സൂറ അൽ-ഹശ്ർ 30
ധൂപപീഠം
30 1ധൂപാര്‍പ്പണത്തിനായി കരുവേലമരം കൊണ്ട് ഒരു ഖുർബാനി പീഠം പണിയണം. അതു സമചതുരമായിരിക്കണം. 2നീളവും വീതിയും ഒരു മുഴം, ഉയരം രണ്ടു മുഴം; കൊമ്പുകള് അതിനോട് ഒന്നായി ചേര്‍ന്നിരിക്കണം. 3മുകള്‍ ഭാഗവും വശങ്ങളും കൊമ്പുകളും തങ്കം കൊണ്ട് പൊതിയണം; മുകള്‍ വശത്തു ചുറ്റിലും സ്വര്ണം കൊണ്ടുള്ള അരികുപാളി പിടിപ്പിക്കണം. 4അതിനു കീഴേ രണ്ടു മൂലകളിലും ഓരോ സ്വര്ണ വളയം പിടിപ്പിക്കണം. മറുവശത്തും ഇപ്രകാരം ചെയ്യണം; അവ പീഠത്തെ വഹിക്കാനുള്ള തണ്ടുകളിടുന്നതിനാണ്. 5തണ്ടുകള്‍ കരുവേലമരം കൊണ്ടുണ്ടാക്കി സ്വര്ണം കൊണ്ടു പൊതിയണം. 6ഞാന്‍ നിന്നെ സന്ദര്‍ശിക്കുന്ന സ്ഥലമായ താബൂത് അൽ-ഷഹാദത്തൻ (സാക്ഷ്യപേടകം) മുകളിലുള്ള റഹമത്തൻ (കൃപാസനം) ആസനത്തിന്‍റെയും താബൂത് അൽ-ഷഹാദത്തൻ (സാക്ഷ്യപേടകം) മറയ്ക്കുന്ന തിരശ്ശീലയുടെയും മുന്പില് അതു സ്ഥാപിക്കണം. 7ഓരോ പ്രഭാതത്തിലും വിളക്കുകളൊരുക്കുമ്പോള്‍ ഹാറൂന്‍[a] യഥാർത്ഥ ഹീബ്രു: אַהֲרֹ֤ן (’ahărōn) താബൂത്തിന്‍മേല്‍ പരിമളദ്രവ്യങ്ങള്‍ പുകയ്ക്കണം. 8സായാഹ്നത്തില്‍ ദീപം കൊളുത്തുമ്പോഴും അവന്‍ അതിന്‍മേല്‍ പരിമള ദ്രവ്യങ്ങള്‍ പുകയ്ക്കട്ടെ. തലമുറതോറും എന്നേക്കും റബ്ബുൽ ആലമീന്‍റെ മുന്പില് ഈ ധൂപാര്പ്പണം നടക്കണം. 9അവിശുദ്ധ ധൂപമോ ദഹന ഖുർബാനിയോ ധാന്യ ഖുർബാനിയോ അതിന്‍മേല്‍ നീ അര്‍പ്പിക്കരുത്. 10ദ്രാവക നൈവേദ്യവും ഒഴിക്കരുത്. പാപപരിഹാര ഖുർബാനിയുടെ രക്തം കൊണ്ട് വര്‍ഷത്തിലൊരിക്കല്‍ ഹാറൂന്‍ അതിന്റെ കൊമ്പുകളില് പരിഹാര കര്‍മം അനുഷ്ഠിക്കണം. തലമുറതോറും ഇപ്രകാരം ചെയ്യണം. ഇത് റബ്ബൽ ആലമീന് അതി വിശുദ്ധമാണ്.
11റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 12യിസ്രായിലാഹിൽ ജനസംഖ്യക്കണക്കെടുക്കുമ്പോള്‍ തങ്ങളുടെയിടയില്‍ മഹാമാരി ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും തങ്ങളുടെ ജീവനുവേണ്ടി റബ്ബുൽ ആലമീനു മോചനദ്രവ്യം കൊടുക്കണം. 13ജനസംഖ്യക്കണക്കില്‍ ഉള്‍പ്പെടുന്ന ഓരോ വ്യക്തിയും വിശുദ്ധ മന്ദിരത്തില് നിലവിലുള്ള കണക്കനുസരിച്ച് അര ഷെക്കല് വീതം റബ്ബൽ ആലമീനു കാണിക്കയായി കൊടുക്കണം. ഒരു ഷെക്കല് ഇരുപത് ഗേരാ. 14ജനസംഖ്യക്കണക്കില്‍ ഉള്‍പ്പെടുന്ന ഇരുപത് വയസ്സും അതിനുമേലും പ്രായമുള്ള ഓരോ വ്യക്തിയും ഈ കാണിക്ക റബ്ബുൽ ആലമീനു നല്‍കണം. 15പാപപരിഹാരത്തിനായി റബ്ബൽ ആലമീന് ഈ കാണിക്ക നല്‍കുമ്പോള്‍ അര ഷെക്കല് മാത്രമേ നല്‍കാവൂ; ധനികന് കൂടുതലോ ദരിദ്രന് കുറവോ കൊടുക്കാന്‍ പാടില്ല. 16യിസ്രായിലാഹ് ജനത്തില് നിന്നു പാപപരിഹാരത്തുക സ്വീകരിച്ച് ഖിയാമത്തുൽ ഇബാദത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കണം. അങ്ങനെ നിങ്ങള്‍ക്കു പാപപരിഹാരത്തിനുതകും വിധം അത് യിസ്രായിലാഹ് ജനത്തെ റബ്ബൽ ആലമീന്‍റെ സ്മരണയില്‍ കൊണ്ടുവരും.
17റബ്ബൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു : 18ഓടു കൊണ്ട് ഒരു ക്ഷാളന പാത്രം നിര്‍മിക്കണം. അതിന്റെ പീഠവും ഓടുകൊണ്ടുള്ളതായിരിക്കണം. അതു ഖിയാമത്തുൽ ഇബാദത്തിനും ഖുർബാനി പീഠത്തിനുമിടയ്ക്കു വയ്ക്കണം. അതില്‍ വെള്ളമൊഴിക്കണം. 19ഹാറൂനും പുത്രന്മാര്ക്കും കൈകാലുകള് കഴുകുന്നതിനു വേണ്ടിയാണത്. 20അവര്‍ ഖിയാമത്തുൽ ഇബാദത്തിൽ പ്രവേശിക്കുകയോ ശുശ്രൂഷയ്ക്കായി ഖുർബാനി പീഠത്തെ സമീപിച്ച് റബ്ബൽ ആലമീന് ദഹന ഖുർബാനിയര്‍പ്പിക്കുകയോ ചെയ്യുമ്പോള്‍ കൈകാലുകള് കഴുകണം. അല്ലെങ്കില്‍ അവര്‍ മരിക്കും. 21മരിക്കാതിരിക്കുന്നതിന് അവര്‍ കൈകാലുകള് കഴുകണം. ഇത് അവര്‍ക്ക് എന്നേക്കുമുള്ള ഒരു കല്‍പനയാണ്; അവനും അവന്‍റെ സന്തതികള്ക്കും തലമുറതോറുമുള്ള കല്പന.
