മത്തി 17  

ഈസാ അൽ മസീഹ് രൂപാന്തരപ്പെടുന്നു

(മര്‍ക്കോസ് 9:2-8; ലൂക്കാ 9:28-36; 2 പത്രോസ് 1:17-18)

17 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ്, ആറു യൌമിൽ കഴിഞ്ഞ് സഫ് വാൻ, യഅ്ഖൂബ്, അവന്റെ അഖുവായ യഹിയ്യ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ശാമിഖായ ജബലിലേക്കു പോയി. 2ഈസാ അൽ മസീഹ് അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. ഈസാ അൽ മസീഹ്ന്റെ വജ്ഹ് സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. നബിന്റെ ലിബാസ് നൂർ പോലെ ധവളമായി. 3മൂസാ നബി (അ) ഏലിയാ നബി (അ) നബിനോടു സംസാരിക്കുന്നതായി അവര്‍ കണ്ടു. 4സഫ് വാൻ ഈസാ അൽ മസീഹിമിനോടു പറഞ്ഞു: റബ്ബേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. അങ്ങേക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം - ഒന്നു അങ്ങേക്ക്, ഒന്നു മൂസാ നബി (അ) ന്, ഒന്ന് ഏലിയാ നബി (അ) ന്. 5ഈസാ അൽ മസീഹ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘം വന്ന് അവരെ ഇഗ്ശാഅ് ചെയ്തു. മേഘത്തില്‍ നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു സംഅ് ചെയ്യുവിന്‍. 6ഇതുകേട്ട സുർഅത്തില്‍ സ്വഹാബികൾ കമിഴ്ന്നു വീണു; അവര്‍ ഭയവിഹ്വലരായി. 7ഈസാ അൽ മസീഹ് സമീപിച്ച് അവരെ സ്പര്‍ശിച്ചു കൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, പേടിക്കേണ്ട. 8അവര്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍ഈസാ അൽ മസീഹ് നെയല്ലാതെ മറ്റാരെയും കണ്ടില്ല.

ഏലിയായുടെ ആഗമനം

(മര്‍ക്കോസ് 9:9-13)

9ജബലിൽ നിന്ന് ഇറങ്ങുമ്പോള്‍ ഈസാ അൽ മസീഹ് അവരോട് അംറ് ചെയ്തു: ഇബ്നുല്‍ ഇന്‍സാന്‍ മൌത്തായവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതു വരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്. 10സ്വഹാബികൾ നബിനോടു ചോദിച്ചു: ആദ്യം ഏലിയാ വരണമെന്ന് ഉലമാക്കൾ പറയുന്നതെന്തുകൊണ്ട്? 11ഈസാ അൽ മസീഹ് പറഞ്ഞു: ഏലിയാ വന്ന് എല്ലാം പുനഃസ്ഥാപിക്കുക തന്നെ ചെയ്യും. 12എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഏലിയാ വന്നു കഴിഞ്ഞു. എങ്കിലും അവര്‍ അവനെ അറഫാക്കിയില്ല. തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ അവനോടു ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരില്‍ നിന്നു പീഡകളേല്‍ക്കാന്‍ പോകുന്നു. 13യഹിയ്യ നബിയെക്ണ്കുറിച്ചാണ് ഈസാ അൽ മസീഹ് തങ്ങളോടു സംസാരിച്ചതെന്ന് അപ്പോള്‍ സ്വഹാബികൾക്കു മനസ്‌സിലായി.

അപസ്മാരരോഗിയെ ശിഫയാക്കുന്നു

(മര്‍ക്കോസ് 9:14-29; ലൂക്കാ 9:37-43)

14അവര്‍ ജനക്കൂട്ടത്തിന്റെ ഖരീബിലേക്കു വന്നപ്പോള്‍ ഒരാള്‍ കടന്നുവന്ന് ഈസാ അൽ മസീഹിന്റെ ഹള്റത്തിൽ സുജൂദ് ചെയ്തു കൊണ്ടു പറഞ്ഞു: 15റബ്ബേ, എന്റെ പുത്രനില്‍ കനിയണമേ; അവന്‍ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവന്‍ തീയിലും വെള്ളത്തിലും വീഴുന്നു. 16ഞാന്‍ അവനെ നിന്റെ സ്വഹാബികളുടെ അടുത്തു കൊണ്ടുവന്നു. പക്‌ഷേ, അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. 17ഈസാ അൽ മസീഹ് ഇജാപത്ത് പറഞ്ഞു: ഈമാനില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക. 18ഈസാ അൽ മസീഹ് അവനെ ശാസിച്ചു. ഇബിലീസ് അവനെ വിട്ടുപോയി. ആ വക്തിൽ തന്നെ ബാലന്‍ സുഖംപ്രാപിച്ചു. 19ബഅ്ദായായി സ്വഹാബികൾ തനിച്ച് ഈസാ അൽ മസീഹിനെ സമീപിച്ചു ചോദിച്ചു. എന്തുകൊണ്ടാണ് അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്? 20ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടു തന്നെ. ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും. 21നിങ്ങള്‍ക്ക്‌ യാതൊന്നും അസാധ്യമായിരിക്കുകയില്ല.

പീഡാനുഭവവും ഉത്ഥാനവും - രണ്ടാം കിതാബുന്നുബുവത്ത്

(മര്‍ക്കോസ് 9:30-32; ലൂക്കാ 9:43-45)

22അവര്‍ ഗലീലിയില്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ഇബ്നുല്‍ ഇന്‍സാന്‍ ഇൻസാനിയത്തിന്റെ യദുകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു. 23അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം യൌമിൽ അവന്‍ ഉയിര്‍പ്പിക്കപ്പെടും. ഇതുകേട്ട് അവര്‍ അതീവ ദുഃഖിതരായിത്തീര്‍ന്നു.

നികുതിയെക്കുറിച്ച്

24അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ ദേവാലയ നികുതി പിരിക്കുന്നവര്‍ സഫ് വാന്റെ അടുത്തു ചെന്നു ചോദിച്ചു: നിങ്ങളുടെ മുഅല്ലീം നികുതി കൊടുക്കുന്നില്ലേ? 25അവന്‍ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയപ്പോള്‍ ഈസാ അൽ മസീഹ് ചോദിച്ചു: ശിമയോനേ, നിനക്കെന്തു തോന്നുന്നു, ദുനിയാവിലെ ബാദ്ശാക്കൾ ആരില്‍ നിന്നാണ് നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ വലദുമാരില്‍ നിന്നോ, അന്യരില്‍ നിന്നോ? 26അന്യരില്‍ നിന്ന് സഫ് വാൻ ഇജാപത്ത് പറഞ്ഞു. ഈസാ അൽ മസീഹ് തുടര്‍ന്നു: അപ്പോള്‍ ഇബ്നുമാർ സ്വതന്ത്രരാണല്ലോ; 27എങ്കിലും അവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കാതിരിക്കാന്‍ നീ ബഹറിൽ പോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്‌സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവര്‍ക്കു കൊടുക്കുക.


Footnotes