സൂറ അൽ-ഹശ്ർ 17
പാറയില്‍ നിന്നു ജലം
17 1യിസ്രായിലാഹ് സമൂഹം മുഴുവന്‍ സീന്‍മരുഭൂമിയില്‍ നിന്നു പുറപ്പെട്ടു റബ്ബുൽ ആലമീന്‍റെ നിര്‍ദേശമനുസരിച്ച് പടിപടിയായി യാത്ര ചെയ്ത് റഫിദീമില്‍ എത്തി പാളയമടിച്ചു. അവിടെ അവര്‍ക്കു കുടിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല. 2ജനം മൂസായെ കുററപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ക്കു കുടിക്കാന്‍ വെള്ളം തരിക എന്നു പറഞ്ഞു. മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) അവരോടു പറഞ്ഞു: നിങ്ങള്‍ എന്തിന് എന്നെ കുററപ്പെടുത്തുന്നു? എന്തിനു റബ്ബുൽ ആലമീനെ പരീക്ഷിക്കുന്നു? 3ദാഹിച്ചു വലഞ്ഞ ജനം മൂസായ്‌ക്കെതിരേ ആവലാതിപ്പെട്ടു ചോദിച്ചു: നീ എന്തിനാണു ഞങ്ങളെ ഈജിപ്തില് നിന്നു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും കുട്ടികളും കന്നുകാലികളും ദാഹിച്ചു ചാകട്ടെ എന്നു കരുതിയാണോ? 4മൂസാ റബ്ബുൽ ആലമീനോടു നിലവിളിച്ചു പറഞ്ഞു: ഈ ജനത്തോടു ഞാന്‍ എന്താണു ചെയ്യുക? ഏറെത്താമസിയാതെ അവര്‍ എന്നെ കല്ലെറിയും. 5റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ഏതാനും യിസ്രായിലാഹ് ശ്രേഷ്ഠന്‍മാരുമൊത്ത് നീ ജനത്തിന്‍റെ മുന്‍പേ പോകുക. നദിയുടെമേല്‍ അടിക്കാന്‍ ഉപയോഗിച്ച വടിയും കൈയിലെടുത്തുകൊള്ളുക. 6ഇതാ, നിനക്കു മുന്‍പില്‍ ഹോറെബിലെ പാറമേല്‍ ഞാന്‍ നില്‍ക്കും. നീ ആ പാറയില്‍ അടിക്കണം. അപ്പോള്‍ അതില്‍ നിന്നു ജനത്തിനു കുടിക്കാന്‍ വെള്ളം പുറപ്പെടും. യിസ്രായിലാഹ് ശ്രേഷ്ഠന്മാരുടെ സാന്നിധ്യത്തില് മൂസാ അങ്ങനെ ചെയ്തു. 7യിസ്രായിലാഹ്യർ അവിടെവച്ചു കലഹിച്ചതിനാലും റബ്ബുൽ ആലമീൻ ഞങ്ങളുടെ ഇടയില്‍ ഉണ്ടോ ഇല്ലയോ എന്നു ചോദിച്ചു കൊണ്ട് റബ്ബുൽ ആലമീനെ പരീക്ഷിച്ചതിനാലും മൂസാ ആ സ്ഥലത്തിനു മാസാ എന്നും മെറീബാ എന്നും പേരിട്ടു.
അമലേക്യരുമായിയുദ്ധം
8അമലേക്യര് റഫിദീമില്‍ വന്ന് യിസ്രായിലാഹ്യരെ ആക്രമിച്ചു. 9അപ്പോള്‍ മൂസാ യൂസ്വായോടു പറഞ്ഞു: ആളുകളെ തിരഞ്ഞെടുത്ത് അമലേക്യരുമായി യുദ്ധത്തിനു പുറപ്പെടുക. ഞാന്‍ നാളെ അള്ളാഹുവിന്‍റെ വടി കൈയിലെടുത്തു മലമുകളില് നില്‍ക്കും. 10മൂസാ പറഞ്ഞതനുസരിച്ച് യൂസ്വാ അമലേക്യരുമായിയുദ്ധം ചെയ്തു. മൂസാ, ഹാറൂന്‍[b] യഥാർത്ഥ ഹീബ്രു: אַהֲרֹ֤ן (’ahărōn) , ഹൂര്‍ എന്നിവര്‍ മലമുകളില് കയറിനിന്നു. 11മൂസാ കരങ്ങളുയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം യിസ്രായിലാഹ് വിജയിച്ചു കൊണ്ടിരുന്നു. കരങ്ങള് താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം. 12മൂസായുടെ കൈകള് കുഴഞ്ഞു. അപ്പോള്‍ അവര്‍ ഒരു കല്ലു നീക്കിയിട്ടു കൊടുത്തു. മൂസാ അതിന്‍മേല്‍ ഇരുന്നു. ഹാറൂനും ഹൂറും അവന്‍റെ കൈകള് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയം വരെ അവന്‍റെ കൈകള് ഉയര്‍ന്നുതന്നെ നിന്നു. 13യൂസ്വാ അമലേക്കിനെയും അവന്‍റെ ആളുകളെയും വാളുകൊണ്ട് അരിഞ്ഞു വീഴ്ത്തി.
14റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ഇതിന്‍റെ ഓര്‍മ നിലനിര്‍ത്താനായി നീ ഇത് ഒരു പുസ്തകത്തിലെഴുതി, യൂസ്വായെ വായിച്ചു കേള്‍പ്പിക്കുക. ആകാശത്തിന് കീഴില്‍ നിന്ന് അമലേക്കിന്‍റെ സ്മരണ ഞാന്‍ നിശ്ശേഷം മായിച്ചുകളയും. 15മൂസാ അവിടെ ഒരു ഖുർബാനി പീഠം നിര്‍മിച്ച് അതിനു യാഹ്‌വെ നിസ്‌സി എന്നു പേരു നല്‍കി. 16എന്തെന്നാല്‍, അവന്‍ പറഞ്ഞു: റബ്ബുൽ ആലമീന്‍റെ പതാക കൈയിലെടുക്കുവിന്‍. തലമുറതോറും റബ്ബുൽ ആലമീൻ അമലേക്കിനെതിരായി യുദ്ധം ചെയ്തുകൊണ്ടിരിക്കും.