സൂറ അൽ-വജ്ഹ 41בְּרֵאשִׁית (Bereshit)
ഫിൃഔൻറെ സ്വപ്നം
41 1രണ്ടു സനത്ത് കഴിഞ്ഞപ്പോള്‍, ഫിർഔൻ ഒരു സ്വപ്നം കണ്ടു: അവന്‍ നൈല്‍ നദീതീരത്തു നില്‍ക്കുകയായിരുന്നു. 2കൊഴുത്ത് അഴകുള്ള ഏഴു ബഖറത്തുകള്‍ നദിയില്‍ നിന്നു കയറിവന്നു. അവ പുല്‍ത്തകിടിയില്‍ മേഞ്ഞുകൊണ്ടുനിന്നു. 3അതിനുശേഷം മെലിഞ്ഞു വിരൂപമായ വേറെ ഏഴു ബഖറത്തുകള്‍ നൈലില്‍ നിന്നു കയറി, നദീതീരത്തു നിന്നിരുന്ന മറ്റു പശുക്കളുടെ അരികില്‍ വന്നുനിന്നു. 4മെലിഞ്ഞു വിരൂപമായ ബഖറത്തുകള്‍ കൊഴുത്ത് അഴകുള്ള ബഖറത്തുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫിർഔൻ ഉറക്കമുണര്‍ന്നു. 5അവന്‍ വീണ്ടും ഉറങ്ങിയപ്പോള്‍ വേറൊരു സ്വപ്നം ഉണ്ടായി: ഒരു തണ്ടില്‍ പുഷ്ടിയും അഴകുമുള്ള ഏഴു ധാന്യക്കതിരുകള്‍ വളര്‍ന്നു പൊങ്ങി. 6തുടര്‍ന്ന് ഏഴു കതിരുകള്‍കൂടി ഉയര്‍ന്നു വന്നു. അവ ശുഷ്‌കിച്ചവയും കിഴക്കന്‍ കാറ്റില്‍ ഉണങ്ങിക്കരിഞ്ഞവയുമായിരുന്നു. 7ശോഷിച്ച ഏഴു കതിരുകള്‍ പുഷ്ടിയും അഴകുമുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഉറക്കമുണര്‍ന്നപ്പോള്‍ അതൊരു സ്വപ്നമായിരുന്നെന്ന് ഫിർഔനു ഫഹ്മായി. നേരം പുലര്‍ന്നപ്പോള്‍ അവന്‍ അസ്വസ്ഥനായി. 8മിസ്ർലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച് തന്റെ സ്വപ്നം അവരോടു പറഞ്ഞു: അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
9അപ്പോള്‍ പാനപാത്ര വാഹകന്‍ ഫിർഔനോടു പറഞ്ഞു: എന്റെ ശർറ് ഇന്നു ഞാന്‍ അറഫാക്കുന്നു. 10ഫിർഔൻ തന്റെ അബ്ദുമാരോടു കോപിച്ചപ്പോള്‍ എന്നെയും പാചക പ്രമാണിയെയും സേനാനായകന്റെ ബൈത്തിൽ തടവിലിട്ടു. 11ഒരു ലൈലത്തിൽ ഞങ്ങള്‍ ഇരുവരും സ്വപ്നം കണ്ടു - വ്യത്യസ്തമായ അര്‍ഥമുള്ള മനാമുകൾ. 12ഞങ്ങളുടെകൂടെ ഒരു ഇബ്രാനി യുവാവുണ്ടായിരുന്നു. സേനാനായകന്റെ വേലക്കാരനായിരുന്നു അവന്‍ . ഞങ്ങളുടെ സ്വപ്നം അവനോടു പറഞ്ഞപ്പോള്‍, അവന്‍ അതു ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചുതന്നു. ഇരുവര്‍ക്കും അവനവന്റെ സ്വപ്നത്തിനൊത്ത വ്യാഖ്യാനമാണു തന്നത്. 13അവന്‍ ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചു തന്നതുപോലെ തന്നെ സംഭവിച്ചു. എന്നെ അവിടുന്ന് ഉദ്യോഗത്തില്‍ പുനഃസ്ഥാപിച്ചു. പാചകപ്രമാണിയെ തൂക്കിലിടുകയും ചെയ്തു.
