സൂറ അൽ-അദ്ദാൻ 8
ദീപസജ്ജീകരണം
8 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2ദീപം കൊളുത്തുമ്പോള്‍ വിളക്കുകാലിനു മുമ്പില്‍ പ്രകാശം പരക്കത്തക്ക വിധം ഏഴു വിളക്കുകളും ക്രമപ്പെടുത്തണമെന്ന് ഹാറൂനോടു പറയുക. ഹാറൂന്‍[a] യഥാർത്ഥ ഹീബ്രു: אַהֲרֹ֤ן (’ahărōn) അങ്ങനെ ചെയ്തു. 3റബ്ബ്ൽ ആലമീൻ മൂസായോടു കല്പിച്ചതു പോലെ വിളക്കുകാലിന്റെ മുമ്പില്‍ പ്രകാശം പരക്കുമാറ് വിളക്കുകള് ക്രമപ്പെടുത്തി. 4ചുവടു മുതല്‍ ശിഖരങ്ങള്‍ വരെ സ്വര്ണം അടിച്ചു പരത്തി നിര്‍മിച്ചതായിരുന്നു വിളക്കുകാല്‍. റബ്ബ്ൽ ആലമീൻ മൂസായ്ക്കു കാണിച്ചു കൊടുത്ത മാതൃകയില്‍ത്തന്നെയാണ് അതുണ്ടാക്കിയത്.
ലേവ്യരുടെ സമര്‍പ്പണം
5റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 6ലേവ്യരെ ജനങ്ങളുടെ ഇടയില്‍ നിന്നു വേര്‍തിരിച്ചു ശുദ്ധീകരിക്കുക. 7അവരെ ശുദ്ധീകരിക്കേണ്ടത് ഇങ്ങനെയാണ്: പാപപരിഹാര ജലം അവരുടെമേല്‍ തളിക്കുക; ശരീരം മുഴുവന്‍ ക്ഷൗരം ചെയ്ത്, വസ്ത്രങ്ങള് അലക്കി, അവര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും വേണം. 8അനന്തരം, ഒരു കാളക്കുട്ടിയെയും ധാന്യ ഖുർബാനിക്കായി എണ്ണ ചേര്‍ത്ത നേരിയ മാവും അവര്‍ എടുക്കട്ടെ. പാപപരിഹാര ഖുർബാനിക്കു മറ്റൊരു കാളക്കുട്ടിയെയും എടുക്കണം. 9ലേവ്യരെ ഖയാമത്തുൽ ഇബാദത്തിന്റെ മുമ്പില്‍ കൊണ്ടുവരുകയും യിസ്രായിലാഹ് ഉമ്മത്തിനെ മുഴുവന്‍ അവിടെ വിളിച്ചുകൂട്ടുകയും വേണം. 10ലേവ്യരെ റബ്ബ്ൽ ആലമീന്റെ മുമ്പില്‍ കൊണ്ടുവരുമ്പോള്‍ യിസ്രായിലാഹ് ജനം അവരുടെ തലയില് കൈവയ്ക്കണം. 11യിസ്രായിലാഹ് ജനത്തിന്റെ നീരാജനമായി റബ്ബ്ൽ ആലമീനു ശുശ്രൂഷ ചെയ്യാന്‍ ഹാറൂന്‍ ലേവ്യരെ അവിടുത്തേക്കു സമര്പ്പിക്കണം. 12ലേവ്യര് കാളക്കുട്ടികളുടെ തലയില് കൈ വയ്ക്കണം. അവരുടെ പാപപരിഹാരത്തിനായി കാളക്കുട്ടികളിലൊന്നിനെ പാപപരിഹാര ഖുർബാനിയായും മറ്റേതിനെ ദഹനഖുർബാനിയായും നീ റബ്ബ്ൽ ആലമീന് അര്‍പ്പിക്കണം. 13ഹാറൂന്റെയും പുത്രന്മാരുടെയും ശുശ്രൂഷയില് അവരെ സഹായിക്കാന് ലേവ്യരെ റബ്ബ്ൽ ആലമീനു നീരാജനമായി അര്‍പ്പിക്കുക.
