അൽ അഫ് രാൽ 25  

Πράξεις Ἀποστόλων (Praxeis Apostolōn)

ക്വൈസറിനു നിവേദനം

25 1ഫേസ്തൂസ്, പ്രവിശ്യയില്‍ എത്തി മൂന്നു യൌമിൽ കഴിഞ്ഞ് കേസറിയായില്‍ നിന്നു ഉർശലീമിലേക്കു പോയി. 2ഇമാം മുദീറുമാരും ജൂദരുടെ ഹാകിമുകളും ബുലൂസിനെതിരേയുള്ള ജറീമത്തുകൾ അവനെ ധരിപ്പിച്ചു. 3തങ്ങള്‍ക്ക് ഒരാനുകൂല്യമെന്ന നിലയില്‍ അവനെ ജറുസലെമിലേക്ക് അയയ്ക്കാന്‍ അവര്‍ അവനോട് ത്വലബ് ചെയ്തു. മാര്‍ഗമധ്യേ ഒളിഞ്ഞിരുന്ന് അവനെ ഖത്ൽ ചെയ്യണമെന്ന് അവര്‍ മുആമിറത്ത് നടത്തിയിരുന്നു. 4ബുലൂസിനെ കേസറിയായില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും താന്‍ ഉടന്‍ തന്നെ അവിടെപ്പോകാന്‍ ഉദ്‌ദേശിക്കുന്നുണ്ടെന്നും ഫേസ്തൂസ് ഇജാബത്ത് നല്‍കി. 5അവന്‍ പറഞ്ഞു: അതുകൊണ്ട്, നിങ്ങളില്‍ അസ്ഹാബിയായവര്‍ എന്റെ കൂടെവന്ന്, അവന്റെ ഇസ്മില്‍ എന്തെങ്കിലും ജറീമത്തുണ്ടെങ്കില്‍ പരാതി സമര്‍പ്പിക്കട്ടെ.

6എട്ടുപത്തു ദിവസത്തോളം അവരുടെ ഇടയില്‍ താമസിച്ചതിനുശേഷം അവന്‍ കേസറിയായിലേക്കു റുജൂ ആയി. അടുത്ത യൌമിൽ അവന്‍ അദാലത്തില്‍ ഇരുന്ന്, ബുലൂസിനെ കൊണ്ടുവരാന്‍ അംറാക്കി. 7അവന്‍ വന്നപ്പോള്‍, ഉർശലീമില്‍നിന്ന് എത്തിയിരുന്ന ജൂദന്‍മാര്‍ അവന്റെ ചുറ്റും നിന്ന് ഹലാക്കിലാക്കുന്ന പല ജറീമത്തുകളും ആരോപിച്ചു; എന്നാല്‍, തെളിയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. 8ബുലൂസ് തന്റെ ദിഫാ ആയി ഇപ്രകാരം പ്രസ്താവിച്ചു: ജൂദരുടെ ശരീഅത്തിനോ ബൈത്തുൽ മുഖദ്ധസ്സിനോ ക്വൈസറിനോ ദിഫാ ആയി ഞാന്‍ ഒരു ജരീമത്തും ചെയ്തിട്ടില്ല. 9എന്നാല്‍, ജൂദരോട് ഒരാനുകൂല്യം കാണിക്കാന്‍ ആഗ്രഹിച്ചു കൊണ്ടു ഫേസ്തൂസ് ബുലൂസിനോടു സുആലാക്കി: ഉർശലീമിലേക്കു പോകാനും അവിടെ എന്റെ മുമ്പില്‍വച്ച് ഇവയെപ്പറ്റി മുഹാകിമത് ചെയ്യാനും നിനക്കു സമ്മതമാണോ? 10ബുലൂസ് പറഞ്ഞു: ഞാന്‍ ക്വൈസറിന്റെ മഹ്കമത്തിലാണു നില്‍ക്കുന്നത്. അവിടെത്തന്നെയാണ് ഞാന്‍ മുഹാകിം ചെയ്യപ്പെടേണ്ടതും. നിനക്കു നന്നായി അറിയാവുന്നതു പോലെ, ജൂദരോടു ഞാന്‍ ഒരു ജരീമത്തും ചെയ്തിട്ടില്ല. 11ഞാന്‍ ജറീമത്തുള്ളവനും വധശിക്ഷയര്‍ഹിക്കുന്ന എന്തെങ്കിലും ചെയ്തവനുമാണെങ്കില്‍ മൌത്താകാന്‍ ഒരുക്കമാണ്. എന്നാല്‍, അവര്‍ എന്റെ മേല്‍ ചുമത്തുന്ന ജറീമത്തുകളില്‍ കഴമ്പില്ലെങ്കില്‍ എന്നെ അവര്‍ക്കു വിട്ടുകൊടുക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഞാന്‍ ക്വൈസറിന്റെ അടുത്ത് ഉപരിവിചാരണ ആവശ്യപ്പെടുന്നു. 12ഫേസ്തൂസ് തന്റെ സമിതിയോട് ആലോചിച്ചിട്ടു ഇജാബത്ത് പറഞ്ഞു: നീ ക്വൈസറിന്റെ അടുത്തു ഉപരിവിചാരണ ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ അവന്റെ ഖരീബിലേക്കുതന്നെ നീ പോകണം.

