യഹിയ്യാ 11  

ലാസറിന്‍റെ വഫാത്ത്

11 1ലാസര്‍ എന്നു പേരായ ഒരുവന്‍ രോഗ ബാധിതനായി. ഇവന്‍ മറിയത്തിന്‍റെയും അവളുടെ സഹോദരിയായ മര്‍ത്തായുടെയും ഗ്രാമമായ ബഥാനിയായില്‍ നിന്നുള്ളവനായിരുന്നു. 2ഈ മറിയമാണു അത്തറു കൊണ്ട് ഈസാഅൽ മസീഹിനെ പൂശുകയും തന്‍റെ തലമുടി കൊണ്ട് നബിയുടെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തത്. ഇവളുടെ സഹോദരന്‍ ലാസറാണു രോഗ ബാധിതനായത്. 3റബ്ബേ, ഇതാ, അങ്ങു സ്നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു എന്നു പറയാന്‍ ആ സഹോദരിമാര്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) നബി (അ) ന്‍റെ അടുക്കലേക്ക് ആളയച്ചു. 4അതു കേട്ടപ്പോള്‍ ഈസാ അൽ മസീഹ് പറഞ്ഞു: ഈ രോഗം വഫാത്തില്‍ അവസാനിക്കാനുള്ളതല്ല; പ്രത്യുത, അള്ളാഹുവിന്‍റെ ഖുദ്റരത്തിനും അതുവഴി ഇബ്നുള്ള മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്.

5ഈസാ അൽ മസീഹ് മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു. 6എങ്കിലും, അവന്‍ രോഗിയായി എന്നു കേട്ടിട്ടും ഈസാ അൽ മസീഹ് താന്‍ താമസിച്ചിരുന്ന സ്ഥലത്തു തന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു. 7അനന്തരം, ഈസാഅൽ മസീഹ് സാഹബാക്കളോടു പറഞ്ഞു: നമുക്ക് വീണ്ടും ജൂദയായിലേക്കു പോകാം. 8സാഹബാക്കള്‍ ചോദിച്ചു: ഉസ്താദ്, ജൂദര്‍ ഇപ്പോള്‍ത്തന്നെ അങ്ങയെ കല്ലെറിയാന്‍ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോവുകയാണോ? 9ഈസാഅൽ മസീഹ് പ്രതിവചിച്ചു: പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ? പകല്‍ നടക്കുന്നവന്‍ കാല്‍തട്ടി വീഴുന്നില്ല. ഈ ലോകത്തിന്‍റെ പ്രകാശം അവന്‍ കാണുന്നു. 10രാത്രി നടക്കുന്നവന്‍ തട്ടിവീഴുന്നു. കാരണം, അവനു പ്രകാശമില്ല. 11ഈസാ അൽ മസീഹ് തുടര്‍ന്നു: നമ്മുടെ സ്നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അവനെ ഉണര്‍ത്താന്‍ ഞാന്‍ പോകുന്നു. 12സാഹബാക്കള്‍ പറഞ്ഞു: റബ്ബേ, ഉറങ്ങുകയാണെങ്കില്‍ അവന്‍ സുഖം പ്രാപിക്കും. 13ഈസാ അൽ മസീഹ്ന്‍റെ വഫാത്തിനെക്കുറിച്ചാണു സംസാരിച്ചത്. എന്നാല്‍, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ് അവിടുന്ന് പറഞ്ഞതെന്ന് അവര്‍ വിചാരിച്ചു. 14അപ്പോള്‍ ഈസാ അൽ മസീഹ് വ്യക്തമായി അവരോടു പറഞ്ഞു: ലാസര്‍ വഫാത്തായി. 15നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, ഞാന്‍ അവിടെ ഇല്ലാഞ്ഞതില്‍ നിങ്ങളെ പ്രതി ഞാന്‍ സന്തോഷിക്കുന്നു. നമുക്ക് അവന്‍റെ അടുത്തേക്കു പോകാം. 16ദീദിമോസ് എന്ന തോമസ് അപ്പോള്‍ മറ്റു സാഹബാക്കളോടു പറഞ്ഞു: നബിയോടൊപ്പം വഫാത്താവാന്‍ നമുക്കും പോകാം.

