മത്തി 14  

യഹ്യാ നബി (അ) ന്റെ ശിരശ്‌ഛേദം

(മര്‍ക്കോസ് 6:14-29; ലൂക്കാ 9:7-9)

14 1അക്കാലത്ത്, സാമന്ത രാജാവായ ഹേറോദേസ് ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ കീര്‍ത്തിയെപ്പറ്റി കേട്ടിട്ട്, 2തന്റെ സേവകന്‍മാരോടു പറഞ്ഞു: ഇവന്‍ യഹ്യാ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) മാണ്. ഖബറില്‍ നിന്ന് അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, ഈ ശക്തി ഇവനില്‍ പ്രവര്‍ത്തിക്കുന്നത്. 3ഹേറോദേസ് യഹ്യാ നബി (അ) ബന്ധിച്ചു കാരാഗൃഹത്തില്‍ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇതു ചെയ്തത്. 4എന്തെന്നാല്‍, യഹ്യാ നബി (അ) അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത് നിയമാനുസൃതമല്ല. 5ഹേറോദേസിന് അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവന്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍, അവര്‍ യഹ്യായെ ഒരു നബിയായി പരിഗണിച്ചിരുന്നു. 6ഹേറോദേസിന്റെ ജന്‍മദിനത്തില്‍ ഹേറോദിയായുടെ പുത്രി രാജസദസ്‌സില്‍ നൃത്തംചെയ്ത് അവനെ സന്തോഷിപ്പിച്ചു. 7തന്‍മൂലം അവള്‍ ചോദിക്കുന്നതെന്തും നല്‍കാമെന്നു രാജാവ് അവളോട് ആണയിട്ടു വാഗ്ദാനം ചെയ്തു. 8അവള്‍ ഉമ്മയുടെ നിര്‍ദേശമനുസരിച്ചു പറഞ്ഞു: യഹ്യാ നബി (അ) ന്റെ തല ഒരു തളികയില്‍വച്ച് എനിക്കു തരുക. 9രാജാവു ദുഃഖിതനായി; എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച് അത് അവള്‍ക്ക് നല്‍കാന്‍ അവന്‍ ആജ്ഞാപിച്ചു. 10അവന്‍ കാരാഗൃഹത്തില്‍ ആളയച്ച് യഹ്യാ നബി (അ) ന്റെ തല വെട്ടിയെടുത്തു. 11അത് ഒരു തളികയില്‍ വച്ചു പെണ്‍കുട്ടിക്കു നല്‍കി. അവള്‍ അത് ഉമ്മയുടെ അടുത്തേക്കുകൊണ്ടു പോയി. 12അവന്റെ സാഹബാക്കൾ ചെന്നു മൃതശരീരമെടുത്തു സംസ്‌കരിച്ചു. അനന്തരം, അവര്‍ ഈസാ അൽ മസിഹിനെ വിവരമറിയിച്ചു.

അഞ്ച് അപ്പം അയ്യായിരം പേര്‍ക്ക്

(മര്‍ക്കോസ് 6:30-44; ലൂക്കാ 9:10-17; യഹിയ്യാ 6:1-14)

13ഈസാ അൽ മസിഹ് ഇതുകേട്ട് അവിടെ നിന്നു പോയി, തോണിയില്‍ കയറി, തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളില്‍ നിന്നു കാല്‍നടയായി അവനെ പിന്തുടര്‍ന്നു. 14അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേല്‍ അവന് അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി. 15സായാഹ്‌നമായപ്പോള്‍ സാഹബാക്കൾ അവനെ സമീപിച്ചു പറഞ്ഞു: ഇതൊരു വിജനസ്ഥലമാണ്; നേരവും വൈകിയിരിക്കുന്നു. ഗ്രാമങ്ങളില്‍ പോയി തങ്ങള്‍ക്കു ഭക്ഷണം വാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക. 16എന്നാല്‍ ഈസാ അൽ മസിഹ് പറഞ്ഞു: 17അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്‌സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ. 18അവന്‍ പറഞ്ഞു: അത് എന്റെ അടുത്തുകൊണ്ടുവരുക. 19അവന്‍ ജനക്കൂട്ടത്തോടു പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ കല്‍പിച്ചതിനുശേഷം ആ അഞ്ചപ്പവും രണ്ടു മത്‌സ്യവും എടുത്ത്, ജന്നത്തിലേക്കുനോക്കി, ആശീര്‍വദിച്ച്, അപ്പംമുറിച്ച്, സാഹബാക്കളെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി. 20അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. 21ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ അയ്യായിരത്തോളം പുരുഷന്‍മാര്‍ ആയിരുന്നു.

