അൽ അഫ് രാൽ 26
ബുലൂസിന്റെ ഇജ്തിമാഅ്
26 1അഗ് രീബാസ് ബുലൂസിനോടു പറഞ്ഞു: നഫ് സിയായി ദിഫാഅ് ചെയ്യാൻ നിന്നെ അനുവദിക്കുന്നു. അപ്പോള്‍ ബുലൂസ് യദുകൾ നീട്ടിക്കൊണ്ട് വാദിച്ചുതുടങ്ങി:
2അഗ് രീബാസു മലിക്കേ, ജൂദന്‍മാര്‍ എന്റെ മേല്‍ ചുമത്തുന്ന ആരോപണങ്ങള്‍ക്കെതിരായി നിന്റെ മുമ്പില്‍ ഇജ്തിമാഅ് നടത്താന്‍ സാധിക്കുന്നത് ഒരു നസീബായി ഞാന്‍ കരുതുന്നു. 3ജൂദരുടെയിടയിലുള്ള ആചാരങ്ങളും ഖിലാഫാത്തുകളും നിനക്കു സുപരിചിതമാണല്ലോ. അതിനാല്‍, എന്റെ ഖൌൽ സബൂറോടെ കേള്‍ക്കണമെന്ന് ത്വലബ് ചെയ്യുന്നു.
4എന്റെ ജനത്തിന്റെയിടയിലും ജറുസലെമിലും ചെറുപ്പം മുതല്‍ ഞാന്‍ ജീവിച്ചതെങ്ങനെയെന്ന് എല്ലാ ജൂദര്‍ക്കും അറഫാവും. 5ഞാന്‍ ഞങ്ങളുടെ ദീനിന്റെ അർഹാബി മദ്ഹബില്‍പ്പെട്ട ഫരിസേയനായിട്ടാണ് വളര്‍ന്നതെന്നും വളരെക്കാലമായി അവര്‍ക്ക് അറഫുള്ളതാണ്; മനസ്‌സുണ്ടെങ്കില്‍ അതു സാക്ഷ്യപ്പെടുത്താനും അവര്‍ക്കു സാധിക്കും. 6ഇപ്പോള്‍ ഞാന്‍ ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതാകട്ടെ, ഞങ്ങളുടെ ഉപ്പാപ്പമാരോടു മഅബൂദ് അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ ചെയ്ത മൌഊദിൽ ഞാന്‍ റജാഅ് വച്ചതുകൊണ്ടാണ്. 7ഞങ്ങളുടെ പന്ത്രണ്ടു ഖബീലുകളും രാത്രിയും നഹാറും ഹമാസ് ആയി ഇബാദത്ത് ചെയ്തുകൊണ്ട് ഈ മൌഊദ് പ്രാപിക്കാമെന്നു പ്രത്യാശിക്കുന്നു. അല്ലയോ മലിക്കേ, അതേ റജാഅ് തന്നെയാണ് എന്റെ മേല്‍ ജറീമത്ത് ചെയ്യുന്നതിനു ജൂദര്‍ക്കു കാരണമായിരിക്കുന്നതും. 8മൌത്തായവരെ അള്ളാഹു തഅലാ ഉയിര്‍പ്പിക്കുമെന്നത് അവിശ്വസനീയമായി നിങ്ങള്‍ കരുതുന്നത് എന്തുകൊണ്ട്?
9നസറായനായ ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ഇസ്മിനു ദിഫാ ആയി പലതും ചെയ്യേണ്ടതുണ്ട് എന്ന് ഒരിക്കല്‍ ഞാന്‍ ഉറച്ചു ഈമാൻ വെച്ചിരുന്നു. 10ജറുസലെമില്‍ ഞാന്‍ അങ്ങനെ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇമാം മുദീറുമാരില്‍ നിന്നു ലഭിച്ച സുൽത്താനിയത്തോടെ വിശുദ്ധരില്‍ പലരെയും ഞാന്‍ സിജിനിയിലാക്കുകയും അവരുടെ ഖത് ലിനെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്. 11ഞാന്‍ പലപ്പോഴും എല്ലാ പള്ളികളിലും ചെന്ന് അവരെ അദാബിലാക്കികൊണ്ട് ഈമാൻ ഉപേക്ഷിക്കുന്നതിനു നിര്‍ബന്ധിച്ചു. അവര്‍ക്കെതിരേ ജ്വലിക്കുന്ന അളബിൽ മറ്റു മദീനകളില്‍പ്പോലും പോയി ഞാന്‍ അവരെ അദാബിലാക്കി.
