അൽ-ആവിയാനി (ലേവ്യാ) 23
പെരുനാളുകള്‍
23 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2യിസ്രായിലാഹ് ജനത്തോടു പറയുക, വിശുദ്ധ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടേണ്ട റബ്ബ്ൽ ആലമീന്റെ തിരുനാളുകള്‍ ഇവയാണ്.
സാബത്ത്
3ആറുദിവസം നിങ്ങള്‍ ജോലി ചെയ്യണം; ഏഴാം ദിവസം സമ്പൂര്‍ണ വിശ്രമത്തിനും വിശുദ്ധ സമ്മേളനത്തിനുമുള്ള സാബത്താണ്. അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും റബ്ബ്ൽ ആലമീന്റെ സാബത്താണ്.
4നിശ്ചിത കാലത്ത് നിങ്ങള്‍ പ്രഖ്യാപിക്കേണ്ട റബ്ബ്ൽ ആലമീന്റെ പെരുനാളുകള്‍, വിശുദ്ധ സമ്മേളനങ്ങള്‍ ഇവയാണ്.
പെസഹാ, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍
5ഒന്നാം മാസം പതിന്നാലാം ദിവസം വൈകുന്നേരം റബ്ബ്ൽ ആലമീന്റെ പെസഹായാണ്. 6ആ മാസം പതിനഞ്ചാം ദിവസം റബ്ബ്ൽ ആലമീനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍. ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. 7ഒന്നാം ദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനത്തിനുള്ളതായിരിക്കണം. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്. 8ഏഴു ദിവസവും നിങ്ങള്‍ റബ്ബ്ൽ ആലമീനു ദഹന ഖുർബാനി അര്‍പ്പിക്കണം. ഏഴാം ദിവസം വിശുദ്ധ സമ്മേളനമുണ്ടായിരിക്കണം. നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.
ആദ്യഫലങ്ങളുടെ പെരുനാള്‍
9റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 10യിസ്രായിലാഹ് ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു തരാന്‍ പോകുന്ന ദേശത്ത് എത്തിച്ചേരുകയും അവിടെ നിങ്ങള്‍ വിളവെടുക്കുകയും ചെയ്യുമ്പോള്‍ കൊയ്ത്തിലെ ആദ്യഫലമായ കറ്റ ഇമാമിന്റെ അടുക്കല്‍ കൊണ്ടുവരണം. 11നിങ്ങള്‍ റബ്ബ്ൽ ആലമീനു സ്വീകാര്യരാകാന്‍ വേണ്ടി ആ കറ്റ ഇമാം അവിടുത്തെ മുന്‍പില്‍ നീരാജനം ചെയ്യണം; സാബത്തിന്റെ പിറ്റേദിവസം അവന്‍ അതു ചെയ്യട്ടെ. 12കറ്റ റബ്ബ്ൽ ആലമീനു നീരാജനമായി അര്‍പ്പിക്കുന്ന ദിവസംതന്നെ ഒരു വയസ്‌സുള്ള ഊനമറ്റ ഒരു മുട്ടാടിനെ നിങ്ങള്‍ അവിടുത്തേക്കു ദഹന ഖുർബാനിയായി സമര്‍പ്പിക്കണം. 13അതോടൊപ്പമുള്ള ധാന്യ ഖുർബാനി എണ്ണ ചേര്‍ത്ത പത്തില്‍ രണ്ട് ഏഫാ നേരിയ മാവായിരിക്കണം. അതു സൗരഭ്യമുള്ള ദഹന ഖുർബാനിയായി റബ്ബ്ൽ ആലമീന് അര്‍പ്പിക്കണം. പാനീയഖുർബാനിയായി നാലിലൊന്നു ഹിന്‍ വീഞ്ഞും അര്‍പ്പിക്കണം. 14നിങ്ങള്‍ മഅബൂദിന് ഈ കാഴ്ച സമര്‍പ്പിക്കുന്ന ദിവസംവരെ അപ്പമോ മലരോ കതിരോ ഭക്ഷിക്കരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും എന്നേക്കും തലമുറതോറുമുള്ള ഒരു ശരീഅത്താണിത്.
