റോമാകാര്‍ക്കെഴുതിയ ലേഖനം 16  

വ്യക്തികള്‍ക്ക് അഭിവാദനങ്ങള്‍

16 1കെങ്ക്‌റെയിലെ ജാമിയായില്‍ ശുശ്രൂഷികയായ നമ്മുടെ സഹോദരി ഫോയ്‌ബെയെ നിങ്ങള്‍ക്കു ഞാന്‍ ഭരമേല്‍പിക്കുന്നു. 2വിശുദ്ധര്‍ക്ക് ഉചിതമായവിധം ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൽ നിങ്ങള്‍ അവളെ സ്വീകരിക്കണം; അവള്‍ക്ക് ആവശ്യമുള്ള ഏതുകാര്യത്തിലും അവളെ സഹായിക്കണം; എന്തെന്നാല്‍, അവള്‍ പലരെയും എന്നപോലെ എന്നെയും സഹായിച്ചിട്ടുണ്ട്.

3കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ എന്റെ സഹപ്രവര്‍ത്തകരായ പ്രിസ്‌ക്കായ്ക്കും അക്വീലായ്ക്കും സലാം ചെയ്യുവിന്‍. 4അവര്‍ എന്റെ ജീവനുവേണ്ടി തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയവരാണ്. ഞാന്‍ മാത്രമല്ല, വിജാതീയരുടെ സകല ജാമിയ്യാകളും അവര്‍ക്കു നന്ദി പറയുന്നു. 5അവരുടെ ഭവനത്തില്‍ സമ്മേളിക്കുന്ന ജാമിയായ്ക്കും വന്ദനം പറയുവിന്‍. ഏഷ്യയില്‍. കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനുള്ള ആദ്യഫലമായ എന്റെ പ്രിയപ്പെട്ട എപ്പായിനേത്തോസിനെ അഭിവാദനം ചെയ്യുവിന്‍. 6നിങ്ങളുടെയിടയില്‍ കഠിനാധ്വാനം ചെയ്ത മറിയത്തിനും വന്ദനം പറയുവിന്‍. 7എന്റെ ബന്ധുക്കളും എന്നോടുകൂടെ കാരാഗൃഹ വാസം അനുഭവിച്ചവരുമായ അന്ത്രോണിക്കോസിനും യൂണിയസിനും അഭിവാദനം നല്‍കുവിന്‍. അവര്‍ റസൂൽ ഗണത്തിലെ പ്രമുഖരും എനിക്കുമുമ്പേ അൽ മസീഹികളായവരുമാണ്. 8കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ എന്റെ പ്രിയപ്പെട്ട ആംപ്ലിയാത്തോസിന് ആശംസകളര്‍പ്പിക്കുവിന്‍. 9അൽ മസീഹിൽ നമ്മുടെ സഹപ്രവര്‍ത്തകനായ ഉര്‍ബാനോസിനും എന്റെ പ്രിയപ്പെട്ടവനായ സ്താക്കീസിനും വന്ദനമേകുവിന്‍. 10അൽ മസീഹില്‍ അംഗീകൃതനായ അപ്പെല്ലേസിന് അഭിവാദനം നല്‍കുവിന്‍. അരിസ്‌തോബുലോസിന്റെ ഭവനാംഗങ്ങളെയും അഭിവാദനം ചെയ്യുവിന്‍. 11എന്റെ ബന്ധുവായ ഹേറോദിയോനു വന്ദനം പറയുവിന്‍. നര്‍ക്കീസൂസിന്റെ ഭവനത്തില്‍ കലിമത്തുള്ള ഈസാ മസീഹിന്റെ ഐക്യത്തില്‍ വസിക്കുന്നവര്‍ക്കു വന്ദനം പറയുവിന്‍. 12കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ അധ്വാനിക്കുന്നവരായ ത്രിഫേനായ്ക്കും ത്രിഫോസായ്ക്കും മംഗളമാശംസിക്കുവിന്‍. അൽ മസീഹില്‍ കഠിനാധ്വാനം ചെയ്ത എന്റെ പ്രിയപ്പെട്ട പേര്‍സിസിനു മംഗളം നല്‍കുവിന്‍. 13അൽ മസീഹിൽ തെരഞ്ഞെടുക്കപ്പെട്ട റൂഫസിനും അവന്റെ ഉമ്മയ്ക്കും വന്ദനം പറയുവിന്‍. അവള്‍ എന്റെയും ഉമ്മയാണ്. 14അസിന്‍ക്രിത്തോസ്, ഫ്‌ളേഗോണ്‍, ഹെര്‍മെസ്, പത്രോബാസ്, ഹെര്‍മാസ് എന്നിവര്‍ക്കും അവരുടെകൂടെയുള്ള സഹോദരര്‍ക്കും അഭിവാദനം അര്‍പ്പിക്കുവിന്‍. 15ഫിലോലോഗോസിനും യൂലിയായ്ക്കും നെരേയൂസിനും അവന്റെ സഹോദരിക്കും ഒളിമ്പാസിനും അവരോടുകൂടെയുള്ള സകല വിശുദ്ധര്‍ക്കും വന്ദനം പറയുവിന്‍. 16വിശുദ്ധ ചുംബനത്താല്‍ അന്യോന്യം വന്ദനം പറയുവിന്‍. കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ സമസ്ത ജാമിയാകളും നിങ്ങള്‍ക്ക് ആശംസകള്‍ അയയ്ക്കുന്നു.

