സൂറ അൽ-ദാനിയാൽ 9
വര്‍ഷങ്ങളുടെ എഴുപത് ആഴ്ചകള്‍
9 1അഹസ്വേരൂസിന്റെ മകനും, ജനനം കൊണ്ടു മേദിയക്കാരനും, കല്‍ദായരുടെ ദേശത്തു രാജാവുമായിരുന്ന ദാരിയൂസിന്റെ ഒന്നാം ഭരണവര്‍ഷം. 2അവന്റെ വാഴ്ചയുടെ ഒന്നാം വര്‍ഷം ദാനിയേലായ ഞാന്‍, ജറെമിയാ നബി (അ) ന് റബ്ബില്‍[a] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) നിന്നുണ്ടായ വഹിയനുസരിച്ച് ജറുസലെം നിര്‍ജനമായിക്കിടക്കേണ്ട എഴുപതു വര്‍ഷങ്ങളെക്കുറിച്ച്, വിശുദ്ധ ലിഖിതങ്ങളില്‍ വായിക്കുകയും അതിനെപ്പറ്റി ചിന്തിക്കുകയും ചെയ്തു.
3അപ്പോള്‍, ഞാന്‍ ചാക്കുടുത്ത്, ചാരം പൂശി, നോമ്പ് നോറ്റ്, അള്ളാഹു[b] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന തഅലയോടു തീക്ഷ്ണമായി ദുആ ഇരന്നു. 4അള്ളാഹു സുബുഹാന തഅലയോടു ഞാന്‍ ദുആ ഇരക്കുകയും ഏറ്റുപറയുകയും ചെയ്തു: റബ്ബുൽ ആലമീൻ, അങ്ങയെ സ്‌നേഹിക്കുകയും അങ്ങയുടെ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നവരുമായി ഉടമ്പടി പാലിക്കുകയും അവരെ നിത്യമായി സ്‌നേഹിക്കുകയും ചെയ്യുന്ന ഉന്നതനും ഭീതിദനുമായ റബ്ബേ, 5ഞങ്ങള്‍ അങ്ങയുടെ കല്‍പനകളിലും ചട്ടങ്ങളിലും നിന്ന് അകന്ന്, അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ വര്‍ത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്തു. 6ഞങ്ങളുടെ രാജാക്കന്‍മാരോടും പ്രഭുക്കന്‍മാരോടും പിതാക്കന്‍മാരോടും ദേശത്തെ ജനത്തോടും അങ്ങയുടെ നാമത്തില്‍ സംസാരിച്ച അങ്ങയുടെ ദാസന്‍മാരായ മുഹ്ജിസാത്തുകളുടെ വാക്കു ഞങ്ങള്‍ ചെവിക്കൊണ്ടില്ല. 7റബ്ബേ, നീതി അങ്ങയുടേതാണ്. എന്നാല്‍, ഞങ്ങളുടെ മുഖത്ത് അങ്ങേക്കെതിരേ ചെയ്ത വഞ്ചന നിമിത്തം, അങ്ങ് വിവിധ ദേശങ്ങളില്‍ ചിതറിച്ചു കളഞ്ഞ യൂദായിലെയും ജറുസലെമിലെയും നിവാസികളുടെയും, സമീപസ്ഥരും ദൂരസ്ഥരുമായ ഇസ്രായേല്‍ ജനത്തിന്റെയും മുഖത്ത്, ഇന്നു കാണപ്പെടുന്നതു പോലെ, ലജ്ജയാണ് നിഴലിക്കുന്നത്. 8റബ്ബിൽ ആലമീൻ, അങ്ങേക്കെതിരേ പാപം ചെയ്തതിനാല്‍ ഞങ്ങളും ഞങ്ങളുടെ രാജാക്കന്‍മാരും പ്രഭുക്കന്‍മാരും പിതാക്കന്‍മാരും ലജ്ജിതരാണ്. 9ഞങ്ങളുടെ അള്ളാഹു സുബുഹാന തഅലാ[c] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) , കാരുണ്യവും പാപമോചനവും അങ്ങയുടേതാണ്; എന്നാല്‍, ഞങ്ങള്‍ അങ്ങയോടു മത്‌സരിച്ചു. 10ഞങ്ങളുടെ റബ്ബുൽ ആലമീന്റെ സ്വരം ഞങ്ങള്‍ ചെവിക്കൊണ്ടില്ല. അവിടുന്ന് തന്റെ ദാസന്‍മാരായ മുഹ്ജിസാത്തുകൾ വഴി ഞങ്ങള്‍ക്കു നല്‍കിയ ശരീഅത്ത് ഞങ്ങള്‍ അനുസരിച്ചില്ല. 11ഇസ്രായേല്‍ ജനം മുഴുവന്‍ അങ്ങയുടെ നിയമം ലംഘിച്ച്, അങ്ങയുടെ സ്വരം ശ്രവിക്കാതെ വഴിതെറ്റിപ്പോയി. ഞങ്ങള്‍ അവിടുത്തേക്കെതിരായി പാപം ചെയ്തതിനാല്‍, അള്ളാഹുവിന്റെ ദാസനായ മൂസാ[d] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) നബി (അ) നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ശാപവും ശിക്ഷയും ഞങ്ങളുടെ മേല്‍ ചൊരിയപ്പെട്ടിരിക്കുന്നു. 