അൽ അഫ് രാൽ 20  

യുനാനിലേക്ക്

20 1ബഹളം ശമിച്ചപ്പോള്‍ പൗലോസ് ഹവാരിയൂങ്ങളെ വിളിച്ചുകൂട്ടി തഅലീം കൊടുത്തതിനു ശേഷം, യാത്രപറഞ്ഞ് മക്കെദോനിയായിലേക്കു പോയി. 2ആ പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് ആളുകളെ തഅലീം വഴി ധൈര്യപ്പെടുത്തിയിട്ട് യുനാനിലെത്തി. 3അവിടെ അവന്‍ മൂന്നുമാസം ചെലവഴിച്ചു. സിറിയായിലേക്കു കപ്പല്‍ കയറാന്‍ തയ്യാറായിരിക്കുമ്പോള്‍, ജൂദന്‍മാര്‍ അവനെതിരായി ഗൂഢാലോചന നടത്തി. അതിനാല്‍, മക്കെദോനിയായിലൂടെ തിരിച്ചു പോകാന്‍ അവന്‍ തീരുമാനിച്ചു. 4പീറൂസിന്റെ മകനായ ബെറോയാക്കാരന്‍ സോപ്പാത്തര്‍, സെലാനിക്കാക്കാരായ അരിസ്താര്‍ക്കൂസ്, സെക്കൂന്തൂസ്, ദെര്‍ബേക്കാരനായ ഗായിയൂസ്, തസീമുള്ള, ഏഷ്യയില്‍ നിന്നുള്ള ടിക്കിക്കോസ്, ത്രോഫിമോസ് എന്നിവര്‍ അവനോടൊപ്പം ഉണ്ടായിരുന്നു. 5അവര്‍ മുമ്പേ പോയി ത്രോവാസില്‍ ഞങ്ങളെ കാത്തിരുന്നു. 6പുളിപ്പില്ലാത്ത അപ്പത്തിന്റെ ഈദിനു ശേഷം ഞങ്ങള്‍ ഫിലിപ്പിയില്‍ നിന്നു സമുദ്രയാത്ര ചെയ്ത് അഞ്ചുദിവസം കൊണ്ട് ത്രോവാസില്‍ അവരുടെയടുത്തെത്തി. അവിടെ ഏഴു ദിവസം താമസിച്ചു.

ത്രോവാസിനോടു വിട

7ആഴ്ചയുടെ ആദ്യദിവസം അപ്പം മുറിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി. അടുത്തദിവസം യാത്ര പുറപ്പെടേണ്ടിയിരുന്നതുകൊണ്ട് പൗലോസ് അവരോടു പ്രസംഗിച്ചു. അര്‍ധരാത്രിവരെ പ്രസംഗം ദീര്‍ഘിച്ചു. 8ഞങ്ങള്‍ സമ്മേളിച്ചിരുന്ന മുകളിലത്തെ നിലയില്‍ അനേകം വിളക്കുകള്‍ കത്തിക്കൊണ്ടിരുന്നു. എവുത്തിക്കോസ് എന്നു പേരുള്ള ഒരുയുവാവു ജനല്‍പടിയില്‍ ഇരിക്കുകയായിരുന്നു. 9പൗലോസിന്റെ പ്രസംഗം ദീര്‍ഘിച്ചതിനാല്‍ അവന്‍ ഗാഢനിദ്രയിലാണ്ടു. നിദ്രാധീനനായ അവന്‍ മൂന്നാം നിലയില്‍നിന്നു താഴെവീണു. അവനെ ചെന്ന് എടുക്കുമ്പോള്‍ മയ്യത്തായി കഴിഞ്ഞിരുന്നു. 10എന്നാല്‍, പൗലോസ് താഴെയിറങ്ങിച്ചെന്ന് കുനിഞ്ഞ് അവനെ ആലിംഗനം ചെയ്തുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, അവനു ജീവനുണ്ട്. 11പൗലോസ് മുകളില്‍ച്ചെന്ന് അപ്പം മുറിച്ച് ഭക്ഷിച്ചതിനു ശേഷം, പ്രഭാതംവരെ അവരുമായി ദീര്‍ഘനേരം സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. അനന്തരം അവന്‍ അവിടം വിട്ടുപോയി. 12അവര്‍ ആ യുവാവിനെ ജീവനുള്ളവനായി കൂട്ടിക്കൊണ്ടുപോയി. അവര്‍ക്ക് അത്യധികം ആശ്വാസമുണ്ടായി.

