അൽ അഫ് രാൽ 15
ജറുസലെം മജിലിസ് (സൂനഹദോസ്)
15 1ജൂദയായില്‍ നിന്നു ചിലര്‍ അവിടെ വന്ന്, മൂസാ നബിയുടെ ശരീഅത്തനുസരിച്ച് സുന്നത്ത് ചെയ്യപ്പെടാത്ത പക്ഷം ഇഖ് ലാസിലാകുവാൻ സാധ്യമല്ല എന്നു അഖുമാർക്ക് തഅലീം കൊടുത്തു. 2ബുലൂസും ബാര്‍ണബാസും അവരോടു വിയോജിക്കുകയും വിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്‍മൂലം, ജറുസലെമില്‍ച്ചെന്ന് റസൂലുമാരും മുഅ്മിനീങ്ങളുമായി ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ബുലൂസും ബാര്‍ണബാസും അവരുടെ കൂട്ടത്തില്‍പ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു. 3ജാമിയായുടെ തഅലിമാത്തനുസരിച്ചു യാത്രതിരിച്ച അവര്‍ കാഫിറുകളുടെ തൌബ വിവരിച്ചുകേള്‍പ്പിച്ചു കൊണ്ട് ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. അഖുമാര്‍ക്കെല്ലാം കബീറായ സആദത്തുണ്ടായി. 4ജറുസലെമില്‍ എത്തിയപ്പോള്‍ ജാമിയായും റസൂലുമാരും മുഅമിനീങ്ങളും അവരെ ഖുബൂൽ ചെയ്തു. അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ തങ്ങള്‍ മുഖാന്തരം പ്രവര്‍ത്തിച്ച അമലുകൾ അവര്‍ ഇഅ് ലാൽ ചെയ്തു. 5എന്നാല്‍, ഫരിസേയരുടെ ഗണത്തില്‍നിന്നു ഈമാൻ ഖുബൂൽ ചെയ്ത ചിലര്‍ എഴുന്നേറ്റു പ്രസ്താവിച്ചു: അവരെ സുന്നത്ത് ചെയ്യുകയും മൂസാ നബിയുടെ ശരീഅത്ത് തഅലിമാത്ത് ചെയ്യണമെന്ന് അവരോടു നിര്‍ദേശിക്കുകയും ചെയ്യുക ആവശ്യമാണ്.
6ഇക്കാര്യം തർത്തീബാക്കാന്‍ റസൂലുമാരും മുഅമിനീങ്ങളും ഒരുമിച്ചുകൂടി. 7കബീറായ ദഅ് വ നടന്നപ്പോള്‍, സഫ് വാൻ എഴുന്നേറ്റു പറഞ്ഞു: അഖുമാരേ, വളരെ മുമ്പുതന്നെ അള്ളാഹു തഅലാ നിങ്ങളുടെയിടയില്‍ ഒരു തെരഞ്ഞെടുപ്പു നടത്തുകയും കാഫിറുകൾ എന്റെ ശഫത്തുകളില്‍ നിന്നു ഇഞ്ചീലുൽ കലിമ കേട്ടു ഈമാൻ വെക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു എന്നു നിങ്ങള്‍ക്കറഫായല്ലോ. 8ഖൽബുകൾ അറിയുന്ന റബ്ബുൽ ആലമീൻ നമുക്കെന്നതു പോലെ അവര്‍ക്കും റൂഹുൽ ഖുദ്ധൂസിനെ നല്‍കിക്കൊണ്ട് അവരെ അംഗീകരിച്ചു. 9നമ്മളും അവരും തമ്മില്‍ അവിടുന്നു യാതൊരു ഫറഖും കല്‍പിച്ചില്ല; അവരുടെ ഖൽബുകളെയും ഈമാൻ കൊണ്ടു ത്വഹൂറാക്കി. 10അതുകൊണ്ട്, നമ്മുടെ ഉപ്പാപ്പമാര്‍ക്കോ നമുക്കോ താങ്ങാന്‍ വയ്യാതിരുന്ന ഒരു നുകം ഇപ്പോള്‍ ഹവാരിയൂങ്ങളുടെ ചുമലില്‍ വച്ചുകെട്ടി എന്തിനു അള്ളാഹുവിനെ നിങ്ങള്‍ പരീക്ഷിക്കുന്നു? 11അവരെപ്പോലെതന്നെ നാമും ഇഖ് ലാസിലാകുന്നത് റബ്ബുൽ ആലമീൻ കുർബാനുള്ള ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ (ഫദുലുൽ ഇലാഹി) റഹമത്തിലാണെന്നു നാം ഈമാൻ വെക്കുന്നു.