14അപ്പോള്‍ ഫിർഔൻ യൂസുഫിനെ ആളയച്ചു വരുത്തി. അവര്‍ അവനെ സുറയായി ഇരുട്ടറയില്‍ നിന്നു പുറത്തു കൊണ്ടുവന്നു. അവന്‍ ക്ഷൗരം ചെയ്ത് ഉടുപ്പു മാറി ഫിർഔൻറെ മുന്‍പില്‍ ഹാജരായി. 15ഫിർഔൻ യൂസുഫിനോടു പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടു. അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. നിനക്കു സ്വപ്നം വ്യാഖ്യാനിക്കാന്‍ കഴിയുമെന്നു ഞാനറിഞ്ഞു. 16യൂസുഫ് ഫിർഔനോടു പറഞ്ഞു: അത് എന്റെ കഴിവല്ല. എന്നാല്‍ അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന വതഅലാ ഫിർഔനു തൃപ്തികരമായ ഇജാപത്ത് നല്‍കും. 17ഫിർഔൻ യൂസുഫിനോടു പറഞ്ഞു: സ്വപ്നം ഇതാണ്: ഞാന്‍ നൈലിന്റെ ശാത്വിഇൽ നില്‍ക്കുകയായിരുന്നു. 18കൊഴുത്ത് അഴകുള്ള ഏഴു ബഖറത്തുകള്‍ നൈലില്‍നിന്നു കയറിവന്നു പുല്‍ത്തകിടിയില്‍ മേയാന്‍ തുടങ്ങി. 19അവയ്ക്കു പുറകേ മെലിഞ്ഞു വിരൂപമായ ഏഴു പശുക്കളും കയറിവന്നു. അത്തരം ബഖറത്തുകളെ ഈജിപ്തിലെങ്ങും ഞാന്‍ കണ്ടിട്ടില്ല. 20ശോഷിച്ചു വിരൂപമായ ആ ബഖറത്തുകള്‍ അവ്വലിലെ ഏഴു കൊഴുത്ത ബഖറത്തുകളെ വിഴുങ്ങിക്കളഞ്ഞു, 21എന്നാല്‍ മെലിഞ്ഞ ബഖറത്തുകള്‍ അവയെ വിഴുങ്ങിയെന്ന് ആര്‍ക്കും മനസ്‌സിലാക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, മുന്‍പെന്നപോലെ തന്നെ ശോഷിച്ചാണ് അവ കാണപ്പെട്ടത്. അപ്പോള്‍ ഞാന്‍ കണ്ണുതുറന്നു. 22വീണ്ടും, സ്വപ്നത്തില്‍ പുഷ്ടിയും അഴകുമുള്ള ഏഴു കതിരുകള്‍ ഒരു തണ്ടില്‍ വളര്‍ന്നു നില്‍ക്കുന്നതു ഞാന്‍ കണ്ടു. 23തുടര്‍ന്ന് ശുഷ്‌കിച്ചതും കിഴക്കന്‍ കാറ്റില്‍ വാടിക്കരിഞ്ഞതുമായ ഏഴു കതിരുകള്‍ പൊങ്ങിവന്നു. 24ശുഷ്‌കിച്ച കതിരുകള്‍ ജയ്യിദായ കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഞാനിതു മന്ത്രവാദികളോടു പറഞ്ഞു. എന്നാല്‍, അതു വ്യാഖ്യാനിച്ചു തരുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
25അപ്പോള്‍ യൂസുഫ് ഫിർഔൻയോടു പറഞ്ഞു: ഫിർഔൻറെ സ്വപ്നങ്ങളുടെ മഅന ഒന്നു തന്നെ! താന്‍ ഉടനെ ചെയ്യാന്‍ പോകുന്നത് എന്തെന്നു അള്ളാഹു സുബുഹാന വതഅലാ[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) ഫിർഔനു വെളിപ്പെടുത്തിയിരിക്കുന്നു. 26ഏഴു ജയ്യിദായ ബഖറത്തുകള്‍ ഏഴു ആമാണ്; ഏഴു ജയ്യിദായ കതിരുകളും ഏഴു വര്‍ഷംതന്നെ; സ്വപ്നങ്ങളുടെ മഅന ഒന്നുതന്നെ. 27അവയ്ക്കു പുറകേ വന്ന മെലിഞ്ഞതും വിരൂപവുമായ ഏഴു പശുക്കളും ഏഴു ആമാണ്. കിഴക്കന്‍ കാറ്റില്‍ ജാഫ്ഫായ പതിരു നിറഞ്ഞ ഏഴു കതിരുകള്‍ ക്ഷാമത്തിന്റെ ഏഴു ആമാണ്. 28ഞാന്‍ അങ്ങയോടു പറഞ്ഞതുപോലെ, അള്ളാഹു സുബുഹാന വതഅലാ ചെയ്യാന്‍ പോകുന്നത് എന്തെന്ന് അവിടുന്നു ഫിർഔനു കാണിച്ചു തന്നിരിക്കുന്നു. 29മിസ്റ് മുഴുവനും സുഭിക്ഷത്തിന്റെ ഏഴു സിനീൻ വരാന്‍ പോകുന്നു. 