ഈസാ അൽ മസീഹ് പുനരുത്ഥാനവും ജീവനും

17ലാസര്‍ കബറടക്കപ്പെട്ടിട്ടു നാലു ദിവസമായെന്ന് ഈസാ അൽ മസീഹ് അവിടെയെത്തിയപ്പോള്‍ അറിഞ്ഞു. 18ബഥാനിയാ ജറുസലെമിന് അടുത്ത് ഏകദേശം പതിനഞ്ചു മൈല്‍ ദൂരത്തായിരുന്നു. 19അനേകം ജൂദര്‍ മര്‍ത്തായെയും മറിയത്തെയും അവരുടെ സഹോദരനെ പ്രതി ആശ്വസിപ്പിക്കാന്‍ വന്നിരുന്നു. 20ഈസാ അൽ മസീഹ് വരുന്നുണ്ടെന്നു കേട്ടപ്പോള്‍ മര്‍ത്താ ചെന്ന് നബിയെ സ്വീകരിച്ചു. എന്നാല്‍, മറിയം വീട്ടില്‍ത്തന്നെ ഇരുന്നു. 21മര്‍ത്താ ഈസാ അൽ മസീഹിനോടു പറഞ്ഞു: റബ്ബേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ വഫാത്താകുകയില്ലായിരുന്നു. 22എന്നാല്‍, അങ്ങ് ചോദിക്കുന്നതെന്തും പടച്ചോന്‍ അങ്ങെക്കു തരും എന്ന് എനിക്കറിയാം. 23ഈസാഅൽ മസീഹ് പറഞ്ഞു: നിന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. 24മര്‍ത്താ പറഞ്ഞു: ഖയാമത്ത് നാളിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം. 25ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ വഫാത്തായാലും ജീവിക്കും. 26അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും വഫാത്താവുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? 27അവള്‍ പറഞ്ഞു: ഉവ്വ്, റബ്ബേ! അങ്ങ് ലോകത്തിലേക്കു വരാനിരുന്ന ഈസാ അല്‍ മസീഹ് ആണെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഈസാ അൽ മസീഹ് കരയുന്നു

28ഇതു പറഞ്ഞിട്ട് അവള്‍ പോയി തന്‍റെ സഹോദരിയായ മറിയത്തെ വിളിച്ച്, ഇതാ, ഉസ്താദ് ഇവിടെയുണ്ട്; നിന്നെ വിളിക്കുന്നു എന്നു സ്വകാര്യമായിപ്പറഞ്ഞു. 29ഇതു കേട്ടയുടനെ അവള്‍ എഴുന്നേറ്റ് നബിയുടെ അടുത്തേക്കു ചെന്നു. 30ഈസാ അൽ മസീഹ് അപ്പോഴും ഗ്രാമത്തില്‍ പ്രവേശിച്ചിട്ടില്ലായിരുന്നു. മര്‍ത്താ കണ്ട സ്ഥലത്തു തന്നെ അൽ മസീഹ് നില്‍ക്കുകയായിരുന്നു. 31മറിയം തിടുക്കത്തില്‍ എഴുന്നേറ്റു പുറത്തേക്കു പോകുന്നതു കണ്ട്, വീട്ടില്‍ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്ന ജൂദര്‍ അവളെ അനുഗമിച്ചു. അവള്‍ ഖബറിടത്തില്‍ കരയാന്‍ പോവുകയാണെന്ന് അവര്‍ വിചാരിച്ചു. 32മറിയം ഈസാ അൽ മസീഹ് നിന്നിരുന്നിടത്തു വന്ന്, അൽ മസീഹ് കണ്ടപ്പോള്‍ കാല്‍ക്കല്‍ വീണു പറഞ്ഞു: റബ്ബേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മയ്യത്താവുമായിരുന്നില്ല. 33അവളും അവളോടുകൂടെ വന്ന ജൂദരും കരയുന്നതു കണ്ടപ്പോള്‍ ഈസാഅൽ മസീഹ് റൂഹില്‍ നെടുവീര്‍പ്പിട്ടു കൊണ്ട് അസ്വസ്ഥനായി ചോദിച്ചു: 34അവനെ ഖബറടക്കിയിരിക്കുന്നത് എവിടെയാണ്? അവര്‍ അവനോടു പറഞ്ഞു: റബ്ബേ, വന്നു കാണുക. 35ഈസാഅൽ മസീഹ് കണ്ണീര്‍ പൊഴിച്ചു. 36അപ്പോള്‍ ജൂദര്‍ പറഞ്ഞു: നോക്കൂ,അൽ മസീഹ് എത്ര മാത്രം അവനെ സ്നേഹിച്ചിരുന്നു! 37എന്നാല്‍ അവരില്‍ ചിലര്‍ പറഞ്ഞു: അന്ധന്‍റെ കണ്ണു തുറന്ന ഈ മനുഷ്യന് ഇവനെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ?

