ഇബ്രാനി 13
നശീഹത്തുകള്‍
13 1സഹോദര മുഹബത്ത് നിലനില്‍ക്കട്ടെ. 2ആതിഥ്യ മര്യാദ മറക്കരുത്. അതുവഴി, അള്ളാഹുവിൻറെ മലക്കുകളെ അറിയാതെ സത്കരിച്ചവരുണ്ട്. 3തടവുകാരോടു നിങ്ങളും അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ പെരുമാറുവിന്‍. നിങ്ങള്‍ക്കും ഒരു ശരീരമുള്ളതുകൊണ്ടു പീഡിപ്പിക്കപ്പെടുന്നവരോടു ഇഅ്തിബാർ കാണിക്കുവിന്‍. 4എല്ലാവരുടെയിടയിലും നിക്കാഹ് മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്‍മാര്‍ഗികളെയും വ്യഭിചാരികളെയും അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ ഹിസാബ് ചെയ്യും. 5നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍ നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ. 6അതിനാല്‍ നമുക്ക് റുഹാനി ശജാ അത്തോടെ പറയാം: റബ്ബുൽ ആലമീനാണ് എന്റെ മുസായിദ്; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? കാണുക സബൂർ 118:6-7
7നിങ്ങളോടു അള്ളാഹുവിൻറെ കലിമ വയള് പറഞ്ഞ നിങ്ങളുടെ നേതാക്കന്‍മാരെ ഓര്‍ക്കുവിന്‍. അവരുടെ ജീവിതചര്യയുടെ സമറത്ത് കണക്കിലെടുത്ത് അവരുടെ ഈമാൻ അനുകരിക്കുവിന്‍. 8കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്. 9വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കരുത്. ഭക്ഷണത്താലല്ല ഫദുലുൽ ഇലാഹി വരത്താല്‍ ഖൽബിനെ ശക്തമാക്കുന്നതാണ് ഉചിതം; ഒചീനത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. 10നമുക്കൊരു ഖുർബാനി പീഠമുണ്ട്. അതില്‍ നിന്നു ഒചീനിക്കാന്‍ കൂടാരത്തില്‍ ശുശ്രൂഷചെയ്യുന്നവര്‍ക്ക് അവകാശമില്ല. 11കാരണം, പ്രധാന ഇമാം പാപപരിഹാരത്തിനു ബലിപീഠത്തിങ്കലേക്കു കൊണ്ടുപോകുന്ന ദമ് എടുത്ത മൃഗങ്ങളുടെ ജിസ്മ് ദഹിപ്പിക്കപ്പെടുന്നതു മഹല്ലത്തിനു പുറത്തുവച്ചാണ്. 12സ്വന്തം രക്തത്തിലൂടെ ഉമ്മത്തിനെ വിശുദ്ധീകരിക്കാന്‍ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ് കവാടത്തിനു പുറത്തു വച്ചു പീഡനമേറ്റു; 13അവനു വേണ്ടി അവമാനം സഹിച്ചു കൊണ്ട് നമുക്കു മഹല്ലത്തിനു പുറത്തിറങ്ങി അവന്റെ ഹള്റത്തിലേക്കു പോകാം. 14എന്തെന്നാല്‍, ഇവിടെ നമുക്കു നില നില്‍ക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നാം തേടുന്നത്. 15അവനിലൂടെ നമുക്ക് എല്ലായ്‌പോഴും അള്ളാഹുവിനു സ്തുതിയുടെ ഖുർബാനി - അവന്റെ ഇസ്മിനെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍-അര്‍പ്പിക്കാം. 16ഖൈറ് ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ഖുർബാനികള്‍ അള്ളാഹുവിനു പ്രീതികരമാണ്.
17നിങ്ങളുടെ നേതാക്കന്‍മാരെ ഇത്വാഅത്ത് ചെയ്യുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. കണക്കേല്‍പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ അവര്‍ നിങ്ങളുടെ റൂഹുകളുടെ മേല്‍നോട്ടം വഹിക്കുന്നു. അങ്ങനെ അവര്‍ സുറൂറോടെ, സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന് ഇടയാകട്ടെ. അല്ലെങ്കില്‍ അതു നിങ്ങള്‍ക്കു പ്രയോജന രഹിതമായിരിക്കും.
18ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുവിന്‍. എല്ലാകാര്യത്തിലും മാന്യമായി പെരുമാറുന്നതിന് ആഗ്രഹിക്കുന്ന ഒരു ജയ്യിദായ മനസ്‌സാക്ഷിയാണു ഞങ്ങളുടേതെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. 19ഞാന്‍ എത്രയും വേഗം നിങ്ങളുടെ അടുത്തു തിരിച്ചുവരുന്നതിനു നിങ്ങള്‍ ഏറെ ശുഷ്‌കാന്തിയോടെ ദുആ ഇരക്കണമെന്നു ഞാനപേക്ഷിക്കുന്നു.
ആശംസകള്‍
20ആടുകളുടെ കബീറായ ഇടയനെ, നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിനെ, മൌത്തായവരില്‍ നിന്നുയിര്‍പ്പിച്ച സലാമത്തിന്റെ മഅബൂദ് അള്ളാ നിത്യമായ അഹ്ദിന്റെ രക്തത്താല്‍ 21എല്ലാ നന്‍മകളും കൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ! അങ്ങനെ, കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിലൂടെ നമ്മില്‍ പ്രവര്‍ത്തിക്കുന്ന അവിടുത്തെ മുറാദ് അവിടുത്തേക്ക് അഭികാമ്യമായതു നിറവേറ്റാന്‍ നിങ്ങളെ സഹായിക്കട്ടെ. അവന് എന്നും അബദിയായി മഹത്വമുണ്ടായിരിക്കട്ടെ. ആമീന്‍.
22എന്റെ ഇഖ് വാനീങ്ങളേ, ഞാന്‍ നിങ്ങള്‍ക്കു ചുരുക്കമായി മക്തൂബായിരിക്കുന്ന ഈ ആശ്വാസ ആയത്തുകൾ സബൂറോടെ സ്വീകരിക്കണമെന്നു ഞാന്‍ നിങ്ങളോടഭ്യര്‍ഥിക്കുന്നു. 23നമ്മുടെ അഖുവായ തസീമുള്ള മോചിപ്പിക്കപ്പെട്ടുവെന്നു നിങ്ങള്‍ അറിഞ്ഞാലും. അവന്‍ വേഗം വന്നാല്‍ അവനോടൊപ്പം ഞാന്‍ നിങ്ങളെ കണ്ടുകൊള്ളാം. 24നിങ്ങളുടെ നേതാക്കന്‍മാര്‍ക്കും എല്ലാ ഉമ്മത്തുകൾക്കും വന്ദനം പറയുവിന്‍. ഇറ്റലിയില്‍ നിന്നു വന്നവര്‍ നിങ്ങള്‍ക്കു വന്ദനം പറയുന്നു. 25മഅബൂദ് റബ്ബുൽ ആലമീന്റെ ഫദുലുൽ ഇലാഹി നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.