30അതേത്തുടര്‍ന്ന് ക്ഷാമത്തിന്റെ ഏഴു വര്‍ഷങ്ങളുണ്ടാകും. സമൃദ്ധിയുടെ കാലം മിസ്റ് ദൌല മറന്നുപോകും. മജാഅത്ത് നാടിനെ കാര്‍ന്നുതിന്നും. 31പിന്നാലെ വരുന്ന ക്ഷാമംമൂലം മിൽഅ് ഈജിപ്തിന്റെ ഓര്‍മയില്‍ പോലും നില്‍ക്കില്ല. കാരണം, മജാഅത്ത് അത്രയ്ക്കു രൂക്ഷമായിരിക്കും. 32സ്വപ്നം ആവര്‍ത്തിച്ചതിന്റെ മഅന അള്ളാഹു സുബുഹാന വതഅലാ ഇക്കാര്യം തീരുമാനിച്ചുറച്ചെന്നും ഉടനെ അതു നടപ്പിലാക്കുമെന്നുമാണ്. 33അതുകൊണ്ട്, ഫിർഔൻ വിവേകിയും ബുദ്ധിമാനുമായ ഒരാളെ കണ്ടുപിടിച്ച് ഈജിപ്തിന്റെ മുഴുവന്‍ അധിപനായി നിയമിക്കണം. 34ഫിർഔൻ നാട്ടിലെങ്ങും മേല്‍നോട്ടക്കാരെ നിയമിച്ചു സമൃദ്ധിയുടെ ഏഴു വര്‍ഷങ്ങളിലും വിളവിന്റെ അഞ്ചിലൊന്നു ശേഖരിക്കണം. 35വരാന്‍ പോകുന്ന സമൃദ്ധിയുടെ വര്‍ഷങ്ങളില്‍ അവര്‍ ഹബ്ബ് മുഴുവന്‍ ശേഖരിച്ച്, അത് ഫിർഔൻറെ അധികാരത്തിന്‍ കീഴ്‌നഗരങ്ങളില്‍ ഭക്ഷണത്തിനായി സൂക്ഷിച്ചു വയ്ക്കണം. 36മിസ്ർല്‍ സബ്ഉ സന നീണ്ടു നില്‍ക്കാന്‍ പോകുന്ന ക്ഷാമത്തെ നേരിടാനുള്ള കരുതല്‍ ധാന്യമായിരിക്കും അത്. അങ്ങനെ നാട് പട്ടിണികൊണ്ടു നശിക്കാതിരിക്കും.
യൂസുഫ് ഈജിപ്തിന്റെ അധിപന്‍
37ഈ നിര്‍ദേശം കൊള്ളാമെന്ന് ഫിർഔനും അവന്റെ സേവകന്‍മാര്‍ക്കും തോന്നി. 38ഫിർഔൻ സേവകന്‍മാരോടു പറഞ്ഞു: അള്ളാഹു സുബുഹാന തഅലായുടെ റൂഹുൽ ഖുദ്ധൂസ് കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു ഇൻസാനെ കണ്ടെണ്ടത്താന്‍ നമുക്കു കഴിയുമോ? ഫിർഔൻ യൂസുഫിനോടു പറഞ്ഞു: 39അള്ളാഹു സുബുഹാന വതഅലാ ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതു കൊണ്ട്, നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ ഒരാള്‍ വേറെയില്ല. 40നീ എന്റെ വീടിനു മേലാളായിരിക്കും. എന്റെ ഖൌമ് മുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. അർശിൽ മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും. 41ഫിർഔൻ തുടര്‍ന്നു: ഇതാ മിസ്റ് അർളിനു മുഴുവന്‍ അധിപനായി നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു. 42ഫിർഔൻ തന്റെ യദില്‍ നിന്ന് മുദ്രമോതിരം ഊരിയെടുത്ത് യൂസുഫിനെ അണിയിച്ചു. അവനെ പട്ടുവസ്ത്രങ്ങള്‍ ധരിപ്പിച്ചു. ഉനുഖിൽ ഒരു സ്വര്‍ണമാലയിടുകയും ചെയ്തു. 43അവന്‍ തന്റെ രണ്ടാം രഥത്തില്‍ യൂസുഫിനെ എഴുന്നള്ളിച്ചു. മുട്ടുമടക്കുവിന്‍ എന്ന് അവര്‍ അവനു മുന്‍പേ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഫിർഔൻ അവനെ മിസ്രിനു മുഴുവന്‍ മാലിക്കാക്കി. 44ഫിർഔൻ യൂസുഫിനോടു പറഞ്ഞു: ഞാന്‍ ഫിർഔൻ ആണ്. നിന്റെ ഇദ്ൻ കൂടാതെ ഈജിപ്തുദേശത്തിലെങ്ങും ആരും കൈയോ കാലോ ഉയര്‍ത്തുകയില്ല. 45അവന്‍ യൂസുഫിന് സാഫ്‌നത്ത്ഫാനെയ എന്ന്‌പേരിട്ടു. ഓനിലെ ഇമാമായ പൊത്തിഫെറായുടെ ബിൻത് ഹസ്നത്തിനെ അവന് ബീവിയായി കൊടുക്കുകയും ചെയ്തു. യൂസുഫ് മിസ്റ് മുഴുവന്‍ മുസാഫിറായി.