അഗ് രീബാസിന്റെ മുമ്പില്‍

13കുറെ ദിവസങ്ങള്‍ക്കു ബഅ്ദായായി, അഗ് രീബാസു മലിക്കും ബര്‍നിക്കെയും ഫേസ്തൂസിനെ സലാം ചെയ്യാന്‍ കേസറിയായില്‍ എത്തി. 14അവര്‍ അവിടെ വളരെ ദിവസങ്ങള്‍ താമസിച്ചു. ഫേസ്തൂസ് ബുലൂസിന്റെ അംറ് മലിക്കിനെ ധരിപ്പിച്ചുകൊണ്ട് പറഞ്ഞു: ഫെലിക്‌സ് സജീനായി വിട്ടിട്ടുപോയ ഒരു ഇൻസാൻ ഇവിടെയുണ്ട്. 15ഞാന്‍ ജറുസലെമിലായിരുന്നപ്പോള്‍ ഇമാം മുദീറുമാരും ജൂദപ്രമാണികളും അവനെതിരായി ഹുകുമ പ്രസ്താവിക്കാന്‍ ത്വലബ് ചെയ്തുകൊണ്ട് അവനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നെ ധരിപ്പിച്ചു. 16വാദിയെ വജ്ഹിനോടു വജ്ഹ് കണ്ട്, തന്റെ മേല്‍ ആരോപിതമായ ജറീമത്തുകളെക്കുറിച്ചു സലാമത്ത് ബോധിപ്പിക്കാന്‍ പ്രതിക്ക് വഖ്ത് നല്‍കാതെ, അവനെ ഏല്‍പിച്ചുകൊടുക്കുക റോമാക്കാരുടെ പതിവല്ല എന്നു ഞാന്‍ ഇജാബത്ത് പറഞ്ഞു. 17അവര്‍ ഇവിടെ ജമാഅത്തായി വന്നപ്പോള്‍, ഒട്ടും താമസം വരുത്താതെ അടുത്തദിവസം തന്നെ ഞാന്‍ ഖളാഇന്റെ കുർസിയിൽ ഇരുന്ന് ആ ഇൻസാനെ കൊണ്ടുവരാന്‍ അംറാക്കി. 18വാദികള്‍ ജറീമത്ത് ആരോപിക്കാൻ ആരംഭിച്ചപ്പോള്‍, സങ്കല്പിച്ച തരത്തിലുള്ള ഒരു ശർറും അവന്റെ മേല്‍ ചുമത്തിക്കണ്ടില്ല. 19എന്നാല്‍, തങ്ങളുടെതന്നെ ചില ഖുറാഫത്തുകളെക്കുറിച്ചും മൌത്തായെങ്കിലും ഹയാത്തിലിരിക്കുന്നുവെന്നു ബുലൂസ് സമര്‍ഥിക്കുന്ന ഒരു ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെക്കുറിച്ചും മാത്രമേ അവര്‍ക്ക് അവനുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുള്ളു. 20എന്തു ഖറാർ ചെയ്യണമെന്നു നിശ്ചയമില്ലാതെ വന്നപ്പോള്‍ ഉർശലീമിലേക്കു പോകാനും അവിടെവച്ച് ഇവയെപ്പറ്റി മുഹാകമത്ത് ചെയ്യപ്പെടാനും സമ്മതമാണോ എന്നു ഞാന്‍ അവനോടു സുആലാക്കി. 21എന്നാല്‍, ചക്രവര്‍ത്തിയുടെ ഖറാർ ഉണ്ടാകുന്നതുവരെ തനിക്കു സംരക്ഷണം നല്‍കണമെന്നു ബുലൂസ് ത്വലബ് ചെയ്തതിനാല്‍, ക്വൈസറിന്റെ ഖരീബിലേക്ക് അയയ്ക്കുന്നതുവരെ അവനെ സിജ്നിയിൽ വയ്ക്കാന്‍ ഞാന്‍ അംറ് ചെയ്തു. 22അഗ് രീബാസ് ഫേസ്തൂസിനോടു പറഞ്ഞു: അവന്റെ വാദം നേരില്‍ സംആന്‍ എനിക്കു താത്പര്യമുണ്ട്. അവന്‍ ഇജാബത്ത് പറഞ്ഞു: എങ്കില്‍ നാളെ നിനക്കു കേള്‍ക്കാം.

