സൂറ അൽ-ദുമ്മാ അർസൽനാ (Deut) 6

സുപ്രധാനമായ കല്‍പന

6 1നിങ്ങള്‍ അവകാശമാക്കാന്‍ പോകുന്ന ദേശത്ത് അനുഷ്ഠിക്കേണ്ടതിനു നിങ്ങളെ പഠിപ്പിക്കാന്‍ നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ എന്നോടാജ്ഞാപിച്ച കല്‍പനകളും ചട്ടങ്ങളും നിയമങ്ങളും ഇവയാണ്. 2നിങ്ങളും നിങ്ങളുടെ മക്കളും മക്കളുടെ മക്കളും ഞാനിന്നു നല്‍കുന്ന മഅബൂദായ റബ്ബ്ൽ ആലമീന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിച്ച് ജീവിതകാലം മുഴുവന്‍ അവിടുത്തെ ഭയപ്പെടുന്നതിനും നിങ്ങള്‍ക്ക് ദീര്‍ഘായുസ്‌സുണ്ടാകുന്നതിനും വേണ്ടിയാണ് ഇവ. 3ആകയാല്‍, യിസ്രായിലാഹേ കേള്‍ക്കുക: നിങ്ങള്‍ക്കു നന്‍മയുണ്ടാകാനും നിങ്ങളുടെ പിതാക്കന്‍മാരുടെ മഅബൂദായ റബ്ബ്ൽ ആലമീൻ വാഗ്ദാനം ചെയ്തതുപോലെ തേനും പാലും ഒഴുകുന്ന നാട്ടില്‍ നിങ്ങള്‍ ധാരാളമായി വര്‍ധിക്കാനും വേണ്ടി ഇവ അനുഷ്ഠിക്കാന്‍ ശ്രദ്ധിക്കുവിന്‍.

4യിസ്രായിലാഹേ, കേള്‍ക്കുക: നമ്മുടെ മഅബൂദായ റബ്ബ്ൽ ആലമീൻ ഒരേ ഒരു റബ്ബ്ൽ ആലമീനാണ്. 5നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കണം. 6ഞാനിന്നു കല്‍പിക്കുന്ന ഈ വചനങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം. 7ജാഗരൂകതയോടെ അവനിങ്ങളുടെ മക്കൾക്ക് തഅലീം നൽകണം; വീട്ടിലായിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം. 8അവ കൈയില്‍ ഒരടയാളമായും നെറ്റിത്തടത്തില്‍ പട്ടമായും അണിയണം. 9അവ നിങ്ങളുടെ വീടിന്റെ കട്ടിളക്കാലിന്‍ മേലും പടിവാതിലിന്‍ മേലും എഴുതണം.

10നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ നിങ്ങള്‍ക്കു തരുമെന്ന് നിങ്ങളുടെ പിതാക്കന്‍മാരായ ഇബ്രാഹീം[a] യഥാർത്ഥ ഹീബ്രു: אַבְרָהָ֔ם (’aḇrāhām) , ഇഷഹാക്ക്, യാഖൂബ് എന്നിവരോടു ശപഥം ചെയ്ത നാട്ടിലേക്കു നിങ്ങളെ കൊണ്ടുവന്ന്, നിങ്ങള്‍ പണിയാത്ത വിശാലവും മനോഹരവുമായ നഗരങ്ങളും, 11നിങ്ങള്‍ നിറയ്ക്കാതെ വിശിഷ്ടവസ്തുക്കള്‍ കൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും, നിങ്ങള്‍ കുഴിക്കാത്ത കിണറുകളും നിങ്ങള്‍ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുമരങ്ങളും നിങ്ങള്‍ക്കു നല്‍കുകയും നിങ്ങള്‍ ഭക്ഷിച്ചു സംതൃപ്തരാവുകയും ചെയ്യുമ്പോള്‍, 12നിങ്ങളെ അടിമത്തത്തിന്റെ ഭവനത്തില്‍നിന്നു കൊണ്ടുവന്ന റബ്ബ്ൽ ആലമീനെ മറക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. 13നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനെ ഭയപ്പെടുകയും അവിടുത്തെ സേവിക്കുകയും ചെയ്യണം. അവിടുത്തെ നാമത്തില്‍ മാത്രമേ സത്യം ചെയ്യാവൂ. 14നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്‍മാരെ നിങ്ങള്‍ സേവിക്കരുത്; 15സേവിച്ചാല്‍, അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്തുനിന്നു നശിപ്പിച്ചു കളയുകയും ചെയ്യും. എന്തെന്നാല്‍, നിങ്ങളുടെ മധ്യേ വസിക്കുന്ന നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ അസഹിഷ്ണുവായ മഅബൂദാണ്.