46മിസ്ർലെ മലിക്കായ ഫിർഔൻറെ സേവനത്തില്‍ പ്രവേശിച്ചപ്പോള്‍ യൂസുഫിനു മുപ്പതുവയസ്‌സായിരുന്നു. ഫിർഔൻറെ മുന്‍പില്‍നിന്നു പോയി അവന്‍ മിസ്റ് മുഴുവന്‍ ചുറ്റി മുസാഫിറായി. 47സുഭിക്ഷത്തിന്റെ സബ്ഉ സന അർള് കസീറായി ഗല്ലത്ത് നല്‍കി. 48ഏഴു വര്‍ഷവും കൂടുതലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളെല്ലാം അവന്‍ മദീനത്തുകളില്‍ സംഭരിച്ചുവച്ചു. ഓരോ നഗരത്തിനും ഹൌലിലുള്ള വയലുകളിലെ ഭക്ഷ്യം അതതു നഗരത്തില്‍ത്തന്നെ സൂക്ഷിച്ചു. 49കടല്‍ക്കരയിലെ മണലുപോലെ കണക്കറ്റ ഹബ്ബ് യൂസുഫ് ശേഖരിച്ചുവച്ചു. അത് അളക്കാന്‍ വയ്യാത്തതുകൊണ്ട് അവന്‍ അളവു നിര്‍ത്തി.
50ക്ഷാമകാലം തുടങ്ങും മുന്‍പ് ഓനിന്റെ ഇമാമായ പൊത്തിഫെറായുടെ ബിൻത് ഹസ്‌നത്തില്‍ അവന് രണ്ടു ഇബ്നുമാർ ജനിച്ചു. 51എന്റെ കഷ്ടപ്പാടും അബ്ബയുടെ ബൈത്തും കുല്ലും മറക്കാന്‍ അള്ളാഹു സുബുഹാന വതഅലാ ഇടയാക്കിയിരിക്കുന്നു എന്നുപറഞ്ഞു കൊണ്ട് അവന്‍ തന്റെ കടിഞ്ഞൂല്‍ ഇബ്നിനെ മനാസ്‌സെ എന്നു വിളിച്ചു. 52രണ്ടാമനെ അവന്‍ ഇഫ്രായിം എന്നു വിളിച്ചു. എന്തെന്നാല്‍, കഷ്ടതകളുടെ ബലദിൽ അള്ളാഹു സുബുഹാന വതഅലാ എന്നെ സന്താന പുഷ്ടിയുള്ളവനാക്കിയിരിക്കുന്നു എന്ന് അവന്‍ പറഞ്ഞു.
53മിസ്ർലെ സമൃദ്ധിയുടെ സബ്ഉ സന അവസാനിച്ചു. 54യൂസുഫ് പറഞ്ഞതു പോലെ ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ ആരംഭിച്ചു. എല്ലാ നാടുകളിലും മജാഅത്തുണ്ടായി. എന്നാല്‍, മിസ്ർല്‍ ആഹാര മുണ്ടായിരുന്നു. 55ഈജിപ്തിലെല്ലാം ക്ഷാമമായപ്പോള്‍ അന്നാസ് ഫിർഔൻറെയടുക്കല്‍ ആഹാരത്തിന് ത്വലബ് ചെയ്തു. അവന്‍ ഈജിപ്തുകാരോടു പറഞ്ഞു: യൂസുഫിൻറെ ഖരീബിലേക്കു ചെല്ലുക, അവന്‍ നിങ്ങളോടു പറയുന്നതു പോലെ ചെയ്യുക.
56ദേശത്തെല്ലാം പട്ടിണി വ്യാപിച്ചപ്പോള്‍ യൂസുഫ് കലവറകള്‍ തുറന്ന് മിസ്ർകാര്‍ക്കു ഹബ്ബ് വിറ്റു. മിസ്ർല്‍ പട്ടിണി വളരെ രൂക്ഷമായിരുന്നു. 57യൂസുഫിൻറെ പക്കല്‍നിന്ന് ഹബ്ബ് വാങ്ങാന്‍ എല്ലാ ദേശങ്ങളിലുംനിന്ന് ഖൌമ് ഈജിപ്തിലെത്തി. ലോകത്തെല്ലാം പട്ടിണി അത്ര രൂക്ഷമായിരുന്നു.