അൽ-സബൂർ 142
മത്റൂക്കിന്റെ ദുആ
142
1ഞാന്‍ ഉച്ചത്തില്‍ റബ്ബുൽ ആലമീനോട് ഇസ്തിഗാസ നടത്തുന്നു; ശബ്ദമുയര്‍ത്തി ഞാന്‍ റബ്ബുൽ ആലമീനോടു യാചിക്കുന്നു.
2അവിടുത്തെ ഹള്റത്തിൽ ഞാന്‍ എന്റെ ശകായത്തുകൾ ചൊരിയുന്നു; എന്റെ ദുരിതങ്ങള്‍ ഞാന്‍ അവിടുത്തെ മുന്‍പില്‍ നിരത്തുന്നു.
3ഞാന്‍ തളരുമ്പോള്‍ എന്റെ മസ് ലഖക് അങ്ങ് അറിയുന്നു; ഞാന്‍ നടക്കുന്ന ത്വരീഖിൽ അവരെനിക്കു കെണിവച്ചിരിക്കുന്നു,
4യമീനിലേക്കു നോക്കി ഞാന്‍ കാത്തിരിക്കുന്നു; എന്നാല്‍, ആരും എന്നെ ശ്രദ്ധിക്കുന്നില്ല; ഒരു മനാസ്വും എനിക്ക് അവശേഷിക്കുന്നില്ല; ആരും എന്നെ പരിഗണിക്കുന്നുമില്ല.
5യാ റബ്ബുൽ ആലമീൻ, ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു; അങ്ങാണ് എന്റെ മൽജഅ്, ഹയാത്തുള്ളവരുടെ ബലദിലുള്ള എന്റെ അവകാശം, എന്നു ഞാന്‍ പറഞ്ഞു.
6എന്റെ നിലവിളി ശ്രദ്ധിക്കണമേ; എന്തെന്നാല്‍, ഞാന്‍ അങ്ങേയറ്റം തകര്‍ക്കപ്പെട്ടിരിക്കുന്നു; മുള്ത്വഹിദീങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ! അവര്‍ എന്നേക്കാൾ ശദീദാണ്.
7ഹബ്സിൽ നിന്ന് എന്നെ മേചിപ്പിക്കണമേ! ഞാന്‍ അങ്ങയുടെ ഇസ്മിനു ശുക്ർ പറയട്ടെ! സിദ്ദീഖുകൾ എന്റെ ചുറ്റും സമ്മേളിക്കും; എന്തെന്നാല്‍, അവിടുന്ന് എന്നോടു മുഹ്സിനായി ഇഹ്സാൻ കാണിക്കും.