യഹിയ്യാ 9  

അന്ധനെ സുഖപ്പെടുത്തുന്നു

9 1അവന്‍ കടന്നു പോകുമ്പോള്‍, ജന്മനാ അന്ധനായ ഒരുവനെ കണ്ടു. 2സാഹബാക്കൾ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനോടു ചോദിച്ചു: ഉസ്താദ്, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ? 3ഈസാ അൽ മസീഹ് മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലാ തൻറെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്. 4എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ക്കും ജോലിചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നു. 5ഈ ദുനിയാവിലായിരിക്കുമ്പോള്‍ ഞാന്‍ ഈ ദുനിയാവില് വെളിച്ചമാണ്. 6ഇതു പറഞ്ഞിട്ട് ഈസാ അൽ മസീഹ് നിലത്തു തുപ്പി; തുപ്പല്‍ കൊണ്ടു ചെളിയുണ്ടാക്കി, അവന്റെ കണ്ണുകളില്‍ തേച്ചിട്ട്, 7അവനോടു പറഞ്ഞു: നീ പോയി സീലോഹാ - അയയ്ക്കപ്പെട്ടവന്‍ എന്നര്‍ഥം - കുളത്തില്‍ കഴുകുക. അവന്‍ പോയി കഴുകി, കാഴ്ചയുള്ളവനായി തിരിച്ചുവന്നു.

8അയല്‍ക്കാരും അവനെ മുമ്പു യാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു: ഇവന്‍ തന്നെയല്ലേ, അവിടെയിരുന്നു ഭിക്ഷയാചിച്ചിരുന്നവന്‍? 9ചിലര്‍ പറഞ്ഞു: ഇവന്‍ തന്നെ, മറ്റുചിലര്‍ പറഞ്ഞു: അല്ല, ഇവന്‍ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളു. എന്നാല്‍ അവന്‍ പറഞ്ഞു: ഞാന്‍ തന്നെ. 10അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: എങ്ങനെയാണു നിന്റെ കണ്ണുകള്‍ തുറക്കപ്പെട്ടത്? 11അവന്‍ പറഞ്ഞു: ഈസാ അൽ മസീഹ് എന്നു പേരുള്ള മനുഷ്യന്‍ ചെളിയുണ്ടാക്കി എന്റെ കണ്ണുകളില്‍ പുരട്ടി, സീലോഹായില്‍ പോയി കഴുകുക എന്നു പറഞ്ഞു. ഞാന്‍ പോയി കഴുകി; എനിക്കു കാഴ്ച ലഭിച്ചു. 12എന്നിട്ട് അവനെവിടെ എന്ന് അവര്‍ ചോദിച്ചു. എനിക്കറിഞ്ഞുകൂടാ എന്ന് അവന്‍ മറുപടി പറഞ്ഞു.

13മുമ്പ് അന്ധനായിരുന്ന അവനെ അവര്‍ ഫരിസേയരുടെ അടുത്തു കൊണ്ടു ചെന്നു. 14ഈസാ അൽ മസീഹ് ചെളിയുണ്ടാക്കി അവന്റെ കണ്ണുകള്‍ തുറന്നത് ഒരു സാബത്തു ദിവസമാണ്. 15വീണ്ടും ഫരിസേയര്‍ അവനോട് എങ്ങനെ അവനു കാഴ്ച ലഭിച്ചു എന്നു ചോദിച്ചു. അവന്‍ പറഞ്ഞു: അവന്‍ എന്റെ കണ്ണുകളില്‍ ചെളി പുരട്ടി; ഞാന്‍ കഴുകി; ഞാന്‍ കാണുകയും ചെയ്യുന്നു. 16ഫരിസേയരില്‍ ചിലര്‍ പറഞ്ഞു: ഈ മനുഷ്യന്‍ അള്ളാഹുവില്‍ നിന്നുള്ളവനല്ല. എന്തെന്നാല്‍, അവന്‍ സാബത്ത് ആചരിക്കുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു: പാപിയായ ഒരു മനുഷ്യന് എങ്ങനെ ഇത്തരം അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും? അങ്ങനെ അവരുടെയിടയില്‍ ഭിന്നതയുണ്ടായി. 17അപ്പോള്‍ ആ അന്ധനോടു വീണ്ടും അവര്‍ ചോദിച്ചു: അവന്‍ നിന്റെ കണ്ണുകള്‍ തുറന്നല്ലോ; അവനെപ്പറ്റി നീ എന്തു പറയുന്നു? അവന്‍ പറഞ്ഞു: അവന്‍ ഒരു മുഹ്ജിസാത്താണ്.