വെള്ളത്തിനുമീതേ നടക്കുന്നു

(മര്‍ക്കോസ് 6:45-52; യഹിയ്യാ 6:15-21)

22ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കു മുമ്പേ വഞ്ചിയില്‍ കയറി മറുകരയ്ക്കു പോകാന്‍ ഈസാ അൽ മസീഹ് സാഹബാക്കളെ നിര്‍ബന്ധിച്ചു. 23അവന്‍ ജനക്കൂട്ടത്തെ പിരിച്ചു വിട്ടതിനു ശേഷം ഏകാന്തതയില്‍ ദുആ ചെയ്യാനായി മലയിലേക്കു കയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച് ആയിരുന്നു. 24ഇതിനിടെ തോണി കരയില്‍ നിന്ന് ഏറെദൂരം അകന്നു കഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട് അതു വല്ലാതെ ഉലഞ്ഞു. 25രാത്രിയുടെ നാലാംയാമത്തില്‍ അവന്‍ കടലിന്‍മീതേ നടന്ന് അവരുടെ അടുത്തേക്കു ചെന്നു. 26അവന്‍ കടലിനു മീതേ നടക്കുന്നതു കണ്ട് സാഹബാക്കൾ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നു പറഞ്ഞ്, ഭയം നിമിത്തം നിലവിളിച്ചു. 27ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ.

28പത്രോസ് അവനോടു പറഞ്ഞു: റബ്ബേ, അങ്ങാണെങ്കില്‍ ഞാന്‍ വെള്ളത്തിനു മീതേ കൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പിക്കുക. വരൂ, അവന്‍ പറഞ്ഞു. 29പത്രോസ് തോണിയില്‍ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ ഈസാ അൽ മസീഹിന്റെ അടുത്തേക്കു നടന്നു ചെന്നു. 30എന്നാല്‍, കാറ്റ് ആഞ്ഞടിക്കുന്നതു കണ്ട് അവന്‍ ഭയന്നു. വെള്ളത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചു പറഞ്ഞു: റബ്ബേ, രക്ഷിക്കണേ! 31ഉടനെ ഈസാ അൽ മസീഹ് കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പ വിശ്വാസീ, നീ സംശയിച്ചതെന്ത്? 32അവര്‍ തോണിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു. 33തോണിയിലുണ്ടായിരുന്നവര്‍ അവന് ഇബാദത്ത് ചെയ്തുകൊണ്ട് സത്യമായും നീ ഇബ്നുള്ളയാണ് എന്നുപറഞ്ഞു.

ഗനേസറത്തിലെ അദ്ഭുതങ്ങള്‍

(മര്‍ക്കോസ് 6:53-56)

34അവര്‍ കടല്‍ കടന്ന് ഗനേസറത്തിലെത്തി. 35അവിടത്തെ ജനങ്ങള്‍ അവനെ തിരിച്ചറിഞ്ഞ്, ചുറ്റുമുള്ള നാട്ടിലെല്ലാം ആളയച്ച്, സകല രോഗികളെയും അവന്റെ അടുത്തു കൊണ്ടുവന്നു. 36അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവനോടപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു.


Footnotes