സൂറ അൽ-ദുമ്മാ അർസൽനാ 1

ശരീഅത്ത് വിശദീകരിക്കുന്നു

1 1മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ഇസ്രായീല്‍ ഖൌമിനോടു പറഞ്ഞ വാക്കുകളാണിവ: ഉര്‍ദൂന്റെ അക്കരെ സഹ്റായില്‍, സുഫിന് എതിര്‍വശത്ത് ഫാറാന്‍, തൂഫാല്‍, ലാബാന്‍, ഹസീറൂത്ത്, ദിസ ഹാബ് എന്നിവയ്ക്കു നടുവിൽ അരാബായില്‍ വച്ചാണ് മൂസാ സംസാരിച്ചത്. 2ഹൂറിബില്‍ നിന്നു സെയിര്‍ ജബൽ വഴി കാദീശ്ബര്‍നയാ വരെ പതിനൊന്നു ദിവസത്തെ വഴിദൂരമുണ്ട്. 3ഇസ്രായീല്‍ ഖൌമിനുവേണ്ടി റബ്ബുൽ ആലമീൻ മൂസായ്ക്കു നല്‍കിയ അംറുകളെല്ലാം നാല്‍പതാം വര്‍ഷം പതിനൊന്നാം മാസം ഒന്നാം ദിവസം അവന്‍ അവരോടു വീണ്ടും പറഞ്ഞു. 4ഹിശ്ബൂനില്‍ വസിച്ചിരുന്ന അമൂര്യരുടെ മലിക്കായ സീഹൂനെയും ഇദ്രിയില്‍ വച്ച് അശ്താരൂത്തില്‍ വസിച്ചിരുന്ന ബാശാനിലെ മലിക്കായ ഊജിനെയും തോല്‍പിച്ചതിനു ശേഷമാണിത്. 5ഉര്‍ദൂന്റെ അക്കരെ മുവാബു ബലദിൽവച്ചു മൂസാ കാനൂനള്ളാഹിയെ വിശദീകരിക്കുവാന്‍ തുടങ്ങി: 6നമ്മുടെ മഅബൂദായ റബ്ബുൽ ആലമീൻ ഹൂറിബില്‍ വച്ചു നമ്മോടരുളിച്ചെയ്തു: നിങ്ങള്‍ ഈ ജബലിൽ വേണ്ടത്ര കാലം താമസിച്ചു കഴിഞ്ഞു. 7ഇനി ഇവിടം വിട്ട് അമൂര്യരുടെ ജബൽ പ്രദേശത്തേക്കും അവരുടെ അയല്‍ക്കാര്‍ പാര്‍ക്കുന്ന സഹ്റാ, ജബൽ അർള്, സമതലം, നെഗെബ്, സാഹിൽ എന്നിവിടങ്ങളിലേക്കും പോകുവിന്‍. കാനാന്യരുടെ ദേശത്തേക്കും ലബനോനിലേക്കും, ത്വവീലായ നഹ്റായ യൂഫ്രട്ടീസുവരെയും നിങ്ങള്‍ പോകുവിന്‍.

ഖാസിമാരുടെനിയമനം

8ഇതാ, ആ ബലദ് നിങ്ങള്‍ക്കു ഞാന്‍ വിട്ടുതന്നിരിക്കുന്നു. റബ്ബുൽ ആലമീൻ നിങ്ങളുടെ ആബാമാരായ ഇബ്രാഹീമിനോടും ഇസഹാക്കിനോടും യാഅ്ഖൂബിനോടും, അവര്‍ക്കും സന്തതികള്‍ക്കുമായി നല്‍കുമെന്നു മൌഊദ്[b] 1.8 മൌഊദ് (വഅ്ദ) ചെയ്ത ദൌല ചെന്നു മിൽക്കിലാക്കുവിന്‍.