12മജ്മൂആയി വന്നവരെല്ലാം. തങ്ങള്‍വഴി കാഫിറുകളുടെയിടയില്‍ അള്ളാഹു തഅലാ പ്രവര്‍ത്തിച്ച ഖുദ്റത്തുകളും അലാമത്തുകളും ബാര്‍ണബാസും ബുലൂസും വിവരിച്ചത് അവര്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുകൊണ്ടിരുന്നു. 13അവര്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ യഅ്ഖൂബ് പറഞ്ഞു: അഖുമാരേ, എന്റെ കലാം കേള്‍ക്കുവിന്‍. 14തന്റെ ഇസ്മിനുവേണ്ടി കാഫിറുകളില്‍ നിന്ന് ഒരു ഉമ്മത്തിനെ തെരഞ്ഞെടുക്കാന്‍ അള്ളാഹു തഅലാ ആദ്യം അവരെ സിയാറത്ത് ചെയ്തതെങ്ങനെയെന്നു ശിമയൂന്‍ വിവരിച്ചുവല്ലോ. 15അംബിയാക്കളുടെ കിതാബുകളിലെ ആയത്ത് ഇതിനോടു കാമിലായി യോജിക്കുന്നു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: 16ഇതിനുശേഷം ഞാന്‍ തിരിച്ചുവരും. ദാവൂദിന്റെ വീണുപോയ ഖൈമ ഞാന്‍ വീണ്ടും പണിയും. അതിന്റെ നഷ്ടശിഷ്ടങ്ങളില്‍നിന്ന് ഞാന്‍ അതിനെ പുതുക്കിപ്പണിയും. അതിനെ ഞാന്‍ വീണ്ടും ഉയര്‍ത്തി നിര്‍ത്തും. 17റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു: ശേഷിക്കുന്ന ജനങ്ങളും എന്റെ ഇസ്മിനു ഇഖ് ലാസായ കാഫിറുകളും അള്ളാഹുവിനെ അന്വേഷിക്കുന്നതിനു വേണ്ടിയാണിത്. 18അവിടുന്നു ഖദീമായ കാലം മുതല്‍ ഇതെല്ലാം തഹ്ദീദ് ചെയ്തിട്ടുണ്ട്.
19അതിനാല്‍, അള്ളാഹുവിലേക്കു തിരിയുന്ന കാഫിറുകളെ നാം അദാബിലാക്കരുത് എന്നാണ് എന്റെ ഖരാർ. 20എന്നാല്‍, അവര്‍ തിംസാലുകളെ ഇബാദത്ത് ചെയ്യുന്നതിനെ സംബന്ധിക്കുന്ന നജസില്‍നിന്നും സിനയില്‍നിന്നും ഹറാമാക്കപ്പെട്ടവയില്‍ നിന്നും രക്തത്തില്‍ നിന്നും അകന്നിരിക്കാന്‍ അവര്‍ക്ക് എഴുതണം. 21എന്തെന്നാല്‍, ആബാഉമാരുടെ കാലം മുമ്പുതന്നെ എല്ലാ മദീനകളിലും മൂസാ നബിയുടെ ശരീഅത്ത് വയള് പറഞ്ഞിരുന്ന ചിലരുണ്ടായിരുന്നു. എല്ലാ സാബത്തിലും പള്ളികളില്‍ അതു ഖിറാഅത്ത് ചെയ്യുകയും ചെയ്യുന്നുണ്ട്.
