അൽ അഫ് രാൽ 17  

സെലാനിക്കായില്‍

17 1അവര്‍ ആംഫീപോളിസ്, അപ്പളോണിയാ എന്നീ സ്ഥലങ്ങളിലൂടെയാത്ര ചെയ്ത് സെലാനിക്കായിൽ എത്തി. അവിടെ ജൂദരുടെ ഒരു ഇബാദത്തിനുള്ള മകാൻ ഉണ്ടായിരുന്നു. 2ബുലൂസ് പതിവനുസരിച്ച് അവിടെച്ചെന്നു മൂന്നു സാബത്തുകളില്‍, കിത്താബുൽ ആയത്ത് ആധാരമാക്കി അവരോടു സംവാദത്തിലേര്‍പ്പെട്ടു. 3അൽ മസ്സീഹാ അദാബ് സഹിക്കുകയും മൌത്തായവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുക ആവശ്യമായിരുന്നുവെന്ന് അവന്‍ വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്തു. അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളുടെ മുമ്പില്‍ വയള് പറയുന്ന ഈ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) തന്നെയാണ് അൽ മസ്സീഹാ. 4അവരില്‍ ചിലര്‍ ബോധ്യം വന്ന് ബുലൂസിന്റെയും സീലാസിന്റെയും കൂടെച്ചേര്‍ന്നു. ദീനികളായ അനേകം യുനാനികളും നിരവധി കുലീന വനിതകളും അപ്രകാരം ചെയ്തു. 5എന്നാല്‍, ജൂദര്‍ കിബ്റ്കൊണ്ട് ചില ഹറാമികളെ ഒരുമിച്ചു കൂട്ടി മദീനയെ ഇളക്കി. അവര്‍ ജാസന്റെ ബൈത്തില്‍ തള്ളിക്കയറുകയും റസൂലുമാരെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിന് പരിശ്രമിക്കുകയും ചെയ്തു. 6അവരെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ജാസനെയും ചില അഖുമാരെയും മദീനയുടെ മുദീറുമാരുടെ ഖരീബില്‍ വലിച്ചിഴച്ചുകൊണ്ടുവന്ന് അവര്‍ വിളിച്ചു പറഞ്ഞു: ദുനിയാവിനെ തലകീഴ്മറിച്ച ഈ മനുഷ്യര്‍ ഇതാ, ഇവിടെയും വന്നിരിക്കുന്നു. 7ജാസന്‍ ഇവര്‍ക്ക് മർഹബയരുളി. ഈസായെന്ന[b] 17.7 ഈസായെന്ന Exegete check മറ്റൊരു മലിക്കിന്റെ പേരു പറഞ്ഞുകൊണ്ട് ഇവരെല്ലാവരും സീസറിന്റെ കല്‍പനകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നു. 8ഇതുകേട്ട്, മദീനയുടെ മുദീറുമാരും ജനക്കൂട്ടവും ബേജാറിലായി. 9അവര്‍ ജാസാനെയും മറ്റുള്ളവരെയും കഫാലത്ത് കൊടുത്തു വിട്ടയച്ചു.

ബെറോയായില്‍

10രാത്രിയായപ്പോള്‍ അഖുമാര്‍ സുർഅത്തിൽ ബുലൂസിനെയും സീലാസിനെയും ബെറോയായിലേക്ക് മുർസലാക്കി. അവര്‍ അവിടെ എത്തി യഹൂദരുടെ പള്ളിയിലേക്കു പോയി.