ആഴ്ചകളുടെ പെരുനാള്‍
15സാബത്തിന്റെ പിറ്റേദിവസം മുതല്‍, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതല്‍ ഏഴു പൂര്‍ണമായ ആഴ്ച കള്‍ നിങ്ങള്‍ കണക്കാക്കണം. 16ഏഴാമത്തെ സാബത്തിന്റെ പിറ്റേ ദിവസം, അതായത് അന്‍പതാം ദിവസം റബ്ബ്ൽ ആലമീനു പുതിയ ധാന്യങ്ങള്‍കൊണ്ടു നിങ്ങള്‍ ധാന്യ ഖുർബാനി അര്‍പ്പിക്കണം. 17നീരാജനത്തിനായി നിങ്ങളുടെ വസതികളില്‍ നിന്നു പത്തില്‍ രണ്ട് ഏഫാ മാവുകൊണ്ടുണ്ടാക്കിയ രണ്ട് അപ്പം കൊണ്ടുവരണം. റബ്ബ്ൽ ആലമീന് ആദ്യഫലമായി സമര്‍പ്പിക്കുന്ന അതു നേരിയ മാവുകൊണ്ടുണ്ടാക്കിയതും പുളിപ്പിച്ചതുമായിരിക്കണം. 18അപ്പത്തോടുകൂടെ ഒരു വയസ്‌സുള്ള ഊനമറ്റ ഏഴു ചെമ്മരിയാട്ടിന്‍ കുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടുകളെയുംറബ്ബ്ൽ ആലമീനു ദഹന ഖുർബാനിയായി അര്‍പ്പിക്കണം. ധാന്യ ഖുർബാനിയോടും പാനീയ ഖുർബാനിയോടും കൂടിയ അത് റബ്ബ്ൽ ആലമീനു സൗരഭ്യദായകമായ ദഹന ഖുർബാനിയായിരിക്കും. 19തുടര്‍ന്ന് ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാര ഖുർബാനിക്കായും ഒരു വയസ്‌സുള്ള രണ്ട് ആട്ടിന്‍കുട്ടികളെ സമാധാന ഖുർബാനിക്കായും കാഴ്ച വയ്ക്കണം. 20ഇമാം അത് ആദ്യഫലങ്ങളുടെ അപ്പത്തോടും രണ്ട് ആട്ടിന്‍കുട്ടികളോടുംകൂടെ നീരാജനമായി റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ കാഴ്ചവയ്ക്കണം. അവ റബ്ബ്ൽ ആലമീനു വിശുദ്ധമായിരിക്കും; അവ ഇമാമിനുള്ളതുമാണ്. 21അന്നുതന്നെ നിങ്ങള്‍ ഒരു വിശുദ്ധസമ്മേളനം പ്രഖ്യാപിക്കണം. അന്നു കഠിനാധ്വാനം ചെയ്യരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും തലമുറതോറും എന്നേക്കുമുള്ള ഒരു നിയമമാണിത്.
22നിങ്ങള്‍ വയലില്‍ കൊയ്യുമ്പോള്‍ അരികു തീര്‍ത്തു കൊയ്യരുത്. വിളവെടുപ്പിനു ശേഷം കാലാ പെറുക്കരുത്. അതു പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി വിട്ടുകൊടുക്കണം. ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ.
പുതുവത്‌സരദിനം
23റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 24യിസ്രായിലാഹ് ജനത്തോടു പറയുക, ഏഴാം മാസം ആദ്യദിവസം നിങ്ങള്‍ക്കു സാബത്തായിരിക്കണം; കാഹളംമുഴക്കി പ്രഖ്യാപിക്കേണ്ട അനുസ്മരണദിനവും വിശുദ്ധ സമ്മേളനദിനവും. 25അന്നു നിങ്ങള്‍ കഠിനമായ ജോലിയൊന്നും ചെയ്യരുത്; റബ്ബ്ൽ ആലമീന് ഒരു ദഹന ഖുർബാനിയര്‍പ്പിക്കുകയും വേണം.
പാപപരിഹാരദിനം
26റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 27ഏഴാം മാസം പത്താം ദിവസം പാപപരിഹാര ദിനമായിരിക്കണം. അതു വിശുദ്ധ സമ്മേളനത്തിനുള്ള ദിവസവുമാണ്. അന്ന് ഉപവസിക്കുകയും റബ്ബ്ൽ ആലമീന് ദഹന ഖുർബാനി അര്‍പ്പിക്കുകയും വേണം. 28ആ ദിവസം നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ പാപത്തിനു പരിഹാരം ചെയ്യുന്ന ദിനമാണ് അത്. 29അന്ന് ഉപവസിക്കാത്തവന്‍ ജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. 30അന്ന് എന്തെങ്കിലും ജോലി ചെയ്യുന്നവനെ ഞാന്‍ ജനത്തില്‍ നിന്ന് ഉന്‍മൂലനം ചെയ്യും. 31നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ വാസസ്ഥലങ്ങളില്‍ തലമുറതോറും എന്നേക്കുമുള്ള നിയമമാണിത്. 32ആദിവസം നിങ്ങള്‍ക്കു പൂര്‍ണവിശ്രമത്തിന്റെ സാബത്തായിരിക്കണം. അന്നു നിങ്ങള്‍ ഉപവസിക്കണം. മാസത്തിന്റെ ഒന്‍പതാം ദിവസം വൈകുന്നേരം മുതല്‍ പിറ്റേന്ന് വൈകുന്നേരം വരെ സാബത്ത് ആചരിക്കണം.
