മത്തി 9 Κατὰ Ματθαῖον (Kata Maththaion)
തളര്‍വാതരോഗിയെ ശിഫയാക്കുന്നു
(മര്‍ക്കോസ് 2: 1-12; ലൂക്കാ 5:17-26)
9 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് തോണിയില്‍കയറി ബഹർ കടന്ന് സ്വന്തം മദീനത്തിലെത്തി. 2അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ ഈസാ അൽ മസീഹിൻറെ ഖരീബില്‍ കൊണ്ടുവന്നു. അവരുടെ ഈമാൻ കണ്ട് ഈസാ അൽ മസീഹ് തളര്‍വാതരോഗിയോട് അരുൾച്ചെയ്തു: ഇബ്നേ, ശജാഅത്തിലിരിക്കുക; നിന്റെ ഖതീഅകള്‍ അഫ് വാക്കപ്പെട്ടിരിക്കുന്നു. 3അപ്പോള്‍ ഉലമാക്കളില്‍ ബഅ്ള് പരസ്പരം പറഞ്ഞു: ഇദ്ദേഹം അള്ളാഹുവിനെതിരെ കദ്ദാബ് പറയുന്നു. 4അവരുടെ ഖാത്തിറുകള്‍ ഗ്രഹിച്ച ഈസാ അൽ മസീഹ് സുആലാക്കി: നിങ്ങള്‍ ഖൽബിൽ ശർറ് വിചാരിക്കുന്നതെന്ത്? 5ഏതാണ് എളുപ്പം, നിന്റെ ഖതീഅകള്‍ അഫ് വാക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? 6ദുനിയാവിൽ ഖതീഅകള്‍ ക്ഷമിക്കാന്‍ മനുഷ്യ ഇബ്നിന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനാണിത്. ബഅ്ദായായി, ഈസാ അൽ മസീഹ് തളര്‍വാതരോഗിയോടു പറഞ്ഞു: മുസ്തയ്ഖിളായി നിന്റെ കിടക്കയെടുത്ത് ബൈത്തിലേക്കു പോവുക. 7അവന്‍ മുസ്തയ്ഖിളായി ബൈത്തിലേക്കു പോയി. 8ഇതുകണ്ട് ശഅ്ബ് ഹയറാനിയത്തായി. മനുഷ്യര്‍ക്ക് ഇത്തരം സുൽത്താനിയത്ത് അതാആക്കിയ അള്ളാഹുവിനെ തംജീദ് ചെയ്തു.
മത്തായിയെ നിദാആക്കുന്നു
(മര്‍ക്കോസ് 2:13-17; ലൂക്കാ 5:27-32)
9ഈസാ അൽ മസീഹ്അവിടെ നിന്നു നടന്നു നീങ്ങവേ, മത്താ എന്നൊരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ മുസ്തയ്ഖിളായി ഈസാ അൽ മസീഹിനെ ഇതിബാഅ് ചെയ്തു. 10ഈസാ അൽ മസീഹ് അവന്റെ ബൈത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ കസീറായ ചുങ്കക്കാരും ആസ്വികളും വന്ന്, നബിനോടും സ്വഹാബികളോടും കൂടെ ഭക്ഷണത്തിനിരുന്നു. 11ഫരിസേയര്‍ ഇതു കണ്ട് സ്വഹാബികളോടു സുആലാക്കി: നിങ്ങളുടെ മുഅല്ലീം ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തു കൊണ്ട്? 12ഇതുകേട്ട് ഈസാ അൽ മസീഹ് പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. 13ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ മഅന നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് അദിലുകളെ വിളിക്കാനല്ല ആസ്വികളെ വിളിക്കാനാണ്.
ഉപവാസത്തെക്കുറിച്ച് തര്‍ക്കം
(മര്‍ക്കോസ് 2:18-22; ലൂക്കാ 5:33-39)
14യഹിയ്യ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) ന്റെ സ്വഹാബികൾ ഈസാ അൽ മസീഹിന്റെ ഖരീബിൽ വന്നു സുആലാക്കി: ഞങ്ങളും ഫരിസേയരും സൌമ് നോൽക്കുകയും അങ്ങയുടെ സ്വഹാബികൾ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? 15ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: പുതിയാപ്ല കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? പുതിയാപ്ല അവരില്‍ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും. 16ആരും ഖദീമായ വസ്ത്രത്തില്‍ ജദീദായ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ തയ്ച്ചു ചേര്‍ത്ത തുണിക്കഷണം വസ്ത്രത്തില്‍ നിന്നു കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും. 17ആരും ജദീദായ നബീദ് ഖദീമായ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പൊട്ടി, നബീദ് ഒഴുകിപ്പോവുകയും കുടങ്ങള്‍ നഷ്ടപ്പെടുകയുംചെയ്യും. അതിനാല്‍, ജദീദായ നബീദ് ജദീദായ തോല്‍ക്കുടങ്ങളിലാണ് ഒഴിച്ചുവയ്ക്കുക. അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും.