12ഞങ്ങള്‍ക്കും ഞങ്ങളുടെ ഭരണാധികാരികള്‍ക്കും എതിരേ അവിടുന്ന് സംസാരിച്ച വാക്ക് ഞങ്ങളുടെമേല്‍ വിനാശം വരുത്തിക്കൊണ്ട് അങ്ങ് നിറവേറ്റിയിരിക്കുന്നു. ജറുസലെമിനു സംഭവിച്ചതു പോലുള്ള നാശം ആകാശത്തിനു കീഴില്‍ മറ്റൊരിടത്തും സംഭവിച്ചിട്ടില്ല. 13മൂസാ നബി (അ) യുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്നതു പോലെ ഈ വിനാശം ഞങ്ങളുടെ മേല്‍ പതിച്ചു. എന്നിട്ടും അങ്ങയുടെ സത്യം ശ്രവിച്ച്, അകൃത്യങ്ങളില്‍ നിന്നു പിന്തിരിഞ്ഞ്, അങ്ങയുടെ കാരുണ്യത്തിനു വേണ്ടി ഞങ്ങള്‍ യാചിച്ചില്ല. 14അതുകൊണ്ട്, റബ്ബ് ഉചിതമായ സമയത്ത് ഞങ്ങളുടെ മേല്‍, വിനാശം വരുത്തി. എന്തെന്നാല്‍, ഞങ്ങളുടെ അള്ളാഹു സുബ്ഹാന തഅലാ താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീതിമാനാണ്; ഞങ്ങളോ അവിടുത്തെ സ്വരം അനുസരിച്ചില്ല. 15ഞങ്ങളുടെ റബ്ബുൽ ആലമീൻ, അങ്ങ് ശക്തമായ കരത്താല്‍ ഞങ്ങളെ ഈജിപ്തില്‍ നിന്നു മോചിപ്പിച്ച്, അങ്ങയുടെ നാമത്തെ മഹത്ത്വ പൂര്‍ണമാക്കി. അങ്ങയുടെ ശക്തി ഇന്നും അനുസ്മരിക്കപ്പെടുന്നു. എന്നാല്‍, ഞങ്ങള്‍ പാപം ചെയ്യുകയും ദുഷ്ടത പ്രവര്‍ത്തിക്കുകയും ചെയ്തു.
16റബ്ബുൽ ആലമീൻ, അങ്ങയുടെ നീതി പൂര്‍വമായ എല്ലാ പ്രവൃത്തികള്‍ക്കും തക്കവിധം അങ്ങയുടെ കോപവും ക്രോധവും അങ്ങയുടെ വിശുദ്ധ ഗിരിയായ ജറുസലെം നഗരത്തില്‍ നിന്ന് അകന്നു പോകട്ടെ! ഞങ്ങളുടെ പാപങ്ങളും പിതാക്കന്‍മാരുടെ അകൃത്യങ്ങളും നിമിത്തം ജറുസലെമും അങ്ങയുടെ ജനവും ചുറ്റുമുള്ളവര്‍ക്കു നിന്ദാ വിഷയമായി. 17ആകയാല്‍, ഞങ്ങളുടെ റബ്ബുൽ ആലമീൻ, അങ്ങയുടെ ദാസന്റെ ദുആയും യാചനകളും ചെവിക്കൊണ്ട് ശൂന്യമായിക്കിടക്കുന്ന അങ്ങയുടെ ബൈത്തുൽ മുഖദ്ദസ്സിനെ അങ്ങയുടെ നാമത്തെപ്രതി കടാക്ഷിക്കണമേ! 18എന്റെ റബ്ബേ, അങ്ങ് ചെവി ചായിച്ച് കേള്‍ക്കണമേ! അങ്ങയുടെ കണ്ണുകള്‍ തുറന്ന് ഞങ്ങളുടെ നാശങ്ങളെയും അങ്ങയുടെ നാമം വഹിക്കുന്ന നഗരത്തെയും കടാക്ഷിക്കണമേ! ഞങ്ങളുടെ യാചനകള്‍ അങ്ങയുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നതു ഞങ്ങളുടെ നീതിയിലല്ല, അങ്ങയുടെ മഹത്തായ കാരുണ്യത്തില്‍ മാത്രം ആശ്രയിച്ചുകൊണ്ടാണ്. 19റബ്ബേ, ശ്രവിക്കണമേ! റബ്ബുൽ ആലമീൻ, ക്ഷമിക്കണമേ! റബ്ബുൽ ആലമീൻ ചെവിക്കൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമേ! എന്റെ അള്ളാഹു തഅലാ, അങ്ങയുടെ നാമത്തെ പ്രതി വൈകരുതേ; എന്തെന്നാല്‍, അങ്ങയുടെ നഗരവും ജനവും അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നത്.