സമാപനാശംസകള്‍

17സഹോദരരേ, നിങ്ങള്‍ തഅലീം ലഭിച്ച തത്വങ്ങള്‍ക്കു വിരുദ്ധമായി പിളര്‍പ്പുകളും ദുര്‍മാതൃകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചുകൊള്ളണം എന്നു ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. അവരെ നിരാകരിക്കുവിന്‍. 18അങ്ങനെയുള്ളവര്‍ നമ്മുടെ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെയല്ല, തങ്ങളുടെതന്നെ ഉദരങ്ങളെയാണു ശുശ്രൂഷിക്കുന്നത്. ആകര്‍ഷകമായ മുഖ സ്തുതി പറഞ്ഞ് അവര്‍ സരളചിത്തരെ വഴി പിഴപ്പിക്കുന്നു. 19നിങ്ങളുടെ അനുസരണം എല്ലാവര്‍ക്കും അറിവുള്ളതാണ്. അതുകൊണ്ട്, ഞാന്‍ നിങ്ങളെക്കുറിച്ചു സന്തോഷിക്കുന്നു. നിങ്ങള്‍ നല്ല കാര്യങ്ങളില്‍ അറിവുള്ളവരും തിന്‍മയുടെ മാലിന്യമേശാത്തവരും ആയിരിക്കണം എന്നു ഞാനാഗ്രഹിക്കുന്നു. 20സമാധാനത്തിന്റെ ഇലാഹ് ഉടന്‍തന്നെ ഇബിലീസിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ ഫദുലുള്ളാഹി നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!

21എന്റെ സഹപ്രവര്‍ത്തകനായ തസീമുള്ളായും എന്റെ ബന്ധുക്കളായ ലൂസിയൂസും യാസോനും സൊസിപാത്തറും നിങ്ങള്‍ക്കു വന്ദനം പറയുന്നു.

22ഈ ലേഖനത്തിന്റെ എഴുത്തുകാരനായ ഞാന്‍ - തേര്‍ത്തിയോസ് – അൽ മസീഹിന്റെ നാമത്തില്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു.

23എന്റെയും ജാമിയ്യാ മുഴുവന്റെയും ആതിഥേയനായ ഗായിയൂസ് നിങ്ങള്‍ക്കു വന്ദനം പറയുന്നു.

24നഗരത്തിലെ ഖജനാവുകാരനായ എറാസ്ത്തൂസും സഹോദരനായ ക്വാര്‍ത്തൂസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.

25എന്റെ ഇഞ്ചീലനുസരിച്ചും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെക്കുറിച്ചുള്ള പ്രഘോഷണമനുസരിച്ചും രഹസ്യത്തിന്റ വെളിപാടനുസരിച്ചും നിങ്ങളെ ബലപ്പെടുത്താന്‍ കഴിവുള്ളവനാണു അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ. 26യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു സുഹ്ജിസാത്തുക്കളുടെ ആയത്തുൽ കിത്താബു വഴി ഇപ്പോള്‍ വെളിപ്പെടുത്തി. ഈ രഹസ്യം നിത്യനായ അള്ളാഹു സുബ്ഹാന തഅലായുടെ ആജ്ഞയനുസരിച്ചു ഈമാൻറെ അനുസരണത്തിനായി സകല ജന പദങ്ങള്‍ക്കും അറിയപ്പെട്ടിരിക്കുകയാണ്. 27സര്‍വജ്ഞനായ ആ അള്ളാഹു സമദിന് കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് വഴി എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമീന്‍.


Footnotes