രക്തസ്രാവക്കാരി; റഈസന്റെ ബിൻത്
(മര്‍ക്കോസ് 5:21-43; ലൂക്കാ 8:40-56)
18ഈസാ അൽ മസീഹ് അവരോടു കലാമാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു അമീർ ഈസാ അൽ മസീഹിനെ സമീപിച്ചു താണുവണങ്ങിക്കൊണ്ടു പറഞ്ഞു: എന്റെ ബിൻത് ഖലീലായി മുമ്പു മയ്യത്തായി. അങ്ങ് വന്ന് അവളുടെമേല്‍ കൈവയ്ക്കുമെങ്കില്‍ അവള്‍ ഹയാത്തിലാകും. 19ഈസാ അൽ മസീഹ് സാഹാബികളും അവനോടൊപ്പം പോയി. 20പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവം സബബായി കഷ്ടപ്പെട്ടിരുന്ന ഒരു ഹുറുമ പിന്നിലൂടെ വന്ന് നബിയുടെ വസ്ത്രത്തിന്റെ വിളുമ്പില്‍ മൽമൂസാക്കി. 21അവന്റെ വസ്ത്രത്തില്‍ ഒന്നു സ്പര്‍ശിച്ചാല്‍ മാത്രം മതി, എനിക്കു ശിഫ കിട്ടും എന്ന് അവള്‍ ബാത്വിനിൽ വിചാരിച്ചിരുന്നു. 22ഈസാ അൽ മസീഹ് തിരിഞ്ഞ് അവളെ നള്റാക്കി അരുൾച്ചെയ്തു: മകളേ, ശജാഅത്തിലിരിക്കുക; നിന്റെ ഈമാൻ നിന്നെ നജാത്താക്കിയിരിക്കുന്നു. ആ ലഹംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി. 23ഈസാ അൽ മസീഹ് ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളം വയ്ക്കുന്ന ഖൌമുകളെയും കണ്ട് പറഞ്ഞു: 24നിങ്ങള്‍ പുറത്തുപോകുവിന്‍; ബാലിക മയ്യത്തായിട്ടില്ല; അവള്‍ നൌമിലാണ്. അവരാകട്ടെ അവനെ മക്കാറാക്കി. 25ജനക്കൂട്ടത്തെ പുറത്താക്കിയ ബഅ്ദായായി അവന്‍ അകത്തുകടന്ന്, അവളെ യദിന് പിടിച്ച് മർഫൂആക്കി. അപ്പോള്‍ ബാലിക എഴുന്നേറ്റു. 26ഈ അഖ്ബാർ ആ നാട്ടിലെങ്ങും പരന്നു.
അഅ്മകൾക്കു നള്ർ നല്‍കുന്നു
27ഈസാ അൽ മസീഹ് അവിടെ നിന്നു ദുഖൂലായിപോകുമ്പോള്‍, രണ്ട് അന്ധന്മാര്‍, ഇബ്നു ദാവൂദ്, ഞങ്ങളോട് റഹം തോന്നേണമേ എന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട് ഈസാ അൽ മസീഹിനെ ഇതിബാഅ് ചെയ്തു. 28ഈസാ അൽ മസീഹ് ഭവനത്തിലെത്തിയപ്പോള്‍ ആ അന്ധന്‍മാര്‍ അവന്റെ ഖരീബായി ചെന്നു.ഈസാ അൽ മസീഹ് അവരോടു സുആലാക്കി: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ ഈമാൻകൊള്ളുന്നുവോ? റബ്ബേ, അങ്ങേക്കു കഴിയും എന്ന് അവര്‍ ഇജാബത്ത് പറഞ്ഞു. 29നിങ്ങളുടെ ഈമാൻ പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞു കൊണ്ട് ഈസാ അൽ മസീഹ് അവരുടെ എെനുകളില്‍ മൽമൂസാക്കി. 30അവരുടെ അയ്നുകള്‍ ഫത്ഹാക്കി. ഇത് ആരും അറിയാനിടയാകരുത് എന്ന് ഈസാ അൽ മസീഹ് അവരോടു കര്‍ശനമായി ഇഖ്തിറാഹാക്കി. 31എന്നാല്‍, അവര്‍ പോയി അവന്റെ ശുഹ്റത്ത് നാടെങ്ങും പരത്തി.
ഊമനെ സുഖമാക്കുന്നു
(ലൂക്കാ 11:14-15)
32അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ശൈത്താൻ ബാധിതനായ ഒരു ഊമനെ അന്നാസ് ഈസാ അൽ മസീഹിന്റെയടുക്കല്‍ കൊണ്ടുവന്നു. 33ഈസാ അൽ മസീഹ് ശൈത്താനെ പുറത്താക്കിയപ്പോള്‍ ആ ഊമന്‍ കലാമാക്കി. അന്നാസ് അദ്ഭുതപ്പെട്ടു പറഞ്ഞു: ഇതു പോലൊരു സംഭവം ഇസ്രായീലില്‍ ഒരിക്കലും കണ്ടിട്ടില്ല. 34എന്നാല്‍, ഫരിസേയര്‍ പറഞ്ഞു: ഈസാ അൽ മസീഹ് ശൈത്താൻറെ തലവനെക്കൊണ്ടാണ് ശൈത്താനെ ബഹിഷ്‌കരിക്കുന്നത്.
വിളവിന്റെ നാഥനോടു ദുആ ഇരക്കുവിന്‍
35ഈസാ അൽ മസീഹ് അവരുടെ പള്ളികളില്‍ പഠിപ്പിച്ചും മംലകത്തിന്റെ ഇഞ്ചീൽ പ്രസംഗിച്ചും കുല്ലു മറളുകളും വ്യാധികളും സുഖപ്പെടുത്തിയും കുല്ലു മദീനകളിലും ഗ്രാമങ്ങളിലും ചുറ്റി മുസാഫിറായി. 36ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, ഈസാ അൽ മസീഹിന് അവരുടെ മേല്‍ അനുകമ്പ തോന്നി. അവര്‍ റാഇയില്ലാത്ത ശാത്തുകളെപ്പോലെ ബേജാറായവരും നിസ്‌സഹായരുമായിരുന്നു. 37ഈസാ അൽ മസീഹ് സ്വഹാബികളോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. 38അതിനാല്‍, തന്റെ വിളഭൂമിയിലേക്കു ഖാദിമുകളെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു ദുആ ഇരക്കുവിൻ.