അൽ-സബൂർ 124

റബ്ബുൽ ആലമീന്റെ ഇസ്മ് നമ്മുടെ നജാത്ത്


124 1ഇസ്രായീല്‍ പറയട്ടെ, റബ്ബുൽ ആലമീൻ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍,

2അന്നാസ് നമുക്കെതിരേ ഉയര്‍ന്നപ്പോള്‍, റബ്ബുൽ ആലമീൻ നമ്മോടു കൂടെ ഇല്ലായിരുന്നെങ്കില്‍,

3അവരുടെ ഗളബ് നമുക്കെതിരേ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.

4ജറയാനുൽ മാഅ് നമ്മെ ഒഴുക്കിക്കളയുമായിരുന്നു; സയ് ലുൽ മാഅ് നമ്മെ മൂടിക്കളയുമായിരുന്നു.

5ആര്‍ത്തിരമ്പുന്ന ജറയാൻ നമ്മുടെമേല്‍ കവിഞ്ഞൊഴുകുമായിരുന്നു.

6നമ്മെ അവരുടെ പല്ലിന് ഇരയായിക്കൊടുക്കാതിരുന്ന റബ്ബുൽ ആലമീൻ മുബാറക്കാകട്ടെ!

7വേടന്റെ കെണിയില്‍ നിന്നു തയിറെന്നപോലെ നമ്മള്‍ നാജിയായി; കെണി തകര്‍ന്നു നാം നാജിയായി.

8സമാഉം അർളും സൃഷ്ടിച്ച റബ്ബുൽ ആലമീന്റെ ഇസ്മിലാണു നമ്മുടെ തഅവ്വൂദ്[a] 124.8 തഅവ്വൂദ് റജാഅ് .


Footnotes