അൽ-സബൂർ 69

ദീനരോദനം


69 1യാ അള്ളാ, എന്നെ രക്ഷിക്കണമേ! മാഅ് എന്റെ കഴുത്തോളമെത്തിയിരിക്കുന്നു.

2കാലുറയ്ക്കാത്ത ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു; ആഴമുള്ള വെള്ളത്തില്‍ ഞാനെത്തിയിരിക്കുന്നു; മാഅ് എന്റെ മേല്‍ കവിഞ്ഞൊഴുകുന്നു.

3കരഞ്ഞുകരഞ്ഞു ഞാന്‍ ക്ഷീണിച്ചു പോയി, എന്റെ തൊണ്ട വരണ്ടു, റബ്ബിനായി കാത്തിരുന്ന് എന്റെ അയ്നുകള്‍ മങ്ങി.

4കാരണംകൂടാതെ എന്നെ എതിര്‍ക്കുന്നവര്‍ എന്റെ തലമുടിയിഴകളെക്കാള്‍ കൂടുതലാണ്. എന്റെ അഅദാഇനുകളായി വന്നവര്‍,നുണകൊണ്ട് എന്നെ ആക്രമിക്കുന്നവര്‍, ഖുവ്വത്തുള്ളവരാണ്. ഞാന്‍ മോഷ്ടിക്കാത്തതു തിരിച്ചുകൊടുക്കാനാവുമോ?

5യാ റബ്ബുൽ ആലമീൻ, എന്റെ സഫാഹത്ത് അവിടുന്നറിയുന്നു; എന്റെ ജറീമത്തുകൾ അങ്ങയില്‍ നിന്നുമറഞ്ഞിരിക്കുന്നില്ല.

6ജുനൂദുകളുടെ മഅബൂദായ യാ റബ്ബുൽ ആലമീൻ, അങ്ങയില്‍ റജാഅ് വയ്ക്കുന്നവര്‍ ഞാന്‍ മൂലം ലജ്ജിക്കാനിടയാക്കരുതേ! ഇസ്രായീലിന്റെ മഅബൂദേ, അങ്ങയെ തേടുന്നവര്‍, ഞാന്‍ മൂലം ഹലാക്കിലാകാൻ സമ്മതിക്കരുതേ!

7അങ്ങയെപ്രതിയാണു ഞാന്‍ നിന്ദനം സഹിച്ചതും ഹയാഅ് എന്റെ വജ്ഹിനെ മൂടിയതും.

8എന്റെ ഇഖ്,വാനീങ്ങൾക്കു ഞാന്‍ അപരിചിതനും എന്റെ ഉമ്മയുടെ അബ്നാഇന് ഞാന്‍ അജ്നബിയുമായിത്തീര്‍ന്നു.

9അങ്ങയുടെ ബൈത്തിനെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം എന്റെ മേല്‍ നിപതിച്ചു.

10നോമ്പ്കൊണ്ടു ഞാന്‍ എന്നെത്തന്നെ വിനീതനാക്കി; അതും എനിക്കു അപമാനത്തിനു കാരണമായി.

11ഞാന്‍ ചാക്കുടുത്തു; അതുനിമിത്തം ഞാന്‍ അവര്‍ക്കു മള് രിബുൽ മസലായി.

12മദീനത്തിന്റെ കവാടത്തിങ്കലിരിക്കുന്നവര്‍ക്കു ഞാന്‍ വർത്തമാന വിഷയമായി; ശാരബുൽ ഖംറ് എന്നെക്കുറിച്ചു പാട്ടുകള്‍ ഉണ്ടാക്കുന്നു.

13യാ റബ്ബുൽ ആലമീൻ, ഞാന്‍ അങ്ങയോടു ദുആ ഇരക്കുന്നു, റഹ്മാനായ, മഅബൂദേ അങ്ങേക്ക് മുനാസിബെന്നു തോന്നുമ്പോള്‍ എനിക്ക് ഇജാബത്ത് തരേണമേ!

14നജാത്തിന്റെ വഅ്ദിൽ അങ്ങ്‌ വിശ്വസ്തനാണല്ലോ; ഞാന്‍ ചേറില്‍ മുങ്ങിപ്പോകാതെ എന്നെ രക്ഷിക്കണമേ! അഅ്ദായിൽ നിന്നും ബഹ്റിന്റെ അഅ്മാഖിൽനിന്നും എന്നെ മഗ്ഫിറത്തിലാക്കണമേ!

15മാഅ് എന്റെ മേല്‍ കവിഞ്ഞൊഴുകാതിരിക്കട്ടെ! ആഴങ്ങള്‍ എന്നെ വിഴുങ്ങാതിരിക്കട്ടെ! *ജഹന്നം* എന്നെ മൂടിക്കളയാതിരിക്കട്ടെ!

16യാ റബ്ബുൽ ആലമീൻ, എനിക്കു ഇജാപത്ത് നൽകേണമേ! അങ്ങയുടെ അചഞ്ചലമായ മുഹബത്ത് അഫ്ളലാണല്ലോ; റഹ്മാനായഅവിടുന്ന് എന്നെ കടാക്ഷിക്കണമേ!

