അൽ-സബൂർ 144

റബ്ബുൽ ആലമീന്റെ ബറക്കത്ത് കിട്ടിയ ഖൌമ്

144

1എന്റെ സ്വഖ്റത്തായ റബ്ബുൽ ആലമീൻ മുബാറക്കാകട്ടെ! ഖിതാൽ ചെയ്യാന്‍ എന്റെ കൈകളെയും ഹർബ് ചെയ്യാൻ എന്റെ വിരലുകളെയും അവിടുന്നു തഅലീം ചെയ്യുന്നു.

2അവിടുന്നാണ് എന്റെ സ്വർഖത്തും,സ്വർഹും, മൽജഉം; എന്റെ മുൻഖിദും ജുന്നത്തും ആയ അങ്ങയില്‍ ഞാന്‍ തവക്കുലാക്കുന്നു; അവിടുന്നു ഖൌമുകളെ കീഴടക്കുന്നു.

3യാ റബ്ബുൽ ആലമീൻ, അവിടുത്തെ ഫിക്റിൽ വരാന്‍ ഇൻസാന് എന്തു മേന്‍മയുണ്ട്? അവിടുത്തെ ഇഅ്തിബാർ ലഭിക്കാന്‍ ഇബ്നു ആദമിന് എന്ത് അര്‍ഹതയുണ്ട്?

4ഇൻസാൻ ഒരു നഫഖത്തിനു തുല്യനാണ്; അവന്റെ യൌമുകൾ മാഞ്ഞുപോകുന്ന ളില്ല് പോലെയാകുന്നു.

5യാ റബ്ബുൽ ആലമീൻ, അങ്ങ് സമാവാത്തിനെ ചായിച്ച് ഇറങ്ങി വരണമേ! ജബലുകളെ സ്പര്‍ശിക്കണമേ! അവ പുകയട്ടെ!

6ബർഖയച്ച് അവരെ ഹലാക്കാക്കണമേ! സഹ്മുകളയച്ച് അവരെ തുരത്തണമേ!

7അലാഇല്‍ നിന്നു കൈനീട്ടി എന്നെരക്ഷിക്കണമേ! മിയാഉൽകസീറത്തില്‍ നിന്ന്, ഖൌമുകളുടെ കൈയില്‍ നിന്ന്, എന്നെ രക്ഷിക്കണമേ!

8അവരുടെ ലിസാൻ കദിബ് പറയുന്നു; അവര്‍ യമീനുയുയര്‍ത്തി യമീൻകദിബ് ചെയ്യുന്നു.

9ഇലാഹേ, ഞാന്‍ അങ്ങേക്കു ജദീദായ തർനീം പാടും.അശ്ർ ഔത്താറുള്ള റബാബുകൊണ്ട് ഞാന്‍ അങ്ങയെ തർനീം ചെയ്യും.

10അങ്ങാണു മുലൂക്കിന് ഫലാഹ് നല്‍കുകയും അങ്ങയുടെ അബ്ദായ ദാവൂദിനെ രക്ഷിക്കുകയും ചെയ്യുന്നത്.

11ക്രൂരമായ സയ്ഫില്‍ നിന്ന് എന്നെ രക്ഷിക്കണമേ! ഖൌമുകളുടെ കൈയില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ! അവരുടെ ലിസാൻ കദിബ് പറയുന്നു; അവര്‍ യമീനുയുയര്‍ത്തി യമീൻകദിബ് ചെയ്യുന്നു.

12ഞങ്ങളുടെ പുത്രന്‍മാര്‍ മുളയിലെ തഴച്ചു വളരുന്ന നബ്ത്ത് പോലെയും ഞങ്ങളുടെ പുത്രിമാര്‍ കൊട്ടാരത്തിനു വേണ്ടി കൊത്തിയെടുത്ത ഇമാദ് പോലെയും ആയിരിക്കട്ടെ!

13ഞങ്ങളുടെ അഹ്റാഉകൾ എല്ലാത്തരം ധാന്യങ്ങളും കൊണ്ടു നിറഞ്ഞിരിക്കട്ടെ! ഞങ്ങളുടെ ഗനമുകള്‍ ഞങ്ങളുടെ ഹഖ് ലുകളില്‍ ആയിരങ്ങളും പതിനായിരങ്ങളുമായി പെരുകട്ടെ!

14ഞങ്ങളുടെ ബഖർ ഇഖ്തിഹാമോ ഹുജൂമോ ഇല്ലാതെ വര്‍ധിക്കട്ടെ! ഞങ്ങളുടെ ശാരിഉകളില്‍ ദീനരോദനം കേള്‍ക്കാതിരിക്കട്ടെ!

15ഇപ്രകാരം ബറക്കത്ത് ലഭിച്ച ഖൌമ് നസീബുള്ളത്, റബ്ബുൽ ആലമീൻ ഇലാഹായുള്ള ഖൌമ് നസീബുള്ളത്.