11ഈ സ്ഥലത്തെ ജൂദര്‍ സെലാനിക്കായിലുള്ളവരെക്കാള്‍ ഷറഫായുള്ളവരായിരുന്നു. ഇവര്‍ അതീവ താത്പര്യത്തോടെ കലിമ ഖുബൂൽ ചെയ്തു. അവര്‍ പറഞ്ഞതു ഹഖാണോയെന്ന് അറിയുവാന്‍ കിത്താബുൽ ആയത്ത് അനുദിനം പരിശോധിക്കുകയും ചെയ്തിരുന്നു. 12അവരില്‍ പലരും ഈമാൻ ഖുബൂൽ ചെയ്തു; കൂടാതെ യുനാനികളില്‍ ഷരീഫത്തായ പല ഹുർമകളും രിജാലും. 13ബുലൂസ്‌ ബെറോയായിലും കിതാബുൽ ആയത്ത് വയള് പറഞ്ഞുവെന്നു സെലാനിക്കരായ ജൂദര്‍ അറഫായപ്പോള്‍ അവര്‍ അവിടെയുമെത്തി ജനങ്ങളെ ഗയ്ള് പിടിപ്പിക്കുകയും ഇളക്കിവിടുകയും ചെയ്തു. 14ഉടന്‍ തന്നെ ഇഖ് വാനീങ്ങൾ ബുലൂസിന് ബഹറിനരികെ വരെ ചെന്നെത്തുന്നതിനുള്ള മുസായിദ ചെയ്ത് അവനെ യാത്രയാക്കി. എന്നാല്‍, സീലാസും തിമോത്തേയോസും അവിടെത്തന്നെ താമസിച്ചു. 15ബുലൂസിന്റെ കൂടെപ്പോയിരുന്നവര്‍ അവനെ ആഥന്‍സില്‍ കൊണ്ടുചെന്നാക്കി. സീലാസും തസിമുള്ളയും കഴിയുന്നതും വേഗം തന്റെ ഖരീബില്‍ എത്തിച്ചേരണമെന്ന അവന്റെ തഅലിമാത്തുമായി അവര്‍ തിരിച്ചു പോന്നു.

ആഥന്‍സില്‍

16ബുലൂസ് അവരെയും പ്രതീക്ഷിച്ച് ആഥന്‍സില്‍ താമസിക്കവേ, മദീന മുഴുവന്‍ തിംസാലുകൾ കൊണ്ടു നിറഞ്ഞിരിക്കുന്നതു കണ്ട് അവന്റെ ഖൽബിൽ കബീറായ ക്‌ഷോഭമുണ്ടായി. 17അതിനാല്‍, ഇബാദത് സ്ഥലത്തു വച്ചു ജൂദന്‍മാരുമായും മറ്റു ദീനികളുമായും, സൂഖിൽ വെച്ച് എല്ലാ ദിവസവും അവിടെ കൂടിയിരുന്നവരുമായും അവന്‍ ദഅ് വ നടത്തി. 18ചില എപ്പിക്കൂരിയന്‍ ചിന്തകരും സ്‌റ്റോയിക് ചിന്തകരും അവനോടു തര്‍ക്കിച്ചു. ചിലര്‍ പറഞ്ഞു: ഈ ഹംഖ് എന്തു പറയാനാണ് ഭാവിക്കുന്നത്? ഇവന്‍ വേറെ ഇലാഹുകളുടെ പ്രചാരകനാണെന്നു തോന്നുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു. അവന്‍ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിനെക്കുറിച്ചും അസ്തിആദത്തിനെക്കുറിച്ചും വയള് പറഞ്ഞിരുന്നു. 19അവര്‍ അവനെ പിടിച്ച് അരെയോപ്പാഗസില്‍ കൊണ്ടുചെന്നു നിറുത്തിയിട്ടു ചോദിച്ചു: നീ അവതരിപ്പിക്കുന്ന ഈ ജദീദായ തഅ് ലീമാത് എന്താണെന്നു ഞങ്ങള്‍ക്കു പറഞ്ഞുതരാമോ? 20വിചിത്രമായ കാര്യങ്ങളാണല്ലോ നീ സംസാരിക്കുന്നത്; ഇവയുടെ മഅനയെന്തെന്ന് ഞങ്ങള്‍ക്ക് അറിയണമെന്നുണ്ട്. 21എല്ലാ ആഥന്‍സുകാര്‍ക്കും അവിടെ പാർത്തിരുന്ന അജ്നബികള്‍ക്കും ജദീദായ ജദീദായ കാര്യങ്ങളെക്കുറിച്ചു പറയുന്നതിനും കേള്‍ക്കുന്നതിനുമല്ലാതെ മറ്റൊന്നിനും വഖ്ത് ഉണ്ടായിരുന്നില്ല.

