീവികള്‍ക്കും രിസ്ഖ് കൊടുക്കുന്നു; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.

26ജന്നത്തിയായ ഇലാഹിനു ശുക്ർ പറയുവിന്‍; അവിടുത്തെ റഹ്മത്ത് അബദിയ്യത്താണ്.