സൂറ അൽ-ഹശ്ർ 20  

പത്തു പ്രമാണങ്ങള്‍

20 1അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) അരുളിച്ചെയ്ത വചനങ്ങളാണിവ:

2അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന അള്ളാഹു ഏകനാണ്.

3ഞാനല്ലാതെ വേറെ ആരാദ്യര്‍ നിനക്കുണ്ടാകരുത്.

4മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍െറയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; 5അവയ്ക്കു മുന്‍പില്‍ സുജൂദ് ചെയ്കയോ അവയ്ക് ഇബാദത്ത് ചെയ്യുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ സ്രഷ്ടാവായ നാഥനാണ്, അസഹിഷ്ണുവായ അള്ളാഹുവാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും. 6എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്‍െറ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.

7നിന്‍െറ സ്രഷ്ടാവായ നാഥന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ അള്ളാഹു ശിക്ഷിക്കാതെ വിടുകയില്ല.

8സാബത്തു വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക. 9ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. 10എന്നാല്‍ ഏഴാം ദിവസം നിന്റെ സ്രഷ്ടാവായ നാഥന്റെ സാബത്താണ്. അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. 11എന്തെന്നാല്‍, അള്ളാഹു ആറുദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.

12നിന്റെ സ്രഷ്ടാവായ നാഥനന്‍ തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.

13കൊല്ലരുത്.

14വ്യഭിചാരം ചെയ്യരുത്.

15മോഷ്ടിക്കരുത്.

16അയല്‍ക്കാരനെതിരായി വ്യാജ സാക്ഷ്യം നല്‍കരുത്.

17അയല്‍ക്കാരന്റെ ഭവനം മോഹിക്കരുത്; അയല്‍ക്കാരന്റെ ബീവിയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.

ജനം ഭയന്നു വിറയ്ക്കുന്നു

18ഇടിമുഴക്കവും കാഹളധ്വനിയും കേള്‍ക്കുകയും മിന്നല്‍പിണരുകളും മലയില്‍ നിന്നുയര്‍ന്ന പുകയും കാണുകയും ചെയ്തപ്പോള്‍ ജനമെല്ലാം ഭയന്നു വിറച്ച് അകലെ മാറി നിന്നു. 19അവര്‍ മൂസാ[b] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) നബി (അ) യോടു പറഞ്ഞു: നീ തന്നെ ഞങ്ങളോടു സംസാരിച്ചാല്‍ മതി; ഞങ്ങള്‍ കേട്ടുകൊള്ളാം. അള്ളാഹു ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ. അവിടുന്ന് സംസാരിച്ചാല്‍ ഞങ്ങള്‍ മയ്യത്താകും. 20അപ്പോള്‍ മൂസാ നബി (അ) ജനത്തോടു പറഞ്ഞു: ഭയപ്പെഠണ്ടൊ. നിങ്ങളെ പരീക്ഷിക്കുന്നതിനും പാപം ചെയ്യാതിരിക്കാന്‍ വേണ്ടി നിങ്ങളില്‍ അള്ളാഹുവിന്‍റെ ഭയം ഉളവാക്കുന്നതിനുമായിട്ടാണ് അള്ളാഹു വന്നിരിക്കുന്നത്. 21ജനം അകലെ മാറിനിന്നു. അള്ളാഹു സന്നിഹിതനായിരുന്ന കനത്ത മേഘത്തെ മൂസാ നബി (അ) സമീപിച്ചു.

22അള്ളാഹു മൂസാ നബി (അ) യോടു പറഞ്ഞു: യിസ്രായിലാഹ്യരോടു പറയുക, ഞാന്‍ ആകാശത്തുനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങള്‍ തന്നെ കണ്ടല്ലോ. 23നിങ്ങള്‍ വെള്ളികൊണ്ട് എനിക്കൊപ്പം ദേവന്‍മാരെ നിര്‍മിക്കരുത്. സ്വര്‍ണം കൊണ്ടും ദേവന്‍മാരെ ഉണ്ടാക്കരുത്. 24നിങ്ങള്‍ എനിക്കു മണ്ണുകൊണ്ട് ഒരു ഖുർബാനിപീഠം ഉണ്ടാക്കണം. അതിന്‍മേല്‍ ആടുകളെയും കാളകളെയും ദഹന ഖുർബാനികളും സമാധാന ഖുർബാനികളുമായി അര്‍പ്പിക്കണം. എന്റെ നാമം അനുസ്മരിക്കാന്‍ ഞാന്‍ ഇടവരുത്തുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വന്ന് നിങ്ങളെ അനുഗ്രഹിക്കും. 25കല്ലുകൊണ്ടുള്ള ഖുർബാനിപീഠമാണ് എനിക്കായി ഉണ്ടാക്കുന്നതെങ്കില്‍ കൊത്തിയ കല്ലുകൊണ്ട് അതു പണിയരുത്. കാരണം, പണിയായുധം സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകും. 26എന്റെ ഖുർബാനിപീഠത്തിന്‍മേല്‍ നിന്‍െറ നഗ്നത കാണപ്പെടാതിരിക്കാന്‍ വേണ്ടി നീ അതിന്‍മേല്‍ ചവിട്ടു പടികളിലൂടെ കയറരുത്.


Footnotes