യഹിയ്യാ 12  

തൈലാഭിഷേകം

(മത്തി 26:6-13; മര്‍ക്കോസ് 14:3-9)

12 1മരിച്ചവരില്‍ നിന്നു താന്‍ ഉയിര്‍പ്പിച്ച ലാസര്‍ താമസിച്ചിരുന്ന ബഥാനിയായിലേക്കു പെസഹായ്ക്ക് ആറു ദിവസം മുമ്പ് ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് വന്നു. 2അവര്‍ അവന് അത്താഴം ഒരുക്കി. മര്‍ത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരില്‍ ലാസറും ഉണ്ടായിരുന്നു. 3മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്ധ തൈലമെടുത്ത് ഈസാ അൽ മസീഹിന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളം കൊണ്ടു വീടു നിറഞ്ഞു. 4അവന്റെ ശിഷ്യന്‍മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്‌കറിയോത്താ പറഞ്ഞു: 5എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ല? 6അവന്‍ ഇതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന് അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്. 7ഈസാ അൽ മസീഹ് പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ മയ്യത്ത് നിസ്‌കാരദിനത്തിനായി ഇതു ചെയ്തുവെന്ന് അവള്‍ കരുതിക്കൊള്ളട്ടെ. 8ദരിദ്രര്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ട്; ഞാന്‍ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല.

9അവന്‍ അവിടെയുണ്ടെന്നറിഞ്ഞ് വലിയ ഒരു ഗണം യൂദര്‍ അവിടേക്കു വന്നു. അവര്‍ വന്നത് ഈസാ അൽ മസീഹിനെ ഉദ്‌ദേശിച്ചുമാത്രമല്ല; അവന്‍ മയ്യത്തായവരില്‍നിന്നുയിര്‍പ്പിച്ച ലാസറിനെ കാണാന്‍കൂടിയാണ്. 10ലാസറിനെക്കൂടി കൊല്ലാന്‍ ഇമാം പ്രമുഖന്‍മാര്‍ ആലോചിച്ചു. 11എന്തെന്നാല്‍, അവന്‍ നിമിത്തം യൂദരില്‍ വളരെപ്പേര്‍ അവരെ വിട്ടു ഈസാ അൽ മസീഹില്‍ ഈമാൻ വെച്ചിരുന്നു.

രാജകീയപ്രവേശനം

(മത്തി 21:1-11; മര്‍ക്കോസ് 11:1-11; ലൂക്കാ 19:28-40)

12അടുത്ത ദിവസം, പെരുനാളിനു വന്നുകൂടിയ ഒരു വലിയ ജനക്കൂട്ടം ഈസാ അൽ മസീഹ് ജറുസലെമിലേക്കു വരുന്നെന്നു കേട്ട്, 13ഈന്തപ്പനയുടെ കൈകള്‍ എടുത്തുകൊണ്ട് അവനെ എതിരേല്‍ക്കാന്‍ പുറപ്പെട്ടു. അവര്‍ വിളിച്ചുപറഞ്ഞു: ഹോസാന! ഈസാ റബ്ബിന്റെ നാമത്തില്‍ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍. 14ഈസാ അൽ മസീഹ് ഒരു കഴുതക്കുട്ടിയെക്കണ്ട് അതിന്റെ പുറത്തു കയറിയിരുന്നു.

15സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിയുടെ പുറത്ത് എഴുന്നള്ളുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു.

16അവന്റെ സാഹബാക്ക്ക്കൾക്ക് ആദ്യം ഇതു മനസ്‌സിലായില്ല. എന്നാല്‍, ഈസാ അൽ മസീഹ് മഹത്വം പ്രാപിച്ചപ്പോള്‍ അവനെപ്പറ്റി ഇക്കാര്യങ്ങള്‍ എഴുതപ്പെട്ടിരുന്നുവെന്നും അവനുവേണ്ടി ഇവയെല്ലാം ചെയ്തുവെന്നും അവര്‍ അനുസ്മരിച്ചു. 17ലാസറിനെ മയ്യത്തായവരില്‍ നിന്ന് ഉയിര്‍പ്പിച്ച അവസരത്തില്‍ അവനോടൊപ്പമുണ്ടായിരുന്ന ജനക്കൂട്ടം അവനു സാക്ഷ്യം നല്‍കിയിരുന്നു. 18അവന്‍ ഈ അടയാളം പ്രവര്‍ത്തിച്ചെന്നു കേട്ടതുകൊണ്ടുകൂടിയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കുവാന്‍ വന്നത്. 19അപ്പോള്‍ ഫരിസേയര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നു കാണുന്നില്ലേ? നോക്കൂ. ലോകം അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു.

ഗ്രീക്കുകാര്‍ ഈസാ അൽ മസീഹിനെ തേടുന്നു

20പെരുനാളില്‍ ഇബാദത്തിനു വന്നവരില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. 21ഇവര്‍ ഗലീലിയിലെ ബേത്‌സയ്ദായില്‍ നിന്നുള്ള പീലിപ്പോസിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ ഈസാ അൽ മസീഹിനെ കാണാന്‍ ആഗ്രഹിക്കുന്നു. 22പീലിപ്പോസ് പോയി അന്ത്രയോസിനോടു പറഞ്ഞു: അന്ത്രയോസും പീലിപ്പോസും കൂടി ഈസാ അൽ മസീഹിനെ വിവരമറിയിച്ചു. 23ഈസാ അൽ മസീഹ് പറഞ്ഞു: മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു. 24സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കില്‍ അത് അതേ പടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. 25തന്റെ ഹയാത്തിനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ഹയാത്തിനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും. 26എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.

മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം

27ഇപ്പോള്‍ എന്റെ റൂഹ് അസ്വസ്ഥമായിരിക്കുന്നു. ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറില്‍ നിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്. 28പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹ ത്വപ്പെടുത്തും. 29അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതു കേട്ടിട്ട്, ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു. എന്നാല്‍ ചിലര്‍ ഒരു മലക്ക് അവനോടു സംസാരിച്ചു എന്നു പറഞ്ഞു. 30ഈസാ അൽ മസീഹ് പറഞ്ഞു: ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ്. 31ഇപ്പോഴാണ് ഈ ലോകത്തിന്റെ ന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും. 32ഞാന്‍ ദുനിയാവില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും. 33അവന്‍ ഇതു പറഞ്ഞത്, താന്‍ ഏതു വിധത്തിലുള്ള വഫാത്താണു വരിക്കാന്‍ പോകുന്നത് എന്നു സൂചിപ്പിക്കാനാണ്. 34അപ്പോള്‍ ജനക്കൂട്ടം അവനോടു ചോദിച്ചു: അൽ മസീഹ് എന്നേക്കും നിലനില്‍ക്കുന്നു എന്നാണല്ലോ നിയമത്തില്‍ ഞങ്ങള്‍ കേട്ടിട്ടുള്ളത്. പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നതെങ്ങനെ? ആരാണ് ഈ മനുഷ്യപുത്രന്‍? 35ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: അല്‍പസമയത്തേക്കുകൂടി നൂർ നിങ്ങളുടെയിടയിലുണ്ട്. അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടന്നുകൊള്ളുവിന്‍. അന്ധകാരത്തില്‍ നടക്കുന്നവന്‍ താന്‍ എവിടേക്കാണ് പോകുന്നതെന്ന് അറിയുന്നില്ല. 36നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിന് നിങ്ങള്‍ക്കു പ്രകാശമുള്ളപ്പോള്‍ അതില്‍ വിശ്വസിക്കുവിന്‍.

യൂദരുടെ അവിശ്വാസം

37ഇതു പറഞ്ഞതിനു ശേഷം ഈസാ അൽ മസീഹ് അവരില്‍ നിന്നു പോയി രഹസ്യമായി പാര്‍ത്തു. അവന്‍ വളരെ അടയാളങ്ങള്‍ അവരുടെ മുമ്പാകെ പ്രവര്‍ത്തിച്ചെങ്കിലും അവര്‍ അവനില്‍ വിശ്വസിച്ചില്ല. 38ഏശയ്യാ നബി (അ) പറഞ്ഞ വചനം പൂര്‍ത്തിയാകേണ്ടതിനാണ് ഇത്. റബ്ബേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? റബ്ബിൻറെ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്?

39അതുകൊണ്ട് അവര്‍ക്കു ഈമാൻ വെക്കകാൻ കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു: 40അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്കു തിരിഞ്ഞ് ഞാന്‍ അവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ട തിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഖൽബുകളെ കഠിനമാക്കുകയും ചെയ്തു.

41അവന്റെ മഹത്വം കാണുകയും അവനെപ്പറ്റി സംസാരിക്കുകയും ചെയ്തതു കൊണ്ടാണ് ഏശയ്യാ നബി (അ) ഇങ്ങനെ പ്രസ്താവിച്ചത്. 42എന്നിട്ടും, അധികാരികളില്‍പ്പോലും അനേകര്‍ അവനില്‍ ഈമാൻ വെച്ചു. എന്നാല്‍, സിനഗോഗില്‍നിന്നു ബഹിഷ്‌കൃതരാകാതിരിക്കാന്‍ വേണ്ടി ഫരിസേയരെ ഭയന്ന് അവരാരും അത് ഏറ്റുപറഞ്ഞില്ല. 43അള്ളാഹുവില്‍ നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചു.

44ഈസാ അൽ മസീഹ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ ഈമാൻ വെക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണു ഈമാൻ വെക്കുന്നത്. 45എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു. 46എന്നില്‍ ഈമാൻ വെക്കുന്നവരാരും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ അൽ നൂർ ആയി ദുനിയാവിലേക്കു വന്നിരിക്കുന്നു. 47എന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത് ദുനിയാവിനെ വിധിക്കാനല്ല, രക്ഷിക്കാനാണ്. 48എന്നാല്‍, എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്‌കരിക്കുകയും ചെയ്യുന്നവന് ഒരു വിധികര്‍ത്താവുണ്ട്. ഞാന്‍ പറഞ്ഞ കലാം തന്നെ കിയാമത്ത് നാളിൽ അവനെ വിധിക്കും. 49എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്തു പറയണം, എന്തു തഅലീം തരണം എന്ന് എന്നെ അയച്ച പിതാവു തന്നെ എനിക്കു കല്‍പന നല്‍കിയിരിക്കുന്നു. 50അവിടുത്തെ കല്‍പന നിത്യ ഹയാത്താണെന്നു ഞാന്‍ അറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോടു കല്‍പിച്ചതുപോലെ തന്നെയാണ്.


Footnotes