20എന്റെ അള്ളാഹു സുബുഹാന തഅലായുടെ സന്നിധിയില്‍ എന്റെ റബ്ബിന്റെ വിശുദ്ധഗിരിക്കു വേണ്ടി എന്റെയും എന്റെ ജനമായ ഇസ്രായേലിന്റെയും പാപങ്ങള്‍ ഏറ്റുപറഞ്ഞ് ഞാന്‍ ദുആ ഇരക്കുകയും യാചന അര്‍പ്പിക്കുകയും ചെയ്തു. 21അപ്പോള്‍, ആദ്യം ദര്‍ശനത്തില്‍ ഞാന്‍ കണ്ട ജിബ്രീൽ സായാഹ്‌ന ബലിയുടെ സമയത്ത് എന്റെ അടുത്തേക്കു പറന്നുവന്നു. 22അവന്‍ എന്നോടു പറഞ്ഞു: ദാനിയേലേ, നിനക്കു ജ്ഞാനവും അറിവും നല്‍കാന്‍ ഞാന്‍ വന്നിരിക്കുന്നു. 23നിന്റെ യാചനകളുടെ ആരംഭത്തില്‍ത്തന്നെ ഒരു വചനം ഉണ്ടായി. അതു നിന്നെ അറിയിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. അവിടുന്ന് നിന്നെ അത്യധികം സ്‌നേഹിക്കുന്നു. ആ വചനം കേട്ട് ദര്‍ശനം ഗ്രഹിച്ചുകൊള്ളുക.
24അക്രമം നിര്‍ത്തി വയ്ക്കുന്നതിനും പാപത്തിന് അറുതി വരുത്തുന്നതിനും കുറ്റങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നതിനും ശാശ്വത നീതി നടപ്പിലാക്കുന്നതിനും ദര്‍ശനത്തിനും മുഹ്ജിസാത്തിനും മുദ്രവയ്ക്കുന്നതിനും അതിവിശുദ്ധ സ്ഥലത്തെ അഭിഷേകം ചെയ്യുന്നതിനും വേണ്ടി, നിന്റെ ജനത്തിനും വിശുദ്ധ നഗരത്തിനും വര്‍ഷങ്ങളുടെ എഴുപത് ആഴ്ചകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 25അതുകൊണ്ട്, നീ ഗ്രഹിക്കുക. ജറുസലെമിന്റെ പുനര്‍ നിര്‍മാണത്തിന് കല്‍പന പുറപ്പെട്ടതു മുതല്‍ അഭിഷിക്തനായ ഒരു രാജാവു വരുന്നതു വരെ ഏഴ്ആഴ്ചകള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് കഷ്ടത നിറഞ്ഞ അറുപത്തിരണ്ട് ആഴ്ചകള്‍. അക്കാലത്ത് വീഥികളും കിടങ്ങുകളും പണിയും. 26അറുപത്തിരണ്ട് ആഴ്ച കള്‍ക്കു ശേഷം അഭിഷിക്തന്‍ അകാരണമായി വിച്‌ഛേദിക്കപ്പെടും. പിന്‍ഗാമിയായ രാജാവിന്റെ ആളുകള്‍ നഗരത്തെയും ബൈത്തുൽ മുഖദ്ദസ്സിനെയും നശിപ്പിക്കും. അതിന്റെ അവസാനം പ്രളയമായിരിക്കും. അവസാനം വരെ യുദ്ധമുണ്ടായിരിക്കും. 27നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്ചത്തേക്ക് അവന്‍ പലരുമായി ശക്തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ബൈത്തുൽ മുഖദ്ദസ്സിന്റെ ചിറകിന്‍ മേല്‍ വിനാശകരമായ മ്‌ളേച്ഛത വരും. അള്ളാഹു സുബുഹാന തഅല ഒരുക്കിയ വിധി വിനാശകന്റെ മേല്‍ പതിക്കുന്നതു വരെ അത് അവിടെ നില്‍ക്കും.