അൽ-സബൂർ 133

ഇഖ് വത്തിന്റെ വഹ്ദത്ത്

133

1ഇഖ് വത്ത് ഒറ്റ മനസ്‌സായി ഒരുമിച്ചുവസിക്കുന്നത് എത്ര അഫ്ളും സുറൂർ നല്കുന്നതുമാണ്!

2ഹാറൂന്റെ റഅ്സിൽ നിന്നു ലിഹ്യയിലേക്ക് ഇറങ്ങി, സിയാബിന്റെ ത്വർഫിലൂടെ ഒഴുകുന്ന, ഖീമത്ത് കണക്കാക്കാനാകാത്ത ദഹ്നുത്ത്വീബ് പോലെയാണ് അത്.

3സീയൂന്‍ ജബലുകളില്‍ പൊഴിയുന്ന ഹര്‍മൂന്‍ സൽജ് പോലെയാണത്; അവിടെയാണു റബ്ബ് തന്റെ ബറകത്തും അബദിയായ ജീവനും പ്രദാനം ചെയ്യുന്നത്.