അൽ-സബൂർ 92

ആദിലുകൾ സന്തോഷിക്കുന്നു

92

1സകലത്തിനും മേലായ യാ റബ്ബുൽ ആലമീൻ, അങ്ങേക്കു ഹംദുകൾ അര്‍പ്പിക്കുന്നതും അങ്ങയുടെ ഇസ്മിനു സ്തുതികള്‍ ചൊല്ലുന്നതും എത്ര അഫ്ളലായ കാര്യം.

2പത്ത് കമ്പിയുടെ സൌത്തോടുകൂടെയും

3റബാബും വീണയും മീട്ടിയും ഫജ്റിൽ അങ്ങയുടെ റഹ്മത്തിനെയും ലെയ് ലിൽ അങ്ങയുടെ അമാനത്തിനെയും ഉദ്‌ഘോഷിക്കുന്നത് എത്ര മുനാസിബായ കാര്യം!

4യാ റബ്ബുൽ ആലമീൻ, അങ്ങയുടെ ഫിഅ്ലുകൾ എന്നെ സന്തോഷിപ്പിച്ചു; അങ്ങയുടെ അജബ് നിറഞ്ഞ ഫിഅ്ൽ കണ്ട് ഞാന്‍ സുറൂറോടെ ബൈത്ത് ചൊല്ലുന്നു.

5യാ റബ്ബുൽ ആലമീൻ, അങ്ങയുടെ അഫ്ആൽ എത്ര മഹനീയം! അങ്ങയുടെ ചിന്തകള്‍ എത്ര ആഴമുള്ളത്!

6അബ് ലഹിന് ഇത് മജ്ഹൂലാണ്; സഫീബിന് ഇതു മനസ്‌സിലാക്കാന്‍ കഴിയുന്നില്ല.

7ശർറായവൻ പുല്ലുപോലെ മുളച്ചു പൊങ്ങുന്നു; ശർറ് ചെയ്യുന്നവര്‍ തഴച്ചുവളരുന്നു; എങ്കിലും അവര്‍ എന്നേക്കുമായി ഹലാലാക്കപ്പെടും.

8യാ റബ്ബുൽ ആലമീൻ, അങ്ങ് എല്ലാത്തിനും മേലെയായവനാണ്.

9യാ റബ്ബുൽ ആലമീൻ, അങ്ങയുടെ അദുവ്വുകൾ ഹലാക്കാകും; ശർറായവർ ചിതറിക്കപ്പെടും.

10എന്നാല്‍, അവിടുന്ന് എന്റെ കൊമ്പു കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയര്‍ത്തി; അവിടുന്ന് എന്റെ മേല്‍ ജദീദായ ദിഹാൻ ഒഴിച്ചു;

11എന്റെ അദുവ്വുകളുടെ പതനം എന്റെ കണ്ണു കണ്ടു; എന്നെ ആക്രമിക്കുന്ന ദുഷ്ടരുടെ ദുരന്തം എന്റെ ഉദുനൽ കേട്ടു.

12ആദിലുകൾ പനപോലെ തഴയ്ക്കും; ലബനോനിലെ സിദ്റ പോലെ വളരും.

13അവരെ റബ്ബുൽ ആലമീന്റെ മൻസിലിൽ നട്ടിരിക്കുന്നു; അവര്‍ നമ്മുടെ മഅബൂദിന്റെ ഹറമിൽ തഴച്ചുവളരുന്നു.

14വാര്‍ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്‍ക്കും.

15റബ്ബുൽ ആലമീൻ ആദിലാണെന്ന് അവര്‍ പ്രഘോഷിക്കുന്നു; അവിടുന്നാണ് എന്റെ മൽജയാകുന്ന ഹജർ; ളുൽമ് അവിടുത്തെ തൊട്ടു തീണ്ടിയിട്ടേയില്ല.