മിലേത്തോസിലേക്ക്

13ഞങ്ങള്‍ നേരത്തേതന്നെ ആസ്‌സോസിലേക്കു കപ്പല്‍ കയറി. പൗലോസ് അവിടംവരെ കരമാര്‍ഗം സഞ്ചരിച്ചതിനു ശേഷം കപ്പല്‍ കയറുമെന്നായിരുന്നു തീരുമാനം. 14ആസ്‌സോസില്‍ വച്ച് അവന്‍ ഞങ്ങളെ കണ്ടുമുട്ടിയപ്പോള്‍ ഞങ്ങള്‍ അവനെ കപ്പലില്‍ കയറ്റുകയും മിത്തിലേനേയില്‍ എത്തിച്ചേരുകയും ചെയ്തു. 15അവിടെനിന്നു കപ്പല്‍യാത്ര തുടര്‍ന്ന് അടുത്ത ദിവസം ഞങ്ങള്‍ കിയോസിന് എതിര്‍വശത്തെത്തി. പിറ്റേദിവസം ഞങ്ങള്‍ സാമോസില്‍ അടുത്തു. അതിന്റെ അടുത്ത ദിവസം മിലേത്തോസില്‍ എത്തിച്ചേരുകയും ചെയ്തു. 16ഏഷ്യയില്‍ സമയം ചെലവഴിക്കരുതെന്നു വിചാരിച്ച് എഫേസോസില്‍ അടുക്കാതെ കടന്നുപോകണമെന്നു പൗലോസ് തീരുമാനിച്ചിരുന്നു. സാധിക്കുമെങ്കില്‍, (പന്തക്കുസ്താ) റൂഹുൽ ഇലാഹ്ദിനത്തില്‍ ജറുസലെമില്‍ എത്തിച്ചേരാന്‍ അവനു തിടുക്കമായിരുന്നു.

