അൽ-സബൂർ 140

ശർറുകാരില്‍ നിന്നു നജാത്ത് നൽകേണമേ

140

1യാ റബ്ബുൽ ആലമീൻ, ശർറുകാരില്‍ നിന്ന് എനിക്ക് നജാത്ത് നൽകേണമേ! ളാലിമുകളിൽ നിന്ന് എന്നെ കാത്തുകൊള്ളണമേ,

2അവര്‍ ശർറ് നിരൂപിക്കുകയും, ദാഇമായി കലഹമിളക്കി വിടുകയും ചെയ്യുന്നു.

3അവര്‍ തങ്ങളുടെ ലിസാൻ ഹയ്യത്തിന്റെ ലിസാൻ പോലെ ഹാദ്ദാക്കുന്നു. അവരുടെ ശഫത്തുകൾക്കു കീഴില്‍അണലിയുടെ സുമ്മുണ്ട്.

4യാ റബ്ബുൽ ആലമീൻ, ശർറുകാരുടെ കൈകളില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ! എന്നെ വീഴിക്കാന്‍ നോക്കുന്ന ളാലിമുകളില്‍ നിന്ന് എന്നെ രക്ഷിക്കണമേ!

5മുതകബ്ബിറുകൾ എനിക്കു കെണി വച്ചിരിക്കുന്നു; അവര്‍ എനിക്കു വല വിരിച്ചിരിക്കുന്നു: വഴിയരികില്‍ അവര്‍ എനിക്കുകുടുക്കൊരുക്കിയിരിക്കുന്നു.

6റബ്ബുൽ ആലമീനോടു ഞാന്‍ പറയുന്നു:അവിടുന്നാണ് എന്റെ ഇലാഹ്; യാ റബ്ബുൽ ആലമീൻ, എന്റെ യാചനകളുടെ സൌത്ത് കേൾക്കേണമേ!

7യാറബ്ബുൽ ആലമീൻ, എന്റെ യാ റബ്ബുൽ ആലമീൻ,എന്റെ അസീസായ മുൻജീ, യുദ്ധ ദിവസം അവിടുന്ന്എ ന്നെ പടത്തൊപ്പി അണിയിച്ചു.

8യാ റബ്ബുൽ ആലമീൻ, ശർറുകാരന്റെ മുറാദുകള്‍ ഹാസിലാക്കി കൊടുക്കരുതേ! അവന്റെ മകായിദുകൾ നാഫി ആക്കരുതേ!

9എന്നെ ഇഹാത്വത്ത് ചെയ്യുന്നവര്‍ റഅ്സ് ഉയര്‍ത്തുന്നു; അവരുടെ ശഫത്തുകളുടെ ശർറ് അവരെ കീഴ്‌പെടുത്തട്ടെ!

10ആളിക്കത്തുന്ന ശിഹാബുകൾ അവരുടെമേല്‍ വീഴട്ടെ! ഒരിക്കലും എഴുന്നേല്‍ക്കാനാവാത്ത വിധം അവര്‍ ഹുഫ്റിൽ എറിയപ്പെടട്ടെ!

11നമീമത്തുകാരൻ അർളിൽ അസീസാകാതിരിക്കട്ടെ! ളാലിമിന്റെ ശർറ് വേഗംവേട്ടയാടി ഹലാക്കാക്കട്ടെ!

12റബ്ബുൽ ആലമീൻ മള് ലൂമുകൾക്കു അദ്ൽ നടത്തിക്കൊടുക്കുമെന്നും മിസ്കീൻമാർക്കു ഹഖ് നിര്‍വഹിച്ചുകൊടുക്കുമെന്നും ഞാന്‍ അറിയുന്നു.

13സ്വാലിഹീങ്ങൾ അങ്ങയുടെ ഇസ്മിനു നിശ്ചയമായും ശുക്ർ പറയും; ഹഖീഖിയായ ഖൽബുള്ളവർ അവിടുത്തെ ഹള്റത്തിൽ പാർക്കും.