1 ശംവീൽ 7שְׁמוּאֵל א׳ (Shmuel Alef)
7 1കിരിയാത്ത്‌യയാറിമിലെ ഖൌമ് വന്ന് റബ്ബുൽ ആലമീന്റെ താബൂത്ത് ജബൽഫൌഖിൽ താമസിച്ചിരുന്ന അബിനാദാബിന്റെ ബൈത്തില്‍ എത്തിച്ചു. അത് സൂക്ഷിക്കുന്നതിന് അബിനാദാബിന്റെ ഇബ്ന് ഇലിയാസറിനെ അവര്‍ തഖ്ദീസ് ചെയ്തു. 2റബ്ബുൽ ആലമീന്റെ താബൂത്ത് അവിടെ ത്വൂലു സമാൻ, ഇശ്രൂന സനത്തോളം, ഇരുന്നു. ഇസ്രായീല്‍ ഖൌമ് റബ്ബിങ്കലേക്കു തിരിഞ്ഞു ബുകാഅ് ചെയ്തു കൊണ്ടിരുന്നു.
ശംവീൽ ഖാസിയാർ
3അപ്പോള്‍ ശംവീൽ ഇസ്രായീല്‍ ഖൌമിനോടു പറഞ്ഞു: താമ്മായ ഖൽബോടെ നിങ്ങള്‍ റബ്ബിങ്കലേക്കു തിരിയേണ്ടതിന് അന്യആലിഹത്തിനെയും അസ്താര്‍ത്തെ ഇലാഹകളെയും പുറത്താക്കണം. നിങ്ങളെ കാമിലായി മഅ്ബൂദിനു സമര്‍പ്പിക്കുവിന്‍. അവിടുത്തെ മാത്രം ഇബാദത്ത് ചെയ്യുവിന്‍. ഫലസ്തീനികളുടെ യദുകളില്‍നിന്ന് അവിടുന്നു നിങ്ങളെ സലാമത്താക്കും. 4അങ്ങനെ, ഇസ്രായീല്യര്‍ ബാലിന്റെയും അസ്താര്‍ത്തെയുടെയും സ്വനമുകളെ പുറത്താക്കി, റബ്ബുൽ ആലമീന് മാത്രം ഇബാദത്ത് ചെയ്തു.
5ശംവീൽ പറഞ്ഞു: ഇസ്രായീല്‍ മുഴുവന്‍ മിസ്ഫാത്തില്‍ ഒരുമിച്ചു കൂടട്ടെ. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി റബ്ബുൽ ആലമീനോടു ദുആ ഇരക്കാം. 6അവര്‍ മിസ്ഫാത്തില്‍ ഒരുമിച്ചുകൂടി. മാഅ് കോരി റബ്ബുൽ ആലമീന്റെ ഹള്റത്തിൽ പകര്‍ന്നു. ആദിവസം മുഴുവന്‍ അവര്‍ നോമ്പ് നോറ്റു. ഞങ്ങള്‍ റബ്ബുൽ ആലമീനെതിരായി ഖത്തീഅത്ത് ചെയ്തുപോയി എന്ന് അവര്‍ ഏറ്റുപറഞ്ഞു. മിസ്ഫാത്തിൽ വച്ചാണ് ശംവീൽ ഇസ്രായീല്‍ ഉമ്മത്തിനെ ഖളാഅ് ചെയ്യാന്‍ തുടങ്ങിയത്. 7ഇസ്രായീല്‍ക്കാര്‍ മിസ്ഫാത്തില്‍ ഒരുമിച്ചുകൂടിയിട്ടുണ്ടെന്നു കേട്ടപ്പോള്‍ ഫലസ്തീനിലെ ഖുത്ബുമാർ ഇസ്രായീല്യരെ ആക്രമിക്കാന്‍ പുറപ്പെട്ടു. 8ഇസ്രായീല്‍ക്കാര്‍ ഹയറാനിയത്തായി. ഫലസ്തീനികളിൽ നിന്നു തങ്ങളെ രക്ഷിക്കുന്നതിനു മഅ്ബൂദായ റബ്ബുൽ ആലമീനോട് നിരന്തരം ദുആ ഇരക്കേണമേ എന്ന് അവര്‍ ശംവീലിനോട് ത്വലബ് ചെയ്തു.