അൽ-സബൂർ 24
തംജീദിന്റെ മലിക് എഴുന്നള്ളുന്നു
24 1അർളും അതിലെ സമസ്ത വസ്തുക്കളും ഈ ദുനിയാവും അതിലെ മുഖീമിനായവരും റബ്ബ്ൽ ആലമീന്റേതാണ്.
2ബഹ്റുകൾക്കു അഅ് ലയിൽ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു അഅ് ലയിൽ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.
3റബ്ബ്ൽ ആലമീന്റെ ജബലിൽ ആരു കയറും? അവിടുത്തെ ഖുദ്ദൂസിസ്ഥലത്ത് ആരു നില്‍ക്കും?
4കളങ്കമറ്റ കൈകളും നിര്‍മലമായ ഖൽബും ഉള്ളവന്‍, മിഥ്യയുടെമേല്‍ മനസ്‌സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ.
5അവന്റെ മേല്‍ റബ്ബ്ൽ ആലമീൻ ബർക്കത്ത് ചൊരിയും; മുൻജിയായ മഅബൂദ് അവനു അദ്ൽ നടത്തിക്കൊടുക്കും.
6ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ ജീൽ; അവരാണു യാഖൂബിന്റെ മഅബൂദിനെ തേടുന്നത്.
7കവാടങ്ങളേ, ശിരസ്‌സുയര്‍ത്തുവിന്‍ ; ഖദീമായ കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍ , തംജീദിന്റെ മലിക് പ്രവേശിക്കട്ടെ!
8ആരാണ് ഈ തംജീദിന്റെ മലിക്? പ്രബലനും അസീസുമായ റബ്ബ്ൽ ആലമീൻ, യുദ്ധ വീരനായ റബ്ബ്ൽ ആലമീൻ തന്നെ.
9കവാടങ്ങളേ, ശിരസ്‌സുയര്‍ത്തുവിന്‍ ; ഖദീമായ കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍ , തംജീദിന്റെ മലിക്ക് പ്രവേശിക്കട്ടെ!
10ആരാണ് ഈ തംജീദിന്റെ മലിക്? സൈന്യങ്ങളുടെ റബ്ബ്ൽ ആലമീൻ തന്നെ; അവിടുന്നാണു തംജീദിന്റെ മലിക്.