തൌബയുടെ ഖിസ്സ
12അങ്ങനെ, ഇമാംപ്രമുഖന്‍മാരില്‍ നിന്ന് സുൽത്തത്തും കല്‍പനയും വാങ്ങി ഞാന്‍ ദമാസ്‌ക്കസിലേക്കു പുറപ്പെട്ടു. 13അല്ലയോ മലിക്കേ, ളുഹ്റിന്റെ വഖ്തായപ്പോള്‍ വഴിമധ്യേ, സമാഇൽനിന്നു നൂറുശ്ശംസിനെ വെല്ലുന്ന ഒരു നൂർ എന്റെയും മുസാഫിറായവരുടെയും ചുറ്റും ജ്വലിക്കുന്നതു ഞാന്‍ കണ്ടു. 14ഞങ്ങള്‍ എല്ലാവരും നിലം പതിച്ചപ്പോള്‍, ഇബ്രാനി ഭാഷയില്‍ എന്നോടു പറയുന്ന ഒരു സോത്ത് ഞാന്‍ കേട്ടു. താലൂത്, താലൂത്, നീ എന്നെ അദാബിലാക്കുന്നതെന്തുകൊണ്ട്? ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്ക് ഖത്വീറയാണ്. 15ഞാന്‍ ചോദിച്ചു: റബ്ബേ, അങ്ങ് ആരാണ്? അവന്‍ പറഞ്ഞു: നീ അദാബിലാക്കുന്ന ഈസായാണു ഞാന്‍. 16നീ എഴുന്നേറ്റു നില്‍ക്കുക. ഇപ്പോള്‍ നീ എന്നെപ്പറ്റി കണ്ടതും ഇനി കാണുവാനിരിക്കുന്നതുമായവയ്ക്കു ശുഹൂദും ഖിദ്മത്തുകാരനുമായി നിന്നെ നിയമിക്കാനാണ് ഞാന്‍ നിനക്കു ളുഹൂറാക്കപ്പെട്ടിരിക്കുന്നത്. 17നിന്നെ ഞാന്‍ നിന്റെ ഖൌമില്‍ നിന്നും കാഫിറുകളില്‍നിന്നും രക്ഷിച്ച് അവരുടെ ഖരീബിലേക്ക് അയയ്ക്കുന്നു. 18അത് അവരുടെ അയ്നുകള്‍ തുറപ്പിക്കാനും അതുവഴി അവര്‍ ള്വലമില്‍ നിന്നു നൂറിലേക്കും ഇബിലീസിന്റെ ഖുവ്വത്തില്‍നിന്നു അള്ളാഹുവിലേക്കു തിരിയാനും മഅ്ഫിറത് ഖുബൂലാക്കാനും എന്നിലുള്ള ഈമാൻ വഴി മുഖദ്ദിസാക്കപ്പെട്ടവരുടെയിടയില്‍ അവര്‍ക്കു സ്ഥാനം ലഭിക്കാനും വേണ്ടിയാണ്.