18അവന്‍ അന്ധനായിരുന്നെന്നും കാഴ്ചപ്രാപിച്ചെന്നും കാഴ്ച ലഭിച്ചവന്റെ മാതാപിതാക്കന്‍മാരെ വിളിച്ചു ചോദിക്കുവോളം, യൂദര്‍ വിശ്വസിച്ചില്ല. 19അവര്‍ ചോദിച്ചു: അന്ധനായി ജനിച്ചു എന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവനാണോ? ആണെങ്കില്‍ എങ്ങനെയാണ് അവനിപ്പോള്‍ കാണുന്നത്? 20അവന്റെ മാതാപിതാക്കന്‍മാര്‍ പറഞ്ഞു: അവന്‍ ഞങ്ങളുടെ മകനാണെന്നും അവന്‍ അന്ധനായി ജനിച്ചു എന്നും ഞങ്ങള്‍ക്കറിയാം. 21എന്നാല്‍, ഇപ്പോള്‍ അവന്‍ എങ്ങനെ കാണുന്നു എന്നും അവന്റെ കണ്ണുകള്‍ ആരു തുറന്നു എന്നും ഞങ്ങള്‍ക്കറിഞ്ഞു കൂടാ. അത് അവനോടു തന്നെ ചോദിക്കുവിന്‍. അവനു പ്രായം ആയല്ലോ. തന്നെക്കുറിച്ച് അവന്‍ തന്നെ പറയും. 22അവന്റെ മാതാപിതാക്കന്‍മാര്‍ ഇങ്ങനെ പറഞ്ഞത് യൂദരെ ഭയന്നിട്ടാണ്. കാരണം, ഈസാനെ അൽ മസീഹെന്ന് ആരെങ്കിലും പരസ്യമായി ഏറ്റു പറഞ്ഞാല്‍ അവനെ പള്ളിയില്‍ നിന്നു പുറത്താക്കണമെന്ന് യൂദര്‍ തീരുമാനിച്ചിരുന്നു. 23അതുകൊണ്ടാണ്, അവന്റെ മാതാപിതാക്കന്‍മാര്‍ അവനു പ്രായമായല്ലോ; അവനോടു തന്നെ ചോദിക്കുവിന്‍ എന്നു പറഞ്ഞത്.