17അങ്ങയുടെ അബ്ദിൽനിന്നു വജ്ഹ് മറയ്ക്കരുതേ! ഞാന്‍ മുസീബത്തിലകപ്പെട്ടു. വേഗം എനിക്ക് ഇജാപത്തരുളണമേ!

18എന്റെ അടുത്തു ഹാളിറായി എന്നെ രക്ഷിക്കണമേ! അദുവ്വുകളില്‍നിന്ന് എന്നെ സ്വതന്ത്രനാക്കണമേ!

19ഞാന്‍ ഏറ്റ ഇഹാനത്തും നാണക്കേടും അപമാനവും അവിടുന്ന് അറിയുന്നു; എന്റെ അഅ്ദാഇനെയും അങ്ങേക്കറിയാമല്ലോ.

20നിന്ദ എന്റെ ഖൽബിനെ ഹലാക്കാക്കി, ഞാന്‍ നിരാശയിലായി; സഹതപിക്കുന്നവരുണ്ടോ എന്നു ഞാന്‍ തേടിനടന്നു; ആരെയും കണ്ടില്ല. ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നു നോക്കി; ആരുമുണ്ടായിരുന്നില്ല.

21ത്വആമായി അവര്‍ എനിക്കു വിഷംതന്നു, ദാഹത്തിന് അവര്‍ എനിക്കു സുർക്ക തന്നു.

22അവരുടെ മാഇദത്ത് അവര്‍ക്കുകെണിയായിത്തീരട്ടെ! അവരുടെ ഖുർബാൻ ഈദുകൾ അവർക്ക് കുരുക്കായിത്തീരട്ടെ!

23അവര്‍ കണ്ണ് ഇരുണ്ട് കുരുടന്മാരായിപ്പോകട്ടെ! അവരുടെ അരക്കെട്ടു ദാഇമായി വിറകൊള്ളട്ടെ!

24അങ്ങയുടെ രോഷം അവരുടെമേല്‍വര്‍ഷിക്കണമേ! അങ്ങയുടെ കോപാഗ്‌നി അവരെ ഗ്രസിക്കട്ടെ!

25അവരുടെ താവളം ശൂന്യമായിപ്പോകട്ടെ! അവരുടെ കൂടാരത്തില്‍ ആരും താമസിക്കാതിരിക്കട്ടെ!

26അവിടുന്നു അടിച്ചവനെ അവര്‍പീഡിപ്പിക്കുന്നു; അവിടുന്നു മുറിവേല്‍പിച്ചവനെ അവര്‍ വീണ്ടും ദ്രോഹിക്കുന്നു.

27അവര്‍ക്കു അദാബിനുമേല്‍ അദാബ് നല്‍കണമേ! അങ്ങയുടെ അദാബില്‍ നിന്ന് അവര്‍ക്കു നജാത്ത് ലഭിക്കാതിരിക്കട്ടെ!

28അഹ്,യാഇന്റെ കിതാബില്‍നിന്ന് അവരുടെ ഇസ്മുകൾ മായിച്ചുകളയണമേ! സ്വാലിഹീങ്ങളുടെ കൂട്ടത്തില്‍ അവരുടെപേരെഴുതാന്‍ ഇടയാകാതിരിക്കട്ടെ!

29ഞാന്‍ പീഡിതനും വേദന തിന്നുന്നവനുമാണ്; യാ അള്ളാ, അങ്ങയുടെ നജാത്ത് എന്നെ സമുദ്ധരിക്കട്ടെ!

30ഞാന്‍ അള്ളാഹുവിന്റെ ഇസ്മ് ചൊല്ലി അവന് ഹംദ് ചെയ്യും, ശുക്റിന്‍റെയും ഹംദിന്‍റെയും കലിമത്തുകള്‍ ചൊല്ലി ഞാൻ അവനെ തംജീദ് ചെയ്യും.

31അതു റബ്ബുൽ ആലമീനു കാളയെക്കാളും കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെക്കാളും രിളാ നൽകുന്നത്.

32പീഡിതര്‍ അതുകണ്ട് സുറൂറിലാകട്ടെ! റബ്ബിനെ തേടുന്നവരേ, നിങ്ങളുടെ ഖല്‍ബുകള്‍ നശാത്വിനാല്‍ നിറയെട്ടെ!

33റബ്ബുൽ ആലമീൻ ഫഖീറിന്റെ ദുആ കേള്‍ക്കുന്നു; ബന്ധിതരായ സ്വന്തം ഖൌമിനെ അവിടുന്നു നിന്ദിക്കുകയില്ല.

34സമാഉം അര്‍ളും ബഹ്റുകളും അവയിൽ ചലിക്കുന്ന സകലതും അവനെ ഹംദ് ചെയ്യട്ടെ!

35അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സീയൂനെ രക്ഷിക്കും; ജൂദായുടെ മദീനകൾ പുതുക്കിപ്പണിയും; അവിടുത്തെ ഇബാദ് അതില്‍ പാര്‍ത്ത് അതു ഹാസിലാക്കും.

36അവിടുത്തെ ഇബാദിന്റെ അബ്നാഅ് അത് അവകാശമാക്കും. അവിടുത്തെ ഇസ്മിനെ മുഹബത്ത് വെക്കുന്നവര്‍ അതില്‍ വസിക്കുകയും ചെയ്യും.


Footnotes