അഭിഷേകതൈലം
22റബ്ബൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 23മികച്ച സുഗന്ധദ്രവ്യങ്ങള്‍ എടുക്കുക. വിശുദ്ധ മന്ദിരത്തില് നിലവിലിരിക്കുന്ന ഷെക്കലിന്‍റെ കണക്കനുസരിച്ച് അഞ്ഞൂറു ഷെക്കല് ശുദ്ധമായ മീറയും ഇരുനൂറ്റന്‍പതു ഷെക്കല് സുഗന്ധമുള്ള കറുവാപ്പട്ടയും, ഇരുനൂറ്റന്‍പതു ഷെക്കല് സുഗന്ധ സസ്യവും, 24അഞ്ഞൂറു ഷെക്കല് അമരിപ്പട്ടയും, ഒരു ഹിന്‍ ഒലിവെണ്ണയും എടുക്കുക. 25സുഗന്ധ തൈലങ്ങള്‍ നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഒരു വിശുദ്ധതൈലമുണ്ടാക്കണം. അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കും. 26ഖിയാമത്തുൽ ഇബാദത്തും ഷഹാദത്തൻ താബുത്തും അതുകൊണ്ട് അഭിഷേകം ചെയ്യണം. 27മേശയും വിളക്കുകാലും അവയുടെ ഉപകരണങ്ങളും, ധൂപപീഠവും 28ദഹന ഖുർബാനി പീഠവും ഉപകരണങ്ങളും, ക്ഷാളന പാത്രവും അതിന്റെ പീഠവും നീ അഭിഷേചിക്കണം. 29ഏറ്റവും പരിശുദ്ധമാകേണ്ടതിന് അവയെ നീ വിശുദ്ധീകരിക്കണം. അവയെ സ്പര്‍ശിക്കുന്നതെല്ലാം വിശുദ്ധമാകും. 30ഇമാംമാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍ വേണ്ടി ഹാറൂനെയും പുത്രന്മാരെയും അഭിഷേകം ചെയ്യുകയും വേര്‍തിരിച്ചു നിര്‍ത്തുകയും ചെയ്യുക. 31നീ യിസ്രായിലാഹ്യരോടു പറയണം: ഇതു തലമുറതോറും എനിക്കായുള്ള അഭിഷേക തൈലമായിരിക്കും. 32ഇതു സാധാരണക്കാരുടെമേല്‍ ഒഴിക്കരുത്. കൂട്ടുവസ്തുക്കള്‍ ഈ കണക്കില്‍ ചേര്‍ത്ത് മറ്റൊരു തൈലമുണ്ടാക്കുകയുമരുത്. ഇതു വിശുദ്ധമാണ്. നീ ഇതിനെ വിശുദ്ധമായി കരുതണം. 33ആരെങ്കിലും ഇതുപോലൊരു ചേരുവ ഉണ്ടാക്കുകയോ സാധാരണക്കാരന്‍റെ മേല്‍ ഒഴിക്കുകയോ ചെയ്താല്‍ അവന്‍ തന്‍റെ ജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം.
34റബ്ബൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ദേവദാരുതൈലം, നറുമ്പശ, ഗുല്‍ഗുലു, കുന്തുരുക്കം എന്നീ സുഗന്ധദ്രവ്യങ്ങള്‍ സമമായി എടുക്കുക. 35സുഗന്ധതൈലം നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഉപ്പും ചേര്‍ത്ത് ധൂപാര്‍പ്പണത്തിനുള്ള വിശുദ്ധമായ സുഗന്ധ ദ്രവ്യമുണ്ടാക്കുക. 36അതില്‍ നിന്നു കുറെയെടുത്ത് നേര്‍മയായി പൊടിച്ച് ഒരു ഭാഗം ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുന്ന ഖിയാമത്തുൽ ഇബാദത്തിലെ ഷഹാദത്തൻ താബൂത്തിന്‍റെ മുന്പില് വയ്ക്കുക. അതിനെ ഏറ്റവും പവിത്രമായി കരുതണം. 37നിങ്ങള്‍ക്കു വേണ്ടി ഈ ചേരുവക്കണക്കനുസരിച്ച് സുഗന്ധദ്രവ്യം ഉണ്ടാക്കരുത്; റബ്ബൽ ആലമീനു വിശുദ്ധമായ ഒന്നായി ഇതിനെ കരുതണം. 38പരിമളത്തിനു വേണ്ടി ആരെങ്കിലും അതുണ്ടാക്കിയാല്‍ അവന്‍ തന്‍റെ ജനത്തില് നിന്നു വിച്‌ഛേദിക്കപ്പെടണം.