ന്യായാധിപന്‍മാരുടെ നിയമനം

9അന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു: നിങ്ങള്‍ എനിക്കു തനിയെ താങ്ങാന്‍ വയ്യാത്ത ഭാരമാണ്. 10നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളുടെ അദദ് വര്‍ധിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ ഇന്ന് സമാഅ് ലെ നജ്മുകൾ പോലെ എണ്ണമറ്റവരായിരിക്കുന്നു. 11നിങ്ങളുടെ ആബാഉമാരുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളെ അൽഫ് മടങ്ങു സായിദാക്കുകയും അവിടുന്നു വഅ്ദ ചെയ്തിട്ടുള്ളതു പോലെ നിങ്ങളെ ബറക്കത്താക്കുകയും ചെയ്യട്ടെ! 12നിങ്ങളുടെ ഭാരങ്ങളും നിങ്ങളുടെയിടയിലെ കലഹങ്ങളും എനിക്കു തനിയെ താങ്ങാനാവുമോ? 13നിങ്ങള്‍ അതതു ഖബീലയിൽ നിന്ന് ഇൽമും ഹിക്മത്തും റുശ്ദും ള്ളവരെ തിരഞ്ഞെടുക്കുവിന്‍; അവരെ നിങ്ങളുടെ റഈസുമാരായി ഞാന്‍ നിയമിക്കാം. 14നീ നിര്‍ദേശിച്ച കാര്യം വളരെ നന്ന് എന്ന് നിങ്ങള്‍ അപ്പോള്‍ പറഞ്ഞു. 15അതുകൊണ്ട്, ഞാന്‍ ആലിമുകളും റശീദുകളുമായ ഖബീല റഈസുമാരെ തിരഞ്ഞെടുത്ത് നിങ്ങളുടെ റഈസുമാരാക്കി. ആയിരങ്ങളുടെയും നൂറുകളുടെയും അന്‍പതുകളുടെയും പത്തുകളുടെയും അധികാരികളായി അവരെ എല്ലാ ഖബീലകളിലും നിയമിച്ചു. 16അക്കാലത്തു ഞാന്‍ നിങ്ങളുടെ ഖാസിമാരോടു കല്‍പിച്ചു: നിങ്ങളുടെ ഇഖ് വാനീങ്ങളുടെ ഇടയിലുള്ള മുനാളറകൾ ഹിസാബ്[c] 1.16 ഹിസാബ് മുഹാകിം ചെയ്യുവിന്‍. ഇഖ് വാനീങ്ങൾ തമ്മില്‍ത്തമ്മിലോ പരദേശിയുമായോ ഉണ്ടാകുന്ന മുനാളറകൾ കേട്ട് നീതിപൂര്‍വം വിധിക്കുവിന്‍. 17ന്യായം വിധിക്കുന്നതില്‍ പക്ഷപാതം കാണിക്കാതെ ചെറിയവന്റെയും വലിയവന്റെയും വാദങ്ങള്‍ ഒന്നുപോലെ കേള്‍ക്കണം. ഹിസാബ് മഅബൂദിന്റേതാകയാല്‍ നിങ്ങള്‍ ഇൻസാനെ പേടിക്കേണ്ട. നിങ്ങള്‍ക്കു തീരുമാനിക്കാന്‍ പ്രയാസമുള്ള മുനാളറകൾ എന്റെയടുക്കല്‍ കൊണ്ടുവരുവിന്‍. ഞാനവ തീരുമാനിച്ചുകൊള്ളാം. 18നിങ്ങളുടെ കര്‍ത്തവ്യങ്ങളെന്തെല്ലാമെന്ന് അന്നു ഞാന്‍ നിങ്ങളെ അറിയിച്ചു.

കാനാനിലേക്കു ജാസൂസുകൾ

19നമ്മുടെ മഅബൂദായ റബ്ബുൽ ആലമീന്റെ അംറുകളനുസരിച്ച് നാം ഹൂറിബില്‍ നിന്നു പുറപ്പെട്ട് അമൂര്യരുടെ ജബൽ പ്രദേശത്തേക്കുള്ള വഴിയെ, നിങ്ങള്‍ കണ്ട വാസിഉം മുഖീഫുമായ സ്വഹ്റായിലൂടെ സഫർ ചെയ്ത്, കാദീശ് ബര്‍നയായിലെത്തി. 20അപ്പോള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: നമ്മുടെ മഅബൂദായ റബ്ബുൽ ആലമീൻ നമുക്കു തരുന്ന അമൂര്യരുടെ ജബൽ അർള് വരെ നിങ്ങള്‍ എത്തിയിരിക്കുന്നു. 21ഇതാ, നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ ഈ ദൌല നിങ്ങള്‍ക്കു തന്നിരിക്കുന്നു. നിങ്ങളുടെ ആബാഉമാരുടെ മഅബൂദായ റബ്ബുൽ ആലമീന്റെ അംറനുസരിച്ചു ചെന്ന് അതു മിൽക്കാക്കുക; ഭയമോ ബേജാറോ വേണ്ടാ. 22അപ്പോള്‍ നിങ്ങളെല്ലാവരും എന്റെയടുക്കല്‍ വന്നു പറഞ്ഞു: ഈ രാജ്യത്തെക്കുറിച്ചു ഗൂഢമായി അന്വേഷിക്കാന്‍ നമുക്ക് ഏതാനുംപേരെ മുന്‍കൂട്ടി അയയ്ക്കാം. ഏതു വഴിക്കാണു നാം ചെല്ലേണ്ടതെന്നും ഏതു പട്ടണത്തിലേക്കാണു പ്രവേശിക്കേണ്ടതെന്നുമുള്ള വിവരം അവര്‍ വന്ന് അറിയിക്കട്ടെ. 23ആ നിര്‍ദേശം എനിക്ക് ഇഷ്ടപ്പെട്ടു. അതിനാല്‍ ഖബീലക്കൊന്നുവച്ച് പന്ത്രണ്ടുപേരെ നിങ്ങളില്‍ നിന്നു ഞാന്‍ ഇഖ്തിയാർ ചെയ്തു. 24അവര്‍ ജബൽ പ്രദേശത്തേക്കു പുറപ്പെട്ടു. ഇശ്കൂൽ വാദിയിലെത്തി, ആ പ്രദേശത്തെക്കുറിച്ചു സിർറായി അന്വേഷിച്ചു. 25അവര്‍ അവിടെനിന്നു കുറെ ഫാകിഹത്തുകൾ കൊണ്ടുവന്ന് നമുക്ക് തരുകയും നമ്മുടെ റബ്ബുൽ ആലമീനായ മഅബൂദ് നമുക്കു നല്‍കുന്ന അർള് നല്ലതാണ് എന്ന് അറിയിക്കുകയും ചെയ്തു.

