അൽ-സബൂർ 30
കൃതജ്ഞതാഗാനം
30
1യാ റബ്ബ്ൽ ആലമീൻ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു; എന്റെ ശത്രു എന്റെമേല്‍ വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
2എന്റെ മഅബൂദായ യാ റബ്ബ്ൽ ആലമീൻ, ഞാനങ്ങയോടു നിലവിളിച്ച് അപേക്ഷിച്ചു, അവിടുന്ന് എന്നെ സുഖപ്പെടുത്തുകയും ചെയ്തു.
3യാ റബ്ബ്ൽ ആലമീൻ, അവിടുന്ന് എന്നെ പാതാളത്തില്‍ നിന്നു കരകയറ്റി; മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍ നിന്ന് എന്നെ ജീവനിലേക്ക് ആനയിച്ചു.
4റബ്ബ്ൽ ആലമീന്റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍; അവിടുത്തെ പരിശുദ്ധനാമത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
5എന്തെന്നാല്‍ , അവിടുത്തെ കോപം നിമിഷനേരത്തേക്കേ ഉള്ളു; അവിടുത്തെ പ്രസാദം ആജീവനാന്തം നിലനില്‍ക്കുന്നു; രാത്രിയില്‍ വിലാപമുണ്ടായേക്കാം; എന്നാല്‍ പ്രഭാതത്തോടെ സന്തോഷത്തിന്റെ വരവായി.
6ഞാനൊരിക്കലും കുലുങ്ങുകയില്ലെന്ന് ഐശ്വര്യകാലത്തു ഞാന്‍ പറഞ്ഞു.
7യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ കാരുണ്യം എന്നെ ശക്തമായ പര്‍വതത്തെപ്പോലെ ഉറപ്പിച്ചിരുന്നു; അങ്ങു മുഖം മറച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചുപോയി.
8യാ റബ്ബ്ൽ ആലമീൻ, അങ്ങയോടു ഞാന്‍ നിലവിളിച്ചു; ഞാന്‍ റബ്ബ്ൽ ആലമീനോടു ദുആ ഇരന്നു.
9ഞാന്‍ പാതാളത്തില്‍ പതിച്ചാല്‍ എന്റെ മരണംകൊണ്ട് എന്തു ഫലം? ധൂളി അങ്ങയെ വാഴ്ത്തുമോ? അത് അങ്ങയുടെ വിശ്വസ്തതയെ പ്രഘോഷിക്കുമോ?
10യാ റബ്ബ്ൽ ആലമീൻ, എന്റെ യാചന കേട്ട് എന്നോടു കരുണ തോന്നണമേ! യാ റബ്ബ്ൽ ആലമീൻ, അവിടുന്ന് എന്നെ സഹായിക്കണമേ!
11അവിടുന്ന് എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി; അവിടുന്ന് എന്നെ, ചാക്കുവസ്ത്രമഴിച്ച്, ആനന്ദമണിയിച്ചു.
12ഞാന്‍ മൗനംപാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തും; മഅബൂദായ യാ റബ്ബ്ൽ ആലമീൻ, ഞാനങ്ങേക്ക് എന്നും നന്ദി പറയും.