അരെയോപ്പാഗസിലെ വയള്

22അരെയോപ്പാഗസിന്റെ വസ്വ്തില്‍ നിന്നു കൊണ്ട് ബുലൂസ് ഇപ്രകാരം വയള് പറഞ്ഞു: ആഥന്‍സ് മുഖീമീനുകളേ, എല്ലാ വിധത്തിലും ദീനികളാണ് നിങ്ങള്‍ എന്നു ഞാന്‍ അറഫാക്കുന്നു. 23ഞാന്‍ ഇതിലെ കടന്നു പോയപ്പോള്‍ നിങ്ങളുടെ ഇബാദത്ത് വസ്തുക്കളെ നിരീക്ഷിച്ചു. മഅ്റൂഫുൽ മഅബൂദ് എന്ന് എഴുതിയിട്ടുള്ള ഒരു ഖുർബാനി പീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ഇബാദത്ത് ചെയ്യുന്ന ആ മഅ്റൂഫുൽ മഅബൂദിനെക്കുറിച്ചു തന്നെയാണ് ഞാന്‍ നിങ്ങളോടു വയള് പറയുന്നത്. 24ഈ ദുനിയാവിനെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും ജന്നത്തിന്റെയും അർളിന്റെയും സയ്യിദ് റബ്ബുൽ ആലമീൻ മനുഷ്യ നിര്‍മിതമായ ബൈത്തുകളിലല്ല വസിക്കുന്നത്. 25അവിടുത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളില്‍നിന്ന് അവിടുന്നു ഖിദ്മത്ത് സ്വീകരിക്കുന്നത്. കാരണം, അവിടുന്നുതന്നെയാണ് എല്ലാവര്‍ക്കും ഹയാത്തും നഫ്സും മറ്റു സക ലതും പ്രദാനംചെയ്യുന്നത്. 26ആലം ദുനിയാവ് മുഴുവന്‍ വ്യാപിച്ചു വസിക്കാന്‍വേണ്ടി അവിടുന്ന് ഒരുവനില്‍ നിന്ന് എല്ലാ ജനപദങ്ങളെയും സൃഷ്ടിച്ചു; അവര്‍ക്കു വിഭിന്ന കാലങ്ങളും വാസ ഭൂമികളും ഫർളാക്കി കൊടുത്തു. 27ഇത് അവര്‍ അള്ളാഹുവിനെ അന്വേഷിക്കുന്നതിനും ഒരുപക്‌ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്. എങ്കിലും, അവിടുന്ന് നമ്മിലാരിലും നിന്ന് അകലെയല്ല. 28എന്തെന്നാല്‍, അള്ളാഹുവിൽ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്‍ക്കുന്നു. നാം അവിടുത്തെ അത് ഫാലുകളാണ് എന്ന് നിങ്ങളുടെ തന്നെ ചില കവികള്‍ പറഞ്ഞിട്ടുണ്ടല്ലോ.

29നാം റബ്ബുൽ ആലമീന്റെ അത് ഫാലുകളാകയാല്‍ മനുഷ്യന്റെ ഭാവനയും ശില്‍പവിദ്യയും ചേര്‍ന്ന് സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന തിംസാൽ പോലെയാണ് മഅബൂദ് അള്ള എന്ന് വിചാരിക്കരുത്. 30ജാഹിലീയ കാലഘട്ടങ്ങളെ അള്ളാഹു[c] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും തൌബ ചെയ്യണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു. 31എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു ഇൻസാൻ വഴി ദുനിയാവിനെ മുഴുവന്‍ അദ് ലോടെ ഹിസാബാക്കാന്‍ അവിടുന്ന് ഒരു യൌമിൽ നിശ്ചയിച്ചിരിക്കുന്നു. ആ ഖുർബാനുള്ളായെ മൌത്തായവരില്‍ നിന്ന് ഉയര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.

32മൌത്തായവരുടെ അസ്തിആദത്തിനെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ അവനെ മക്കാറാക്കി. എന്നാല്‍, ചിലര്‍ പറഞ്ഞു: ഇവയെക്കുറിച്ച് നിന്നില്‍നിന്നു ഞങ്ങള്‍ പിന്നീടൊരിക്കല്‍ കേട്ടുകൊള്ളാം. 33അങ്ങനെ ബുലൂസ് അവരുടെയിടയില്‍ നിന്നു പോയി. 34എന്നാല്‍, കുറെയാളുകള്‍ അവനോടു ചേര്‍ന്ന് ഈമാൻ ഖുബൂൽ ചെയ്തു. അരയോപ്പാഗസുകാരന്‍ ഡയനീഷ്യസും ദമാറിസ് എന്നു ഇസ്മുള്ള ഹുറുമയും മറ്റു ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു.


Footnotes