14ഇപ്രകാരം യിസ്രായിലാഹ് ജനത്തിന്റെ ഇടയില്‍നിന്നു ലേവ്യരെ നീ വേര്‍തിരിക്കണം, അവര്‍ എന്റേതായിരിക്കും. 15ശുദ്ധീകരിക്കുകയും നീരാജനമായി സമര്‍പ്പിക്കുകയും ചെയ്തു കഴിയുമ്പോള്‍ ഖയാമത്തുൽ ഇബാദത്തില്‍ ശുശ്രൂഷ ചെയ്യാന്‍ ലേവ്യര് അകത്തു പ്രവേശിക്കട്ടെ. 16യിസ്രായിലാഹില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട അവര്‍ പൂര്ണമായും എനിക്കുള്ളവരാണ്. യിസ്രായിലാഹിലെ ആദ്യജാതന്മാര്‍ക്കു പകരം ഞാന്‍ അവരെ എനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു. 17യിസ്രായിലാഹില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെല്ലാം എനിക്കുള്ളതാണ്. ഈജിപ്തിലെ കടിഞ്ഞൂലുകളെയെല്ലാം സംഹരിച്ചപ്പോള്‍ ഞാന്‍ അവരെ എനിക്കായി മാറ്റിവച്ചു. 18യിസ്രായിലാഹിലെ ആദ്യജാതന്മാര്‍ക്കു പകരം ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. 19ഖയാമത്തുൽ ഇബാദത്തില്‍ യിസ്രായിലാഹ് ജനത്തിനുവേണ്ടി സേവനം ചെയ്യാനും, അവര്‍ക്കുവേണ്ടി പരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കാനും, ജനം വിശുദ്ധസ്ഥലത്തെ സമീപിച്ചാല്‍ അവരുടെയിടയില്‍ മഹാമാരിയുണ്ടാകാതിരിക്കാനും ആയി അവരില്‍നിന്നു ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്ത് ഹാറൂനും പുത്രന്മാര്‍ക്കും ഇഷ്ടദാനമായി കൊടുത്തിരിക്കുന്നു.
20മൂസായോടു റബ്ബ്ൽ ആലമീൻ കല്‍പിച്ചതനുസരിച്ചു മൂസായും ഹാറൂനും യിസ്രായിലാഹ് ഉമ്മത്തും ചേര്‍ന്ന് ലേവ്യരെ റബ്ബ്ൽ ആലമീനു പ്രതിഷ്ഠിച്ചു. 21ലേവ്യര് തങ്ങളെത്തന്നെ പാപത്തില്‍നിന്നു ശുദ്ധീകരിച്ചു; വസ്ത്രമലക്കി. ഹാറൂന്‍ അവരെ നീരാജനമായി റബ്ബ്ൽ ആലമീനു സമര്പ്പിച്ചു. അവരുടെ ശുദ്ധീകരണത്തിനായി ഹാറൂന്‍ പാപപരിഹാരഖുർബാനി അര്‍പ്പിക്കുകയും ചെയ്തു. 22അനന്തരം ഖയാമത്തുൽ ഇബാദത്തിലെ ശുശ്രൂഷയില് ഹാറൂനെയും പുത്രന്മാരെയും സഹായിക്കാന് ലേവ്യര് അകത്തു പ്രവേശിച്ചു. റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതനുസരിച്ച് അവര്‍ ലേവ്യരോടു പ്രവര്‍ത്തിച്ചു.
23റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ലേവ്യരെ സംബന്ധിക്കുന്ന ശരീഅത്താണിത് : 24ഇരുപത്തഞ്ചും അതിനുമേലും വയസ്സുള്ള ലേവ്യരെല്ലാം ഖയാമത്തുൽ ഇബാദത്തില്‍ ശുശ്രൂഷചെയ്യണം. 25അമ്പതു വയസ്സാകുമ്പോള്‍ ശുശ്രൂഷയില് നിന്നു വിരമിക്കണം; പിന്നെ ശുശ്രൂഷ ചെയ്യേണ്ടതില്ല. 26എന്നാല്‍, ഖയാമത്തുൽ ഇബാദത്തില്‍ ജോലിചെയ്യുന്ന സഹോദരന്മാരെ അവര്‍ക്കു സഹായിക്കാം. അവര്‍ നേരിട്ടു ചുമതല വഹിക്കേണ്ടതില്ല. ലേവ്യരെ ചുമതല ഏല്‍പിക്കുമ്പോള്‍ നീ ഇങ്ങനെ ചെയ്യണം.