കാഫിറുകൾക്ക് മജിലിസിൽ നിന്നുള്ള രിസാല
22തങ്ങളില്‍നിന്നു ചിലരെ തെരഞ്ഞെടുത്ത് ബാര്‍ണബാസിനോടും ബുലൂസിനോടുമൊപ്പം അന്ത്യോക്യായിലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന് റസൂലുമാർക്കും ശൈഖ്മാര്‍ക്കും ജാമിയയ്ക്കു മുഴുവനും തോന്നി. അഖുമാരില്‍ മുദീറുമാരായിരുന്ന ബാര്‍ബാസ് എന്നു വിളിക്കുന്ന യൂദാസിനെയും സീലാസിനെയും ഒരു രിസാലാത്തുമായി അവര്‍ മുർസലാക്കി. 23രിസാലാത്ത് ഇപ്രകാരമായിരുന്നു: റസൂലുമാരും ശൈഖുമാരുമായ അഖുമാര്‍ അന്ത്യോക്യായിലെയും സിറിയായിലെയും കിലിക്യായിലെയും കാഫിറുകളില്‍നിന്നുള്ള അഖുമാരായ നിങ്ങള്‍ക്ക് സലാം അര്‍പ്പിക്കുന്നു. 24ഞങ്ങളില്‍ ചിലരുടെ വയളുകള്‍ കാരണം നിങ്ങള്‍ക്കു ഖൽബ് ബേജാറാകും വിധം നിങ്ങളെ അദാബിലാക്കുന്നുവെന്ന് ഞങ്ങള്‍ കേട്ടു. ഞങ്ങള്‍ അവര്‍ക്കു യാതൊരു തഅ് ലീമാത്തും നല്‍കിയിരുന്നില്ല. 25അതുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട ചിലരെ നമ്മുടെ പിരിശപ്പെട്ട ബാര്‍ണബാസിനോടും ബുലൂസിനോടുമൊപ്പം നിങ്ങളുടെ ഖരീബിലേക്ക് അയയ്ക്കുന്നത് നന്നായിരിക്കുമെന്ന് ഞങ്ങള്‍ ഖൽബ് വാഹിദായി തീരുമാനിച്ചു. 26അവര്‍ നമ്മുടെ റബ്ബുൽ ആലമീൻ അൽ മസീഹിന്റെ ഇസ്മിനെപ്രതി സ്വന്തം ഹയാത്തിനെപ്പോലും പണയപ്പെടുത്തിയിരിക്കുന്നവരാണല്ലോ. 27അതുകൊണ്ട്, ഞങ്ങള്‍ യൂദാസിനെയും സീലാസിനെയും മുർസലാക്കിരിക്കുന്നു. ഈ കാര്യങ്ങള്‍ തന്നെ അവര്‍ നിങ്ങളോടു മുഖദാവിൽ മുലാഖത്താക്കുന്നതായിരിക്കും. 28താഴെപ്പറയുന്ന അത്യാവശ്യകാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു എടങ്ങേറും നിങ്ങളുടെ മേല്‍ ഫർള് ആക്കാതിരിക്കുന്നതാണു നല്ലതെന്നു റൂഹുൽ ഖുദ്ധൂസിനും ഞങ്ങള്‍ക്കും തോന്നി. 29തിംസാലുകൾക്കര്‍പ്പിച്ച വസ്തുക്കള്‍, ദമ്, ഹറാമായവ, സിന എന്നിവയില്‍നിന്നു നിങ്ങള്‍ അകന്നിരിക്കണം. ഇവയില്‍ നിന്ന് അകന്നിരുന്നാല്‍ നിങ്ങള്‍ക്കു നന്ന്. മംഗളാശംസകള്‍!