24അന്ധനായിരുന്ന അവനെ യൂദര്‍ വീണ്ടും വിളിച്ച് അവനോട് പറഞ്ഞു: അള്ളാഹുവിനു മഹത്വപ്പെടുത്തുക. ആ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം. 25അവന്‍ പറഞ്ഞു: അവന്‍ പാപിയാണോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍, ഒരു കാര്യം എനിക്കറിയാം. ഞാന്‍ അന്ധനായിരുന്നു; ഇപ്പോള്‍ ഞാന്‍ കാണുന്നു. 26അവര്‍ ചോദിച്ചു: അവന്‍ നിനക്കു വേണ്ടി എന്തു ചെയ്തു? എങ്ങനെയാണ് അവന്‍ നിന്റെ കണ്ണുകള്‍ തുറന്നത്? 27അവന്‍ മറുപടി പറഞ്ഞു: നിങ്ങളോടു ഞാന്‍ പറഞ്ഞു കഴിഞ്ഞുവല്ലോ. അപ്പോള്‍ നിങ്ങള്‍ കേട്ടില്ല. എന്തുകൊണ്ടാണ് വീണ്ടും കേള്‍ക്കാന്‍ നിങ്ങളാഗ്രഹിക്കുന്നത്? നിങ്ങളും അവന്റെ സാഹബാക്കളാകുവാന്‍ ഇഷ്ടപ്പെടുന്നുവോ? 28അവനെ ശകാരിച്ചു കൊണ്ട് അവര്‍ പറഞ്ഞു: നീയാണ് അവന്റെ സാഹബാൻ. ഞങ്ങള്‍ മൂസാ നബി (അ) സാഹബാന്‍മാരാണ്. 29അള്ളാഹു മൂസാ നബി (അ) യോടു സംസാരിച്ചുവെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഈ മനുഷ്യന്‍ എവിടെ നിന്നാണെന്നു ഞങ്ങള്‍ക്കറിഞ്ഞു കൂടാ. 30അവന്‍ മറുപടി പറഞ്ഞു. ഇതു വിചിത്രമായിരിക്കുന്നു! അവന്‍ എവിടെനിന്നാണെന്നു നിങ്ങളറിയുന്നില്ല. എന്നാല്‍, അവന്‍ എന്റെ കണ്ണുകള്‍ തുറന്നു. 31അള്ളാഹു സുബ്ഹാന തഅലാ പാപികളുടെ ദുആ സ്വീകരിക്കുകയില്ലെന്നു നമുക്കറിയാം. എന്നാല്‍, അള്ളാഹു സുബ്ഹാന തഅലായ്ക്കു ഇബാദത്ത് ചെയ്കയും അവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്റെ ദുആ അള്ളാഹു സ്വീകരിക്കുന്നു. 32അന്ധനായിപ്പിറന്ന ഒരു മനുഷ്യന്റെ കണ്ണ് ആരും തുറന്നതായി ലോകാരംഭം മുതല്‍ ഇന്നോളം കേട്ടിട്ടില്ല. 33ഈ മനുഷ്യന്‍ അള്ളാഹുവില്‍ നിന്നുള്ളവനല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ അവനു കഴിയുമായിരുന്നില്ല. 34അപ്പോള്‍ അവര്‍ പറഞ്ഞു: തികച്ചും പാപത്തില്‍ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നുവോ? അവര്‍ അവനെ പുറത്താക്കി.

ആത്മീയാന്ധത

35അവര്‍ അവനെ പുറത്താക്കി എന്നു ഈസാ അൽ മസീഹ് കേട്ടു. അവനെക്കണ്ടപ്പോള്‍ ഈസാ അൽ മസീഹ് ചോദിച്ചു: മനുഷ്യ പുത്രനില്‍ നീ വിശ്വസിക്കുന്നുവോ? 36അവന്‍ ചോദിച്ചു: റബ്ബേ, ഞാന്‍ അവനില്‍ വിശ്വസിക്കേണ്ടതിന് അവന്‍ ആരാണ്? 37ഈസാ അൽ മസീഹ് പറഞ്ഞു: നീ അവനെ കണ്ടു കഴിഞ്ഞു. നിന്നോടു സംസാരിക്കുന്നവന്‍ തന്നെയാണ് അവന്‍ . 38റബ്ബേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു കൊണ്ട് അവന്‍ ഈസാ അൽ മസീഹിന് ഇബാദത്ത് ചെയ്തു. 39ഈസാ അൽ മസീഹ് പറഞ്ഞു: കാഴ്ചയില്ലാത്തവര്‍ കാണുകയും കാഴ്ചയുള്ളവര്‍ അന്ധരായിത്തീരുകയും ചെയ്യേണ്ടതിന്‌ ഖിയാമത്തിനായിട്ടാണു ഞാന്‍ ഈ ലോകത്തിലേക്കു വന്നത്. 40അവന്റെ അടുത്തുണ്ടായിരുന്ന ഏതാനും ഫരിസേയര്‍ ഇതുകേട്ട് അവനോടു ചോദിച്ചു: അപ്പോള്‍ ഞങ്ങളും അന്ധരാണോ? 41ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: അന്ധരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ കാണുന്നു എന്നു നിങ്ങള്‍ പറയുന്നു. അതുകൊണ്ടു നിങ്ങളില്‍ പാപം നിലനില്‍ക്കുന്നു.


Footnotes