സൂറ അൽ-യൂസാആ 2

അരീഹായിലേക്കു ചാരന്‍മാര്‍

2 1യൂസാആ ഇബ്നു നൂൻ ഷിത്തിമില്‍ നിന്നു രണ്ടു പേരെ രഹസ്യ നിരീക്ഷണത്തിനയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നാടു നിരീക്ഷിക്കുവിന്‍, പ്രത്യേകിച്ച് അരീഹാ. അവര്‍ പട്ടണത്തിലെത്തി. വേശ്യയായ റാഹാബിന്‍റെ വീട്ടില്‍ രാത്രി കഴിച്ചു. 2നാട് ഒറ്റുനോക്കാന്‍ ഏതാനും യിസ്രായിലാഹ്യർ രാത്രിയില്‍ അവിടെ എത്തിയിട്ടുണ്ടെന്ന് അരീഹാ രാജാവിന് അറിവുകിട്ടി. 3അവന്‍ ആളയച്ചു റാഹാബിനെ അറിയിച്ചു: നിന്‍റെയടുക്കല്‍ വന്നിട്ടുള്ളവരെ വിട്ടു തരുക. അവര്‍ ദേശം ഒറ്റു നോക്കാന്‍ വന്നവരാണ്. 4ഇരുവരെയും ഒളിപ്പിച്ചിട്ട് അവള്‍ പറഞ്ഞു: ഏതാനും പേര്‍ ഇവിടെ വന്നു എന്നതു വാസ്തവം തന്നെ. എന്നാല്‍, അവര്‍ എവിടത്തുകാരാണെന്ന് എനിക്കറിഞ്ഞുകൂടാ. 5രാത്രിയില്‍ പട്ടണവാതില്‍ അടയ്ക്കുന്നതിനു മുമ്പേ അവര്‍ പുറത്തു പോയി. അവര്‍ എങ്ങോട്ടാണു പോയതെന്നും എനിക്കറിഞ്ഞുകൂടാ. 6വേഗം ചെന്നാല്‍ നിങ്ങള്‍ക്ക് അവരെ പിടികൂടാം. അവളാകട്ടെ അവരെ പുരമുകളില്‍ അടുക്കിവച്ചിരുന്ന ചണത്തുണ്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്നു. 7അന്വേഷിച്ചു വന്നവര്‍ ഉർദൂനിലേക്കുള്ള വഴിയില്‍ കടവുവരെ അവരെ തിരഞ്ഞു. അന്വേഷകര്‍ പുറത്തു കടന്നയുടനെ പട്ടണവാതില്‍ അടയ്ക്കുകയും ചെയ്തു.

8കിടക്കാന്‍ പോകുന്നതിനു മുമ്പ് റാഹാബ് അവരുടെ അടുക്കല്‍ ചെന്നു പറഞ്ഞു: 9റബ്ബ്ൽ ആലമീൻ ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. നിങ്ങള്‍ ഞങ്ങളെ ഭയചകിതരാക്കുന്നു; നാടു മുഴുവന്‍ നിങ്ങളെക്കുറിച്ചുള്ള ഭീതി നിറഞ്ഞിരിക്കുന്നു. 10നിങ്ങള്‍ ഈജിപ്തില്‍ നിന്നു പോന്നപ്പോള്‍ റബ്ബ്ൽ ആലമീൻ നിങ്ങള്‍ക്കു വേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും, ഉർദൂനക്കരെ സീഹോന്‍, ഓഗ് എന്ന രണ്ട് അമോര്യ രാജാക്കന്‍മാരെ നിങ്ങള്‍ നിര്‍മൂലമാക്കിയതും ഞങ്ങള്‍ കേട്ടിട്ടുണ്ട്. 11ഇതു കേട്ടപ്പോള്‍ ഞങ്ങളുടെ മനസ്‌സു തകര്‍ന്നു. നിങ്ങള്‍ നിമിത്തം എല്ലാവരും നഷ്ടധൈര്യരായിത്തീര്‍ന്നു; മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ തന്നെയാണു മഅബൂദ്. 12അതുകൊണ്ട് ഞാന്‍ നിങ്ങളോട് കാരുണ്യത്തോടെ വര്‍ത്തിക്കുന്നതു പോലെ നിങ്ങള്‍ എന്‍റെ പിതൃഭവനത്തോടും കാരുണ്യപൂര്‍വം വര്‍ത്തിക്കുമെന്ന് റബ്ബ്ൽ ആലമീന്‍റെ നാമത്തില്‍ എന്നോടു ശപഥം ചെയ്യുവിന്‍. 13എന്‍റെ മാതാപിതാക്കളുടെയും സഹോദരീ സഹോദരന്‍മാരുടെയും മറ്റു ബന്ധുക്കളുടെയും ജീവന്‍ രക്ഷിക്കുമെന്നതിന് ഉറപ്പുള്ള അടയാളവും എനിക്കു തരണം. 14അവര്‍ പറഞ്ഞു: നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവന്‍ കൊടുക്കും. ഇക്കാര്യം നീ ആരോടും പറയാതിരുന്നാല്‍ റബ്ബ്ൽ ആലമീൻ ഈ ദേശം ഞങ്ങള്‍ക്ക് ഏല്‍പിച്ചു തരുമ്പോള്‍ നിങ്ങളോടു കാരുണ്യത്തോടും വിശ്വസ്തതയോടും കൂടെ ഞങ്ങള്‍ വര്‍ത്തിക്കും.

