എഫാസാസ് 2  

രക്ഷ – അള്ളാഹുവിൻറെ ദാനം

2 1അപരാധങ്ങളും പാപങ്ങളും മൂലം ഒരിക്കല്‍ നിങ്ങള്‍ മൃതരായിരുന്നു. 2അന്ന്, ഈ ദുനിയാവിന്റെ ഗതി പിന്തുടര്‍ന്നും, അനുസരണക്കേടിന്റെ മക്കളില്‍ പ്രവര്‍ത്തിക്കുന്ന അരൂപിയായ അന്തരീക്ഷ ശക്തികളുടെ അധീശനെ അനുസരിച്ചുമാണ് നിങ്ങള്‍ നടന്നിരുന്നത്. 3അനുസരണക്കേടിന്റെ ഈ മക്കളോടൊപ്പം ഒരു കാലത്ത് നമ്മളും ശരീരത്തിന്റെയും മനസ്‌സിന്റെയും അഭിലാഷങ്ങള്‍ സാധിച്ചുകൊണ്ട് ജഡമോഹങ്ങളില്‍ ജീവിച്ചു; നമ്മളും മറ്റുള്ളവരെപ്പോലെ സ്വഭാവേന ക്രോധത്തിന്റെ മക്കളായിരുന്നു. 4എന്നാല്‍, നമ്മള്‍ പാപം വഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ നമ്മോടു കാണിച്ച മഹത്തായ സ്‌നേഹത്താല്‍, 5കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; ഫദുലുൽ ഇലാഹിനാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടു. 6കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനോടുകൂടെ അവിടുന്നു നമ്മെ ഉയിര്‍പ്പിച്ച് ജന്നത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തു. 7അവിടുന്ന് കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ നമ്മോടു കാണിച്ച റഹമത്തിനാല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ ഫദുലുള്ളാഹുവിൻറെ സമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്. 8ഈമാൻ വഴി ഫദുലുൽ ഇലാഹിനാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, അള്ളാഹുവിന്റെ ദാനമാണ്. 9അതു പ്രവൃത്തികളുടെ ഫലമല്ല. തന്‍മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. 10നാം അള്ളാഹുവിന്റെ കരവേലയാണ്; നാം ചെയ്യാന്‍ വേണ്ടി അള്ളാഹു സുബുഹാന തഅലാ മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.

എല്ലാവരും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ ഒന്ന്

11നിങ്ങള്‍ ശരീരം കൊണ്ട് വിജാതീയരായിരുന്നപ്പോള്‍, ശരീരത്തില്‍ കൈ കൊണ്ടു സുന്നത്ത് ചെയ്യപ്പെട്ടവര്‍, നിങ്ങളെ സുന്നത്ത് ചെയ്യാത്തവര്‍ എന്നു വിളിച്ചിരുന്നത് ഓര്‍ക്കുക. 12അന്ന് നിങ്ങള്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെ അറിയാത്തവരും ഇസ്രായിലാഹ് സമൂഹത്തില്‍ നിന്ന് അകറ്റപ്പെട്ടവരും ഉടമ്പടിയുടെ വാഗ്ദാനത്തി ന് അപരിചിതരും പ്രത്യാശയില്ലാത്തവരും ഈ ദുനിയാവില്‍ അള്ളാഹുവിൽ ഈമാനില്ലാത്തവരുമായിരുന്നു എന്ന കാര്യം അനുസ്മരിക്കുക. 13എന്നാല്‍, ഒരിക്കല്‍ വിദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ അവന്റെ രക്തം വഴി സമീപസ്ഥരായിരിക്കുന്നു. 14കാരണം, അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു. 15കല്‍പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവന്‍ തന്റെ ശരീരത്തിലൂടെ ഇല്ലാതാക്കി. 16ഇരുകൂട്ടരുടെയും സ്ഥാനത്ത് ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചുകൊണ്ടു സമാധാനം സംസ്ഥാപിക്കാനും ഈസാ അൽ മസീഹിൻറെ ഖുർബാനി വഴി ഒരേശരീരത്തില്‍ ഇരുകൂട്ടരെയും അള്ളാഹുവിനോട് അനുരഞ്ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് അവന്‍ ഇങ്ങനെ ചെയ്തത്. 17വിദൂരസ്ഥരായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന ഞങ്ങളോടും അവന്‍ സമാധാനം പ്രസംഗിച്ചു. 18അതിനാല്‍, അവനിലൂടെ ഒരേ റൂഹില്‍ ഇരുകൂട്ടര്‍ക്കും പിതാവിന്റെ സന്നിധിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നു. 19ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും അള്ളാഹുവിൻറെ ഭവനത്തിലെ അംഗങ്ങളുമാണ്. 20റസൂലുമാരും അംബിയാക്കളുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹാണ്. 21ഈസാ അൽ മസീഹില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; റബ്ബുൽ ആലമീനില്‍ ബൈത്തുള്ളയായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. 22റൂഹുൽ ഖുദ്ധൂസില്‍ അള്ളാഹുവിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.


Footnotes