30അവര്‍യാത്ര തിരിച്ച് അന്ത്യോക്യായില്‍ എത്തി; ജമാഅത്തിനെ മുഴുവന്‍ വിളിച്ചുകൂട്ടി രിസാലാത്ത് അവരെ ഏല്‍പിച്ചു. 31അവര്‍ ആ നശീഹത്ത് ഖിറാഅത്ത്ചെയ്ത് സആദത്തിലായി. 32അംബിയാ കൂടിയായിരുന്ന യൂദാസും സീലാസും അഖുമാർക്ക് വളരെ നശീഹത്തുകള്‍ നല്‍കുകയും അവരെ ഈമാനില്‍ ഖുവ്വത്തിലാക്കുകയും ചെയ്തു. 33അവര്‍ കുറെനാള്‍ അവിടെ ചെലവഴിച്ചു. 34പിന്നീട് അവരെ അയച്ചവരുടെ ഖരീബിലേക്ക് ഇഖ് വാനീങ്ങൾ അവരെ സൗഹാര്‍ദ്ദപൂര്‍വ്വം യാത്രയാക്കി. 35എന്നാല്‍, ബുലൂസും ബാര്‍ണബാസും മറ്റു പലരോടുമൊപ്പം കലിമത്തുള്ളാ ഈസാ അൽ മസീഹിൻറെ കലിമ വയള് പറയുകയും തഅലീം നൽകുകയും ചെയ്തുകൊണ്ട് അന്ത്യോക്യായില്‍ താമസിച്ചു.
ബുലൂസും ബാര്‍ണബാസും വേര്‍പിരിയുന്നു
36കുറെദിവസം കഴിഞ്ഞപ്പോള്‍ ബുലൂസ് ബാര്‍ണബാസിനോടു പറഞ്ഞു: വരൂ, നാം കലിമത്തുള്ളാഹി റബ്ബുൽ ആലമീന്റെ കലിമ വയള് പറഞ്ഞ എല്ലാ മദീനകളിലും തിരിച്ചുചെന്ന് ഇഖ് വാനീങ്ങളെ സിയാറത്തു ചെയ്ത് അവര്‍ എങ്ങനെ കഴിയുന്നുവെന്ന് നോക്കാം. 37മര്‍ക്കോസ് എന്നു ഇസ്മ് ഉള്ള യഹിയ്യാനെക്കൂടി കൊണ്ടുപോകാന്‍ ബാര്‍ണബാസ് ആഗ്രഹിച്ചു. 38എന്നാല്‍, പാംഫീലിയായില്‍വച്ച് തങ്ങളില്‍നിന്നു പിരിഞ്ഞുപോവുകയും പിന്നീട് ജോലിയില്‍ തങ്ങളോടു ചേരാതിരിക്കുകയും ചെയ്ത ഒരുവനെ കൂടെ കൊണ്ടുപോകാതിരിക്കുകയാണ് നല്ലത് എന്നായിരുന്നു ബുലൂസിന്റെ പക്ഷം. 39ഖവ്വിയായ ഇഖ്തിലാഫ് കാരണം അവര്‍ പിരിഞ്ഞു. ബാര്‍ണബാസ് മര്‍ക്കോസിനെയും കൂട്ടി സൈപ്രസിലേക്കു സഫീന കയറി. 40ബുലൂസ് സീലാസിനെ തെരഞ്ഞെടുത്ത് അവനോടുകൂടെ യാത്രതിരിച്ചു. ഇഖ് വാനീങ്ങളെല്ലാം അവരെ കലിമത്തുള്ളാ ഈസാ അൽ മസീഹിന്റെ റഹ് മത്തിനു ഭരമേല്‍പിച്ചു. 41അവന്‍ ജാമിയ്യാകളെ ശക്തിപ്പെടുത്തിക്കൊണ്ട് സിറിയായിലൂടെയും കിലിക്യായിലൂടെയും മുസാഫിറായി.