അൽ-സബൂർ 130
അഅ്മാഖിൽ നിന്ന്
130
1യാ റബ്ബുൽ ആലമീൻ, അഅ്മാഖിൽ നിന്നു ഞാന്‍ അങ്ങയെ ഇസ്ന്നുതിഗാസ നടത്തുന്നു.
2യാ റബ്ബുൽ ആലമീൻ, എന്റെ ദുആ കേള്‍ക്കണമേ! ഉദ്ൻ ചായിച്ച് എന്റെ യാചനകളുടെ സൌത്ത് ശ്രവിക്കണമേ!
3യാ റബ്ബുൽ ആലമീൻ, അങ്ങു ഖത്തിഅകളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും?
4എന്നാല്‍, അങ്ങ് ഖത്തീഅ പൊറുക്കുന്നവനാണ്; അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ തഖ് വയോടെ നില്‍ക്കുന്നു.
5ഞാന്‍ കാത്തിരിക്കുന്നു, എന്റെ റൂഹ് റബ്ബുൽ ആലമീനെ കാത്തിരിക്കുന്നു. അവിടുത്തെ മൌഊദിൽ ഞാന്‍ റജാഅര്‍പ്പിക്കുന്നു.
6സ്വബാഹിനു വേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ റജാഓടെ ഞാന്‍ റബ്ബുൽ ആലമീനെ കാത്തിരിക്കുന്നു.
7സ്വബാഹിനു വേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ റജാഓടെ ഇസ്രായീല്‍ റബ്ബിനെ കാത്തിരിക്കട്ടെ; എന്തെന്നാല്‍, റബ്ബുൽ ആലമീൻ റഹ്മാനാണ്; അവിടുന്ന് ഉദാരമായി നജാത്ത് നല്‍കുന്നു.
8ഇസ്രായീലിനെ അവന്റെ ആസാമിൽ നിന്ന് അവിടുന്നു മഗ്ഫിറത്തിലാക്കുന്നു.