23അടുത്തദിവസം അഗ്രിബാസും ബര്‍നിക്കെയും ആമിർമാരോടും മദീനയിലെ ഹാകിമുകളോടുമൊപ്പം റഫാഹിയത്തോടെ സമ്മേളനശാലയില്‍ വന്നു. ഫേസ്തൂസിന്റെ കല്‍പനയനുസരിച്ചു ബുലൂസിനെ കൊണ്ടുവന്നു. 24ഫേസ്തൂസ് പറഞ്ഞു: അഗ് രീബാസു മലിക്കേ, ഞങ്ങളോടൊപ്പം ഇവിടെ ഹാളിറായിരിക്കുന്നവരേ, ഈ ഇൻസാനെ നിങ്ങള്‍ കാണുന്നുവല്ലോ. ഇവനെതിരായിട്ടാണ്, ജൂദ ഖൌമ് മുഴുവന്‍ ഉർശലീമില്‍ വച്ചും ഇവിടെ വച്ചും ഇവന് ഇനി ജീവിക്കാന്‍ അര്‍ഹതയില്ല എന്നു പറഞ്ഞ് ബഹളംകൂട്ടി എന്നോടു പരാതിപ്പെട്ടത്. 25എങ്കിലും, വധശിക്ഷയ്ക്ക് അര്‍ഹമായ ജറീമത്തൊന്നും ഇവന്‍ ചെയ്തിട്ടുള്ളതായി ഞാന്‍ കണ്ടില്ല. എന്നാല്‍, അവന്‍ തന്നെ ചക്രവര്‍ത്തിയുടെ മുമ്പാകെ മേല്‍വിചാരണയ്ക്ക് ത്വലബ് ചെയ്തുരിക്കുന്നതിനാല്‍ അവനെ അങ്ങോട്ട് അയയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. 26ഇവനെക്കുറിച്ച് ക്വൈസറിന് എന്താണ് എഴുതേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. അതുകൊണ്ടുതന്നെയാണ്, ഞാന്‍ ഇവനെ നിങ്ങളുടെ മുമ്പില്‍, വിശിഷ്യാ അഗ് രീബാസു മലിക്കേ, നിന്റെ മുമ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. മുഹാകിം കഴിയുമ്പോള്‍ അവനെപ്പറ്റി എന്തെങ്കിലും എഴുതാന്‍ എനിക്കു കഴിയുമല്ലോ. 27സജീനെ അയയ്ക്കുമ്പോള്‍ അവനെതിരായുള്ള ജറീമത്തുകൾ തഹ്ദീദ് ചെയ്യാതിരിക്കുന്നത് ശരിയല്ലെന്ന് എനിക്കു തോന്നുന്നു.


Footnotes