26എന്നാല്‍, നിങ്ങള്‍ അങ്ങോട്ടു പോകാന്‍ വിസമ്മതിച്ചുകൊണ്ട് നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ അംറിനെ ധിക്കരിച്ചു. 27നിങ്ങള്‍ ഖയ്മകളിലിരുന്ന് ഇങ്ങനെ പിറുപിറുത്തു: റബ്ബുൽ ആലമീൻ നമ്മെ ബുഗ്ള് ചെയ്യുന്നു. അതിനാലാണ് നമ്മെ അമൂര്യരുടെ കൈകളിലേല്‍പിച്ചു ഹലാക്കാക്കാനായി മിസ്റില്‍ നിന്ന് ഇറക്കിക്കൊണ്ടു വന്നിരിക്കുന്നത്. 28ആ അന്നാസ് നമ്മെക്കാള്‍ അക്ബറും ഉയരം കൂടിയവരുമത്രേ. അവരുടെ നഗരങ്ങള്‍ വലിയവയും സമാഅ് മുട്ടുന്ന ഖൽഅത്തുകളാല്‍ സുരക്ഷിതങ്ങളുമാണ്. അവിടെ ഞങ്ങള്‍ അനാക്കിമിന്റെ സന്തതികളെപ്പോലും കണ്ടു. ഇങ്ങനെ പറഞ്ഞ് നമ്മുടെ ഇഖ് വാനീങ്ങൾ നമ്മെ ധൈര്യം നഷ്ടപ്പെട്ടവരാക്കിയിരിക്കുന്നു. നാം എങ്ങോട്ടാണിപ്പോകുന്നത്? 29അപ്പോള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: നിങ്ങള്‍ ബേജാറാകേണ്ടാ; അവരെ ഭയപ്പെടുകയും വേണ്ടാ. 30നിങ്ങളുടെ മുന്‍പേ പോകുന്ന നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ മിസ്റില്‍ നിങ്ങളുടെ കണ്‍മുന്‍പില്‍വച്ചു പ്രവര്‍ത്തിച്ചതുപോലെ നിങ്ങള്‍ക്കുവേണ്ടി ജിഹാദ് ചെയ്യും. 31നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ കടന്നുപോരുന്ന സബീലിലെല്ലാം നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളെ, ഒരു അബ് ഇബ്നിനെയെന്നപോലെ, വഹിച്ചിരുന്നതു സഹ്റായില്‍വച്ചു നിങ്ങള്‍ കണ്ട താണല്ലോ. 32എങ്കിലും ഇക്കാര്യത്തില്‍ നിങ്ങള്‍ മഅബൂദായ റബ്ബുൽ ആലമീനിൽ ഈമാൻ കൊണ്ടില്ല. 33നിങ്ങള്‍ക്ക് ഖയ്മയടിക്കുന്നതിനു മകാൻ അന്വേഷിച്ചുകൊണ്ട് അവിടുന്നു നിങ്ങള്‍ക്കു മുന്‍പേ നടന്നിരുന്നു. നിങ്ങള്‍ക്കു വഴി കാട്ടുവാനായി അവിടുന്നു രാത്രി അഗ്‌നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുന്‍പേ സഞ്ചരിച്ചിരുന്നു.