[a] 7.8 ത്വലബ് ചെയ്തു. - ഇസ്തിഗാസ നടത്തി 9ശംവീൽ ഫിത്വാം മാറാത്ത ഒരാട്ടിന്‍കുട്ടിയെ സമ്പൂര്‍ണ മുഹരിഖത്തായി റബ്ബിനര്‍പ്പിച്ചു. അവന്‍ ഇസ്രായീലിനു വേണ്ടി റബ്ബുൽ ആലമീനോടു ദുആ ഇരന്നു. അവിടുന്ന് അവന്റെ ദുആ ശ്രവിച്ചു. 10ശംവീൽ വഖാഇദ് ഖുർബാനി അര്‍പ്പിച്ചുകൊണ്ടിരിക്കവേ ഫലസ്തീനികൾ ഇസ്രായീല്യരെ ആക്രമിക്കാന്‍ അടുത്തുകൊണ്ടിരുന്നു. റബ്ബുൽ ആലമീൻ ഭയങ്കരമായ ഒരു റഅ്ദ് മുഴക്കി ഫലസ്തീനികളെ ഹയറാനത്തിലാക്കി. അവര്‍ ഹിജ്റ ചെയ്തു. 11ഇസ്രായീല്യര്‍ മിസ്ഫാത്തിൽ നിന്ന് ബത്ത്കാര്‍വരെ അവരെ തബഅ് ചെയ്തു ഖത്ൽ ചെയ്തു.
12അനന്തരം, ശംവീൽ മിസ്ഫാത്തിനും ജഷാനായ്ക്കും മധ്യേ ഒരു ഹജർ വള്അ് ചെയ്തു. ഇതുവരെ റബ്ബുൽ ആലമീൻ നമ്മെ മുസായിദ ചെയ്തു എന്ന് പറഞ്ഞ് ആ സ്ഥലത്തിനു ഇബ്നീസര്‍ എന്നുപേരിട്ടു. 13അങ്ങനെ ഫലസ്തീനികൾ കീഴടങ്ങി. പിന്നീടൊരിക്കലും അവര്‍ ഇസ്രായീല്‍ ദേശത്തു കാലുകുത്തിയിട്ടില്ല. ശംവീലിന്റെ കാലമത്രയും റബ്ബുൽ ആലമീന്റെ യദ് ഫലസ്തീനികൾക്കെതിരേ ബലപ്പെട്ടിരുന്നു. 14ഇക്രൂൻ മുതല്‍ ജത്ത് വരെ ഫലസ്തീനികൾ മിൽക്കാക്കിയിരുന്ന മദീനത്തുകളെല്ലാം അവര്‍ ഇസ്രായീലിനു തിരികെക്കൊടുത്തു. ഇസ്രായീല്യര്‍ തങ്ങളുടെ തുഖൂമെല്ലാം ഫലസ്തീനികളിൽ നിന്നു വീണ്ടെടുത്തു. ഇസ്രായീല്യരും അമൂര്യരും തമ്മില്‍ സ്വുൽഹുണ്ടായി.
15ശംവീൽ തന്റെ ഹയാത്ത്കാലം മുഴുവൻ ഇസ്രായീലില്‍ ഖളാഅ് നടത്തി. 16ബയ്ത് ഈൽ, ജില്‍ജാല്‍, മിസ്ഫാത്ത് എന്നീ മകാനുകള്‍ സനത്ത്തോറും സിയാറത്തു ചെയ്ത് അവിടെയും അവന്‍ ഖളാഅ് നടത്തിയിരുന്നു. 17അനന്തരം, തന്റെ ബൈത്ത് സ്ഥിതിചെയ്തിരുന്ന റാമായിലേക്ക് അവന്‍ റുജൂ ആയി. അവിടെയും ഖളാഅ് നടത്തുകയും റബ്ബുൽ ആലമീന് ഒരു മദ്ബഹ് നിര്‍മിക്കുകയും ചെയ്തു.