16മാസായില്‍വച്ചു നിങ്ങള്‍ ചെയ്തതുപോലെ നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനെ പരീക്ഷിക്കരുത്. 17നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ നല്‍കിയിട്ടുള്ള 18കല്‍പനകളും ചട്ടങ്ങളും ജാഗരൂകതയോടെ പാലിക്കണം. നിങ്ങള്‍ക്കു നന്‍മയുണ്ടാകാനും 19നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു റബ്ബ്ൽ ആലമീൻ വാഗ്ദാനം ചെയ്തിട്ടുള്ള ആ നല്ല ഭൂമിയില്‍ ചെന്ന് സകല ശത്രുക്കളെയും നിര്‍മാര്‍ജനം ചെയ്ത് അത് അവകാശമാക്കാനും വേണ്ടി റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ ശരിയും നന്‍മയും മാത്രം പ്രവര്‍ത്തിക്കണം.

20നമ്മുടെ മഅബൂദായ റബ്ബ്ൽ ആലമീൻ നിങ്ങളോടു കല്‍പിച്ചിട്ടുള്ള പ്രമാണങ്ങളുടെയും ചട്ടങ്ങളുടെയും നിയമങ്ങളുടെയും അര്‍ഥമെന്താണെന്ന്, 21നിങ്ങളുടെ മക്കള്‍ ഭാവിയില്‍ ചോദിക്കുമ്പോള്‍, നിങ്ങള്‍ പറയണം: ഈജിപ്തില്‍ നമ്മള്‍ ഫിർഔന്റെ അടിമകളായിരുന്നു; തന്റെ ശക്തമായ കരത്താല്‍ റബ്ബ്ൽ ആലമീൻ നമ്മെ ഈജിപ്തില്‍ നിന്നു മോചിപ്പിച്ചു കൊണ്ടുവന്നു. 22നമ്മുടെ കണ്‍മുന്‍പില്‍ വച്ച് അവിടുന്ന് ഈജിപ്തിനും ഫിർഔനും അവന്റെ കുടുംബം മുഴുവനും എതിരായി മഹത്തും ഭയാനകവുമായ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു. 23അനന്തരം, നമ്മുടെ പിതാക്കന്‍മാര്‍ക്ക് അവിടുന്ന് വാഗ്ദാനം ചെയ്തിരുന്ന ദേശത്തേക്കു നമ്മെ നയിക്കാനും അത് നല്‍കാനുമായി നമ്മെ അവിടെനിന്നു കൊണ്ടുപോന്നു. 24നമ്മുടെ മഅബൂദായ റബ്ബ്ൽ ആലമീനെ ഭയപ്പെടാനും അങ്ങനെ നമുക്കെന്നും നന്‍മയുണ്ടാകാനും ഇന്നത്തെപ്പോലെ നാം ജീവിച്ചിരിക്കാനും വേണ്ടി അനുസരിക്കണമെന്ന് റബ്ബ്ൽ ആലമീൻ കല്‍പിച്ച ചട്ടങ്ങളാണ് ഇവ. 25നമ്മുടെ മഅബൂദായ റബ്ബ്ൽ ആലമീൻ കല്‍പിച്ചിട്ടുള്ളതു പോലെ അവിടുത്തെ മുന്‍പാകെ ഈ കല്‍പനകളെല്ലാം ശ്രദ്ധാപൂര്‍വം പാലിച്ചാല്‍ നാം നീതിയുള്ളവരായിരിക്കും.


Footnotes