ബെയ്മാൻ

34റബ്ബുൽ ആലമീൻ നിങ്ങളുടെ ഖൌൽ കേട്ടു ഗളബി. അവിടുന്നു ഖസം ചെയ്തു പറഞ്ഞു: 35ഈ ശർറായ[d] 1.35 ദുഷിച്ച ഫസാദാക്കിയ, ശർറായ ജീലിലെ ഒരുവന്‍ പോലും നിങ്ങളുടെ ആബാഉമാര്‍ക്കു ഞാന്‍ മൌഊദ് ചെയ്ത ആ ജയ്യിദായ അർള് കാണുകയില്ല. 36കുല്ല്യാബ് ഇബ്നു യഫുന്ന മാത്രം അതു കാണും; അവന്റെ പാദം പതിഞ്ഞ മകാൻ അവനും അവന്റെ മക്കള്‍ക്കുമായി ഞാന്‍ നല്‍കുകയും ചെയ്യും. എന്തെന്നാല്‍, അവന്‍ റബ്ബുൽ ആലമീനെ കാമിലായി അനുസരിച്ചു. 37നിങ്ങള്‍ നിമിത്തം റബ്ബുൽ ആലമീൻ എന്നോടും ഗളബി. അവിടുന്നു പറഞ്ഞു: നീയും അവിടെ പ്രവേശിക്കുകയില്ല. 38നിന്റെ മുന്നിൽ വാഖിഫായ യൂശഅ് ബിൻ നൂൻ അവിടെ പ്രവേശിക്കും. അവനു നീ ഉത്തേജനം നല്‍കുക. എന്തെന്നാല്‍, അവന്‍ വഴി ഇസ്രായീല്‍ ആ സ്ഥലത്തിന്‍ മേല്‍ ഹഖ് നേടും. 39എന്നാല്‍, അദുവ്വുകള്‍ക്കിരയാകുമെന്നു നിങ്ങള്‍ കരുതിയ നിങ്ങളുടെ ശിശുക്കളും ഖൈറും ശർറും തിരിച്ചറിയാന്‍ ഇനിയും ബുലൂഗാകാത്ത കുട്ടികളും അവിടെ പ്രവേശിക്കും. അവര്‍ക്കു ഞാന്‍ അതു നല്‍കും. അവര്‍ അതു സ്വന്തമാക്കുകയും ചെയ്യും. 40നിങ്ങളാവട്ടെ ബഹ്ർ അഹ്മറിനെ ലക്ഷ്യമാക്കി സഹ്റായിലേക്കു തിരിച്ചുപോകുവിന്‍.

41ഞങ്ങള്‍ റബ്ബുൽ ആലമീനെതിരായി മഅ്സ്വിയത്ത് ചെയ്തു പോയി; നമ്മുടെ മഅബൂദായ റബ്ബുൽ ആലമീന്റെ അംറുകളെല്ലാമനുസരിച്ചു ഞങ്ങള്‍ ചെന്നു ഖിതാൽ[e] 1.41 ഖിതാൽ ജിഹാദ് ചെയ്തുകൊള്ളാം എന്ന് അപ്പോള്‍ നിങ്ങള്‍ പറഞ്ഞു. നിങ്ങള്‍ ഓരോരുത്തരും സിലാഹ് ധരിച്ചു; ജബൽ പ്രദേശത്തേക്കു കയറിപ്പോകുന്നത് എളുപ്പമാണെന്നു വിചാരിക്കുകയും ചെയ്തു. 42അപ്പോള്‍ റബ്ബുൽ ആലമീൻ എന്നോട് അരുളിച്ചെയ്തു: അവരോടു പറയുക: നിങ്ങള്‍ അങ്ങോട്ടു പോകരുത്, ഖിതാൽ ചെയ്യുകയുമരുത്; എന്തെന്നാല്‍, ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല, അഅ്ദാഇനുകൾ നിങ്ങളെ തോല്‍പിക്കും. 43ഞാന്‍ അതു നിങ്ങളോടു പറഞ്ഞു: നിങ്ങള്‍ ചെവിക്കൊണ്ടില്ല; റബ്ബുൽ ആലമീന്റെ അംറിനെ ധിക്കരിച്ച് കിബ്റോടെ ജബൽ പ്രദേശത്തേക്കു കയറി. 44ആ ജബലിൽ താമസിക്കുന്ന അമൂര്യര്‍ അപ്പോള്‍ നിങ്ങള്‍ക്കെതിരേ വന്ന് തേനീച്ചക്കൂട്ടം പോലെ സഈറില്‍ ഹോര്‍മ വരെ നിങ്ങളെ പിന്തുടര്‍ന്ന് നിശ്‌ശേഷം തോല്‍പിച്ചു. 45നിങ്ങള്‍ തിരിച്ചുവന്ന് റബ്ബുൽ ആലമീന്റെ മുന്‍പില്‍ കരഞ്ഞു. എന്നാല്‍, റബ്ബുൽ ആലമീൻ നിങ്ങളുടെ സൌത്ത് കേള്‍ക്കുകയോ നിങ്ങളെ ചെവിക്കൊള്ളുകയോ ചെയ്തില്ല. 46നിങ്ങള്‍ കാദീശില്‍ അത്രയും കാലം താമസിക്കേണ്ടിവന്നതിന്റെ സബബ് അതാണ്.


Footnotes