അൽ-സബൂർ 128

തർനീമത്തുൽ മസ്വാഇദ്


128 1റബ്ബിനോട് തഖ് വയുള്ള അവിടുത്തെ ത്വരീഖയിൽ നടക്കുകയും ചെയ്യുന്നവന്‍ സഈദ്.

2നിന്റെ അധ്വാനസമറത്ത് നീ അനുഭവിക്കും; നീ സഈദായിരിക്കും;നിനക്കു ഖൈയ്റ് വരും.

3നിന്റെ സൌജത്തിന്റെ ദാറിൽ ഫലസമൃദ്ധമായ ഇനബു പോലെയായിരിക്കും; നിന്റെ ഔലാദുകൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവു തൈകള്‍പോലെയും.

4റബ്ബുൽ ആലമീന്റെ മുത്തഖി ഇപ്രകാരം മുബാറക്കാകും.

5റബ്ബുൽ ആലമീൻ സീയൂനില്‍ നിന്നു നിന്നെ ഫഹ്മാക്കട്ടെ! നിന്റെ ആയുഷ്‌കാലമത്രയും നീ ജറുസലെമിന്റെ ബറക്കത്ത് കാണും.

6ഔലാദിന്റെ ഔലാദിനെ കാണാന്‍ നിനക്ക് ഇടവരട്ടെ! ഇസ്രായീലിനു സലാമത്തുണ്ടാകട്ടെ!