19അഗ് രീബാസ് മലിക്കേ, ഞാന്‍ ഈ ജന്നത്തിൻറെ മിറാജിനോട് അനുസരണക്കേടു കാണിച്ചില്ല. 20പ്രത്യുത, ആദ്യം ദമാസ്‌ക്കസിലുള്ളവരോടും പിന്നെ ജറുസലെമിലും യൂദാ മുഴുവനിലും ഉള്ളവരോടും കാഫിറുകളോടും, അവര്‍ തൌബ ചെയ്യണമെന്നും തൌബയ്ക്ക് യോജിച്ച അമലുകൾ ചെയ്തുകൊണ്ട് റബ്ബുൽ ആലമീന്റെ ഹള്റത്തിലേക്കു തിരിയണമെന്നും വയള് പറയുകയത്രേ ചെയ്തത്. 21ഇക്കാരണത്താലാണ് ജൂദന്‍മാര്‍ ബൈത്തുള്ളയിൽ വച്ച് എന്നെ പിടികൂടുകയും ഖതിൽ ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. 22ഈ വഖ്ത് വരെ അള്ളാഹു സുബ്ഹാന തഅലായിൽ നിന്നുള്ള മുസായിദ എനിക്കുണ്ട്. അതുകൊണ്ടുതന്നെയാണു വലിയവരുടെയും ചെറിയവരുടെയും മുമ്പില്‍ ശഹാദത്ത് നല്‍കിക്കൊണ്ടു ഞാന്‍ ഇവിടെ നില്‍ക്കുന്നതും. 23അൽ മസീഹ് അദാബ് സഹിക്കണമെന്നും മൌത്തായവരില്‍നിന്ന് ആദ്യം ഉയിര്‍ത്തെഴുന്നേറ്റവനായി ജനത്തോടും കാഫിറുകളോടും നൂറിനെ വിളംബരം ചെയ്യണമെന്നും മൂസാ നബിയും മറ്റ് നബിമാരും പ്രവചിച്ചിട്ടുള്ളതല്ലാതെ മറ്റൊന്നും തന്നെ ഞാന്‍ വയള് പറയുന്നില്ല.
ശ്രോതാക്കളുടെ പ്രതികരണം
24അവന്‍ ഇങ്ങനെ ഇജ്തിമാഅ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ഫേസ്തൂസ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ബുലൂസ്, നീ മജ്നൂനാണ്. നിന്റെ കബീറായ മഅ്റഫത്ത് നിന്നെ മജ്നൂനാകുന്നു. 25ബുലൂസ് പറഞ്ഞു: അളീമായ ഫേസ്തൂസ്, ഞാന്‍ മജ്നൂനല്ല; സുബോധത്തോടെ ഹഖ് പറയുകയാണ്. 26മലിക്കിന് ഇക്കാര്യങ്ങള്‍ അറഫാവും. ഞാന്‍ അവനോടു തുറന്നു പറയുകയാണ്. ഇവയിലൊന്നു പോലും അവന്റെ ശ്രദ്ധയില്‍പ്പെടാതിരുന്നിട്ടില്ലെന്ന് എനിക്കു ബോദ്ധ്യമുണ്ട്. എന്തെന്നാല്‍, ഇത് ഒഴിഞ്ഞ കോണില്‍ സംഭവിച്ച കാര്യമല്ല. 27അഗ് രീബാസു മലിക്കേ, നീ മുഹ്ജിസാത്തുക്കളിൽ ഈമാൻ വെക്കുന്നില്ലേ? ഉണ്ടെന്ന് എനിക്കറഫാണ്. 28അപ്പോള്‍ അഗ് രീബാസ് ബുലൂസിനോടു പറഞ്ഞു: ഖലീലായ വഖത് കൊണ്ട് എന്നെ ഈസായിയാക്കാമെന്നാണോ? 29ബുലൂസ് പറഞ്ഞു: ഖലീലായ വഖതിലോ അല്ലാതെയോ, നീ മാത്രമല്ല ഇന്ന് എന്റെ വാക്കു കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും, ഈ ചങ്ങലയുടെ കാര്യത്തിലൊഴികെ, എന്നെപ്പോലെ ആകണമെന്നാണ് ഞാന്‍ അള്ളാഹു തഅലായോട് ദുആ ഇരക്കുന്നത്.
30മലിക്കും ഹാകിമും ബര്‍നിക്കെയും അവരോടൊപ്പമുണ്ടായിരുന്നവരും എഴുന്നേറ്റു. 31അവര്‍ പോകുമ്പോള്‍ പരസ്പരം പറഞ്ഞു: മൗത്തിനോ വിലങ്ങിനോ അര്‍ഹിക്കുന്നതൊന്നും ഈ ഇൻസാൻ ചെയ്തതായി കാണുന്നില്ല. 32അഗ് രീബാസ് ഫേസ്തൂസിനോടു പറഞ്ഞു: സീസറിന്റെ മുമ്പാകെ ഉപരിവിചാരണയ്ക്ക് ത്വലബ് ചെയ്തിരുന്നില്ലെങ്കില്‍ ഇവനെ മുസ്തഖീലാക്കാമായിരുന്നു.