15മതിലിനോടു ചേര്‍ത്തു പണിതതായിരുന്നു അവളുടെ വീട്. ജനലില്‍ക്കൂടി കയറുവഴി അവള്‍ അവരെ താഴേക്കിറക്കിവിട്ടു. 16അവള്‍ അവരോടു പറഞ്ഞു: തേടിപ്പോയവര്‍ നിങ്ങളെ കണ്ടുമുട്ടാതിരിക്കാന്‍, നിങ്ങള്‍ മലമുകളിലേക്കു പോയി, അവര്‍ തിരിച്ചു വരുവോളം, മൂന്നു ദിവസം അവിടെ ഒളിച്ചിരിക്കുവിന്‍. അതിനു ശേഷം നിങ്ങളുടെ വഴിക്കുപോകാം. 17അവര്‍ പറഞ്ഞു: ഞങ്ങളെക്കൊണ്ടു ശപഥം ചെയ്യിച്ച വാഗ്ദാനം ഞങ്ങള്‍ പാലിക്കും. 18ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ഞങ്ങളെ ഇറക്കിവിട്ട ജനാലയില്‍ ചുവന്ന ഈ ചരട് കെട്ടിയിരിക്കണം. നിന്‍റെ മാതാപിതാക്കളെയും സഹോദരരെയും പിതൃഭവനത്തിലെ എല്ലാവരെയും നിന്‍റെ വീട്ടില്‍ വിളിച്ചു കൂട്ടണം. 19ആരെങ്കിലും നിന്‍റെ വീടിന്‍റെ പടിവാതില്‍ കടന്ന് തെരുവിലേക്കു പോകുന്നുവെങ്കില്‍ അവന്‍റെ മരണത്തിന് അവന്‍ തന്നെ ഉത്തരവാദിയായിരിക്കും; ഞങ്ങള്‍ നിരപരാധരും. എന്നാല്‍, വീട്ടിലായിരിക്കുമ്പോള്‍ നിങ്ങളിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍റെ രക്തത്തിന് ഞങ്ങള്‍ ഉത്തരവാദികളായിരിക്കും. 20ഇക്കാര്യം നീ വെളിപ്പെടുത്തിയാല്‍ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച ഈ ശപഥത്തില്‍നിന്ന് ഞങ്ങള്‍ വിമുക്തരായിരിക്കും. 21അങ്ങനെയാവട്ടെ എന്നു പറഞ്ഞ് അവള്‍ അവരെ യാത്രയാക്കി. അവര്‍ പോയി. ആ ചുവന്ന ചരട് അവള്‍ ജനാലയില്‍ കെട്ടിയിട്ടു.

22അന്വേഷകര്‍ തിരിച്ചു വരുന്നതുവരെ മൂന്നു ദിവസം അവര്‍ മലയില്‍ ഒളിച്ചിരുന്നു. തിരഞ്ഞു പോയവര്‍ വഴിനീളേ അന്വേഷിച്ചെങ്കിലും അവരെ കണ്ടെണ്ടത്തിയില്ല. 23അനന്തരം, ചാരന്‍മാര്‍ മലയില്‍ നിന്നിറങ്ങി. നദി കടന്ന് യൂസാആ ഇബ്നു നൂന്‍റെ അടുക്കലെത്തി. സംഭവിച്ചതെല്ലാം അറിയിച്ചു. 24അവര്‍ പറഞ്ഞു: ആ ദേശം റബ്ബ്ൽ ആലമീൻ നമുക്ക് ഏല്‍പിച്ചു തന്നിരിക്കുന്നു; തീര്‍ച്ച. അവിടത്തുകാരെല്ലാം നമ്മെ ഭയപ്പെട്ടാണ് കഴിയുന്നത്.