എഫേസോസ് വിടുന്നു

17മിലേത്തോസില്‍ നിന്ന് അവന്‍ എഫേസോസിലേക്ക് ആളയച്ച് ജാമിയായിലെ ശ്രേഷ്ഠന്‍മാരെ വരുത്തി. 18അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ ഏഷ്യയില്‍ കാലുകുത്തിയ ദിവസം മുതല്‍, എല്ലാ സമയവും നിങ്ങളുടെ മധ്യത്തില്‍ എങ്ങനെ ജീവിച്ചുവെന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ. 19പൂര്‍ണ വിനയത്തോടും കണ്ണുനീരോടും ജൂദന്‍മാരുടെ ഗൂഢാലോചനയാല്‍ എനിക്കുണ്ടായ പരീക്ഷണങ്ങളോടും കൂടി ഞാന്‍ കലിമത്തുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനു ശുശ്രൂഷചെയ്തു. 20നിങ്ങളുടെ നന്‍മയ്ക്കുതകുന്ന ഏതെങ്കിലും കാര്യം നിങ്ങള്‍ക്കു പറഞ്ഞുതരാന്‍ ഞാന്‍ മടി കാണിച്ചിട്ടില്ല. പൊതുസ്ഥലത്തുവച്ചും വീടുതോറും വന്നും ഞാന്‍ നിങ്ങൾക്ക് തഅലീം തന്നു. 21അള്ളാഹുവിലേക്കുള്ള തൌബയെക്കുറിച്ചും നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള ഈസാ അൽ മസീഹിലുള്ള ഈമാനെക്കുറിച്ചും ജൂദരുടെയും യുനാനികളുടെയുമിടയില്‍ ഞാന്‍ സാക്ഷ്യം നല്‍കി. 22ഇതാ, ഇപ്പോള്‍ റൂഹുൽ ഖുദ്ധൂസിനാല്‍ നിര്‍ബന്ധിതനായി ഞാന്‍ ജറുസലെമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്തു സംഭവിക്കുമെന്ന് അറിഞ്ഞുകൂടാ. 23കാരാഗൃഹവും പീഡനങ്ങളുമാണ് എന്നെ കാത്തിരിക്കുന്നതെന്ന് എല്ലാ നഗരത്തിലും റൂഹുൽ ഖുദ്ധൂസ് എനിക്കു വ്യക്തമാക്കിത്തരുന്നുണ്ട് എന്നു മാത്രം എനിക്കറിയാം. 24എന്നാല്‍, എന്റെ ജീവന്‍ ഏതെങ്കിലും വിധത്തില്‍ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നില്ല. എന്റെ ഓട്ടം പൂര്‍ത്തിയാക്കണമെന്നും റബ്ബുൽ ആലമീന്റെ ഫദുലുള്ഹിള്ളാഹ (കൃപ) യുടെ ഇഞ്ചീലിനു സാക്ഷ്യം നല്‍കാന്‍ കലിമത്തുള്ള ഈസാ അൽ മസീഹില്‍നിന്നു ഞാന്‍ സ്വീകരിച്ചിട്ടുള്ള ദൗത്യം നിര്‍വഹിക്കണമെന്നും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. 25മാമലക്കത്തുള്ളയെക്കുറിച്ച് പ്രസംഗിച്ചുകൊണ്ട് നിങ്ങളുടെയിടയില്‍ ഞാന്‍ സഞ്ചിരിച്ചു. എന്നാല്‍ ഇതാ, ഇനിയൊരിക്കലും നിങ്ങള്‍ എന്റെ മുഖം ദര്‍ശിക്കയില്ലെന്നു ഞാന്‍ ഇപ്പോള്‍ മനസ്‌സിലാക്കുന്നു. 26തന്‍മൂലം, നിങ്ങളില്‍ ആരെങ്കിലും നഷ്ടപ്പെട്ടാല്‍ അവന്റെ രക്തത്തില്‍ ഞാന്‍ ഉത്തരവാദിയല്ല എന്ന് ഇന്നു ഞാന്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. 27എന്തെന്നാല്‍, അള്ളാഹുവിന്റെ ഹിതം മുഴുവന്‍ നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരുന്നതില്‍ നിന്നു ഞാന്‍ ഒഴിഞ്ഞുമാറിയിട്ടില്ല. 28നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഖുർബാനുള്ള സ്വന്തം രക്തത്താല്‍ നേടിയെടുത്ത ഉമ്മത്തുള്ളയെ പരിപാലിക്കാന്‍ റൂഹുൽ ഖുദ്ധൂസ് നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍. 29എന്റെ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെ റുതെ വിടുകയില്ലെന്നും എനിക്കറിയാം. 30ഹവാരിയൂങ്ങളെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍ വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും. 31അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. മൂന്നുവര്‍ഷം രാപകല്‍ കണ്ണുനീരോടുകൂടെ നിങ്ങളോരോരുത്തരെയും ഉപദേശിക്കുന്നതില്‍ നിന്നു ഞാന്‍ വിരമിച്ചിട്ടില്ല എന്ന് അനുസ്മരിക്കുവിന്‍. 32നിങ്ങളെ ഞാന്‍ റബ്ബുൽ ആലമീനും അവിടുത്തെ ഫദുലുള്ഹിള്ളാഹി (കൃപ) യുടെ കലാമിനും ഭരമേല്‍പിക്കുന്നു. നിങ്ങള്‍ക്ക് ഉത്കര്‍ഷം വരുത്തുന്നതിനും സകല വിശുദ്ധരുടെയുമിടയില്‍ അവകാശം തരുന്നതിനും ഈ കലാമിനു കഴിയും. 33ഞാന്‍ ആരുടെയും വെള്ളിയോ സ്വര്‍ണമോ വസ്ത്രങ്ങളോ മോഹിച്ചിട്ടില്ല. 34എന്റെയും എന്നോടു കൂടെയുണ്ടായിരുന്നവരുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ എന്റെ ഈ കൈകള്‍ തന്നെയാണ് അദ്ധ്വാനിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയാം. 35ഇങ്ങനെ അധ്വാനിച്ചുകൊണ്ട് ബലഹീനരെ സഹായിക്കണമെന്നു കാണിക്കാന്‍ എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ക്കു ഞാന്‍ മാതൃക നല്‍കിയിട്ടുണ്ട്. സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്‌കരം എന്നു പറഞ്ഞ കലിമത്തുള്ള ഈസാ അൽ മസീഹിന്റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ അനുസ്മരിപ്പിക്കുന്നു.

36ഇതു പറഞ്ഞതിനുശേഷം അവന്‍ മുട്ടുകുത്തി മറ്റെല്ലാവരോടും കൂടെ ദുആ ചെയ്തു. 37അവരെല്ലാവരും കരഞ്ഞു കൊണ്ട് പൗലോസിനെ ആലിംഗനം ചെയ്തു ഗാഢമായി ചുംബിച്ചു. 38ഇനിമേല്‍ അവര്‍ അവന്റെ മുഖം ദര്‍ശിക്കയില്ല എന്നു പറഞ്ഞതിനെക്കുറിച്ചാണ് എല്ലാവരും കൂടുതല്‍ ദുഃഖിച്ചത്. അനന്തരം, അവര്‍ കപ്പലിന്റെ അടുത്തുവരെ അവനെ അനുയാത്ര ചെയ്തു.


Footnotes