കൂടാരപ്പെരുനാള്‍
33റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 34യിസ്രായിലാഹ് ജനത്തോടു പറയുക, ഏഴാം മാസം പതിനഞ്ചാം ദിവസം മുതല്‍ ഏഴു ദിവസത്തേക്ക് റബ്ബ്ൽ ആലമീന്റെ കൂടാരപ്പരുനാളാണ്. 35ആദ്യ ദിവസം ഒരു വിശുദ്ധസമ്മേളനം കൂടണം. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്. 36ഏഴുദിവസവും നിങ്ങള്‍ റബ്ബ്ൽ ആലമീനു ദഹന ഖുർബാനി അര്‍പ്പിക്കണം. എട്ടാംദിവസം വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം; റബ്ബ്ൽ ആലമീനു ദഹന ഖുർബാനിയും അര്‍പ്പിക്കണം. ഇത് ആഘോഷത്തോടുകൂടിയ സമ്മേളനമാണ്. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.
37റബ്ബ്ൽ ആലമീനു ദഹന ഖുർബാനിയും ധാന്യ ഖുർബാനിയും പാനീയ ഖുർബാനിയും മറ്റു ഖുർബാനികളും അര്‍പ്പിക്കേണ്ടതും വിശുദ്ധസമ്മേളനമായി നിങ്ങള്‍ പ്രഖ്യാപിക്കേണ്ടതും ആയ റബ്ബ്ൽ ആലമീന്റെ നിര്‍ദിഷ്ട തിരുനാളുകളാണ് ഇവ. 38റബ്ബ്ൽ ആലമീന്റെ സാബത്തിനും റബ്ബ്ൽ ആലമീനു നല്‍കുന്ന വഴിപാടുകള്‍ക്കും കാഴ്ചകള്‍ക്കും സ്വാഭീഷ്ട ഖുർബാനികള്‍ക്കും പുറമേയാണ് ഇവ.
39ഏഴാംമാസം പതിനഞ്ചാം ദിവസം വയലിലെ വിളവുശേഖരിച്ചതിനുശേഷം ഏഴുദിവസം നിങ്ങള്‍ റബ്ബ്ൽ ആലമീന് ഒരു പെരുനാള്‍ ആചരിക്കണം. ആദ്യദിവസവും എട്ടാം ദിവസവും സാബത്തായിരിക്കണം. 40ഒന്നാം ദിവസം ഭംഗിയുള്ള പഴങ്ങളും ഈന്തപ്പനയോലയും ഇലതൂര്‍ന്ന ചില്ലകളും ആറ്റരളിക്കൊമ്പുകളും എടുക്കണം. നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ ഏഴുദിവസം സന്തോഷിച്ചാഹ്‌ളാദിക്കണം. 41വര്‍ഷംതോറും ഏഴുദിവസം റബ്ബ്ൽ ആലമീന്റെ പെരുനാളായി ആഘോഷിക്കണം. നിങ്ങളുടെ സന്തതികള്‍ക്കുള്ള ശാശ്വത നിയമമാണിത്. ഏഴാംമാസത്തില്‍ ഈ തിരുനാള്‍ നിങ്ങള്‍ ആഘോഷിക്കണം. 42ഏഴു ദിവസത്തേക്ക് നിങ്ങള്‍ കൂടാരങ്ങളില്‍ വസിക്കണം. 43ഈജിപ്തുദേശത്തു നിന്നു ഞാന്‍ യിസ്രായിലാഹ് ജനത്തെ കൊണ്ടുവന്നപ്പോള്‍ അവര്‍ കൂടാരങ്ങളിലാണു വസിച്ചത് എന്നു നിങ്ങളുടെ സന്തതിപരമ്പര അറിയാന്‍ യിസ്രായിലാഹ്യരെല്ലാവരും കൂടാരങ്ങളില്‍ വസിക്കണം. ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ.
44ഇപ്രകാരം മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) യിസ്രായിലാഹ് ജനത്തോട് റബ്ബ്ൽ ആലമീന്റെ നിര്‍ദിഷ്ടപ്പെരുനാളുകള്‍ പ്രഖ്യാപിച്ചു.