ലാസറിനെ ഉയിര്‍പ്പിക്കുന്നു

38ഈസാ അൽ മസീഹ് വീണ്ടും നെടുവീര്‍പ്പിട്ടു കൊണ്ടു ഖബറിടത്തില്‍ വന്നു. അത് ഒരു ഗുഹയായിരുന്നു. അതിന്‍മേല്‍ ഒരു കല്ലും വച്ചിരുന്നു. 39ഈസാ അൽ മസീഹ് പറഞ്ഞു: ആ കല്ലെടുത്തു മാറ്റുവിന്‍. മയ്യത്തായ ആളുടെ സഹോദരിയായ മര്‍ത്താ പറഞ്ഞു: റബ്ബേ, ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും. ഇത് നാലാം ദിവസമാണ്. 40ഈസാ അൽ മസീഹ് അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ അള്ളാഹുവിന്‍റെ ഖുദ്റരത്ത് ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ? 41അവര്‍ കല്ലെടുത്തു മാറ്റി. ഈസാ അൽ മസീഹ് കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്‍റെ ദുഹ്ആ ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു. 42അങ്ങ് എന്‍റെ ദുഹ്ആ എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനു വേണ്ടിയാണ് ഞാനിതു പറയുന്നത്. 43ഇതു പറഞ്ഞിട്ട് ഈസാ നബി (അ) ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തു വരുക. 44അപ്പോള്‍ മരിച്ചവന്‍ പുറത്തു വന്നു. അവന്‍റെ കൈകാലുകള്‍ നാടകള്‍ കൊണ്ട് ബന്ധിക്കപ്പെട്ടും മുഖം തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടുമിരുന്നു. ഈസാഅൽ മസീഹ് അവരോടു പറഞ്ഞു: അവന്‍റെ കെട്ടുകളഴിക്കുവിന്‍. അവന്‍ പോകട്ടെ.

ഈസാ അൽ മസീഹിനെ വധിക്കാന്‍ആലോചന

(മത്തായി 26:1-5; മര്‍ക്കോസ് 14:1-2; ലൂക്കാ 22:1-22:2)

45മറിയത്തിന്‍റെ അടുക്കല്‍ വന്നിരുന്ന ജൂദരില്‍ വളരെപ്പേര്‍ ഈസാ അൽ മസീഹ് പ്രവര്‍ത്തിച്ചതു കണ്ട് ഈസാ അൽ മസീഹ് വിശ്വസിച്ചു. 46എന്നാല്‍, അവരില്‍ ചിലര്‍ ചെന്ന് ഈസാഅൽ മസീഹ് പ്രവര്‍ത്തിച്ച കാര്യങ്ങള്‍ ഫരിസേയരോടു പറഞ്ഞു. 47അപ്പോള്‍, ഇമാം പ്രമുഖന്‍മാരും ഫരിസേയരും ആലോചനാസംഘം വിളിച്ചുകൂട്ടി പറഞ്ഞു: നാം എന്താണു ചെയ്യേണ്ടത്? ഈ മനുഷ്യന്‍ വളരെയധികം അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നല്ലോ. 48നബിയെ നാം ഇങ്ങനെ വിട്ടാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും. അപ്പോള്‍ റോമാക്കാര്‍ വന്ന് നമ്മുടെ വിശുദ്ധ സ്ഥലത്തെയും ജനത്തെയും നശിപ്പിക്കും. 49അവരില്‍ ഒരുവനും ആ വര്‍ഷത്തെ പ്രധാന പുരോഹിതനുമായ കയ്യാഫാസ് പറഞ്ഞു: നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ. 50ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കു വേണ്ടി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല. 51അവന്‍ ഇതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍ എന്ന നിലയില്‍, ജനത്തിനുവേണ്ടി ഈസാ അൽ മസീഹ് മരിക്കേണ്ടിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു- 52ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ജൂതരെ ഒരുമിച്ചുകൂട്ടുന്നതിനുവേണ്ടിയും. 53അന്നുമുതല്‍ അൽ മസീഹ് വധിക്കാന്‍ അവര്‍ ആലോചിച്ചുകൊണ്ടിരുന്നു.

54അതു കൊണ്ട് ഈസാ അൽ മസീഹ് പിന്നീടൊരിക്കലും ജൂദരുടെയിടയില്‍ പരസ്യമായി സഞ്ചരിച്ചില്ല.അൽ മസീഹ് പോയി, മരുഭൂമിക്കടുത്തുള്ള എഫ്രായിം പട്ടണത്തില്‍, സാഹബാക്കളോടൊത്തു വസിച്ചു.

55ജൂദരുടെ ഖുര്‍ബാനി നാള്‍ അടുത്തിരുന്നു. ഗ്രാമങ്ങളില്‍ നിന്നു വളരെപ്പേര്‍ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി ഖുര്‍ബാനിക്കു മുമ്പേ ജറുസലെമിലേക്കു പോയി. 56അവര്‍ ഈസാ അൽ മസീഹനെ അന്വേഷിച്ചു കൊണ്ട് ബൈത്തുള്ളയില്‍വച്ചു പരസ്പരം ചോദിച്ചു: നിങ്ങള്‍ എന്തു വിചാരിക്കുന്നു? അൽ മസീഹ് തിരുനാളിനു വരികയില്ലെന്നോ? 57അൽ മസീഹ് എവിടെയാണെന്ന് ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍, അൽ മസീഹ് യെ ബന്ധിക്കേണ്ടതിന് തങ്ങളെ അറിയിക്കണമെന്നു ഇമാം പ്രമുഖന്‍മാരും ഫരിസേയരും കല്‍പന കൊടുത്തിരുന്നു.


Footnotes